ലോകത്തില്‍ ഇന്നുവരേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാദിവേഗശബ്ദാധിവേഗ (Supersonic) യാത്രാവിമാനങ്ങളില്‍ ഒന്നാണ് കോണ്‍കോര്‍ഡ്. 2003-ല്‍ വിരമിച്ച ഈ വിമാനമാന്വിമാനമാണ് രണ്ടെണ്ണത്തിലും വച്ച് വ്യാവസായികമായി വിജയിച്ചത്. മറ്റേത് [[ടുപോലേവ് ടി.യു.-144]] ആണ്. കോണ്‍കോര്‍ഡ് നിരവധി വിവാദങ്ങളും, അതിനൊപ്പം തന്നെ ചരിത്രങ്ങളും തിരുത്തിക്കുറിച്ചിട്ടുണ്ട്. ലോക വിമാന നിര്‍മ്മാണ ചരിത്രത്തിലെ ഒരു അസാധാരണമായ കാലഘട്ടമാണ് കോണ്‍കോര്‍ഡിന്റെ വിരാമത്തോടെ അടഞ്ഞത്. ലോകത്തെ ആദ്യത്തെ ജറ്റ് വിമാനം ഉണ്ടാക്കിയ സമയത്തിനടുത്തായ് തന്നെയാണ് കോണ്‍കോര്‍ഡും നിര്‍മ്മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. [[ലണ്ടന്‍|ലണ്ടനിലെ]] ഹീത്രോ വിമാനത്താവളത്തില്‍ നിന്നും, [[പാരീസ്|പാരീസിലെ]] [[ചാള്‍സ് ഡി ഗാള്‍]] വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡുള്ളെസ് വിമാനത്താവളത്തിലേക്ക് പറന്നിരുന്ന ഈ വിമാനം 1976-ലാണ് സേവനം തുടങ്ങിയത്.
==ചരിത്രം==
[[ലോക മഹായുദ്ധത്തിനുമഹായുദ്ധം|ലോക മഹായുദ്ധ]]ത്തിനു ശേഷം [[1950]] കളില്‍ എല്ലാ ലോകശക്തികളും ശബ്ദാദിവേഗ യാത്രാവിമാനം നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയന്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.