"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Transistor}}
[[ചിത്രം:Transistorer (croped).jpg||thumb|180px|വ്യത്യസ്ത തരം ട്രാന്‍സിസ്റ്ററുകള്‍.]]
[[ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്|ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളടക്കമുള്ള]] [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സിലെ‍]] മിക്കവാറും സര്‍ക്യൂട്ടുകളിലും സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവര്‍ത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു [[അര്‍ദ്ധചാലകം|അര്‍ദ്ധചാലക]] ഉപാധിയാണ്‌ '''ട്രാന്‍സിസ്റ്റര്‍'''. അര്‍ദ്ധചാലകങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്‌ ഇവ, പുറത്തേക്ക് കുറഞ്ഞത് മൂന്ന് പിന്നുകള്‍കളെങ്കിലും ഇവയ്ക്കുണ്ടായിരിക്കും. ഇതില്‍ ഒരു ജോഡി പിന്നുകള്‍ക്കിടയില്‍ [[വോള്‍ട്ടത]] (voltage) അല്ലെങ്കില്‍ [[വൈദ്യുതപ്രവാഹം]] (current) പ്രയോഗിക്കുമ്പോള്‍ മറ്റൊരു ജോഡി പിന്നുകള്‍കിടയിലെ വൈദ്യുതപ്രവാഹത്തിന്‌ മാറ്റം സംഭവിക്കുന്നു. നിയന്ത്രിക്കപ്പെടുന്ന പ്രവാഹത്തിന്‌ നിയന്ത്രിക്കുന്ന പ്രവാഹത്തേക്കാള്‍ കൂടുതല്‍ അളവ് കൈവരിക്കാമെന്നതിനാല്‍ ഇതിനെ സിഗ്നലുകളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗ്യമാക്കുന്നു. ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ്‌ ട്രാന്‍സിസ്റ്റര്‍, [[റേഡിയോ]], [[ടെലഫോണ്‍]]‍, [[കം‌പ്യൂട്ടര്‍]] തുടങ്ങി അനേകം ഉപകരണങ്ങളില്‍ ഇതുപയോഗിക്കപ്പെടുന്നു. ആദ്യകാലത്ത് ട്രാന്‍സിസ്റ്ററുകള്‍ ഒറ്റയായ അവസ്ഥയില്‍ നിര്‍മ്മിക്കപ്പെടുകയും ട്രാന്‍സിസ്റ്റര്‍ എന്ന ഉപാധിയായി നമുക്കു കമ്പോളത്തില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നു നിര്‍മ്മിക്കപ്പെടുന്ന ട്രാന്‍സിസ്റ്ററുകളില്‍ ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളിലാണ്‌ കാണപ്പെടുന്നത്.
 
ട്രാന്‍സിസ്റ്റര്‍ എന്നു സാധാരണഗതിയില്‍ വിവക്ഷിക്കുന്നത് 'ബൈപോളാര്‍ ജംഗ്ഷന്‍ ട്രാന്‍സിസ്റ്റര്‍' എന്നറിയപ്പെടുന്ന ഉപാധിയാണ്‌. എന്നാല്‍ 'ഫെറ്റ്', 'മോസ്ഫെറ്റ്', 'ഐ ജി ബി റ്റി' തുടങ്ങിയ ഉപാധികളും അവയുടെ ഉപവിഭാഗങ്ങളും അടങ്ങുന്ന ബൃഹത് കുടുംബമാണ്‌ ട്രാന്‍സിസ്റ്റര്‍.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/548472" എന്ന താളിൽനിന്ന് ശേഖരിച്ചത്