"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മിക്ക സർക്യൂട്ടുകളിലും എന്നൂണ്ട് പിന്നെ ഐ.സിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല
വരി 12:
 
== പ്രാധാന്യം ==
ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വളരെ വലിയ ഒരു കണ്ടുപുടുത്തമായി ട്രാന്‍സിറ്ററിന്റെ കണ്ടുപിടുത്തം കണക്കാക്കപ്പെടുന്നു, ചിലപ്പോള്‍ ഏറ്റവും വലിയ കണ്ടുപിടുത്തമായും കരുതപ്പെടുന്നു. ഇപ്പോള്‍ ലഭ്യമായ ഒരുവിധംമിക്കവാറും എല്ലാ ഇലക്ട്രോണികഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും അടിസ്ഥാനം ട്രാന്‍സിസ്റ്ററുകളാണ്‌. യന്ത്രവല്‍കൃത മാര്‍ഗ്ഗത്തിലൂടെ വലിയ അളവിലും ചുരുങ്ങിയ ചിലവിലുമുള്ള ഇതിന്റെ ഉല്പാദനം ഇന്നത്തെ കാലത്ത് വളരെ പ്രധാന്യമുള്ളതാണ്‌.
 
വിവിധ കമ്പനികള്‍ വര്‍ഷം തോറും ബില്ല്യണ്‍ കണക്കിന്‌ ട്രാന്‍സിസ്റ്ററുകള്‍ തനത് ഉപാധികളായി നിര്‍മ്മിക്കപ്പെടുന്നുണ്ട്. പക്ഷെ സിംഹഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ക്കുള്ളിലുള്ള രൂപത്തില്‍ ഡയോഡുകള്‍, റെസിസ്റ്ററുകള്‍, കപ്പാസിറ്ററുകള്‍ എന്നിവയോടുകൂടിയ നിലയിലാണ്‌ നിര്‍മ്മിക്കപ്പെടുന്നത്. ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെ അടിസ്ഥാനശിലകളായ ലോജിക് ഗേറ്റുകള്‍ നിര്‍മ്മിക്കുന്നത് ട്രാന്‍സിസ്റ്ററുകള്‍ ഒരു പരിപഥത്തില്‍ കൂട്ടിയണക്കിക്കൊണ്ടാണ്‌. ഒരു ലോജിക്ക് ഗേറ്റില്‍ ഇരുപത് ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടായിരിക്കും, അതേസമയം 2010 ലെ സങ്കേതികവിദ്യയനുസരിച്ച് ഉന്നതതല മൈക്രോപ്രൊസസ്സറില്‍ 2.3 ബില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ (MOSFET) ഉണ്ടായിരിക്കും. "2002 ല്‍ ലോകത്തിലെ ഒരോ വ്യക്തിക്കും 60 മില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ എന്ന നിരക്കില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു".
"https://ml.wikipedia.org/wiki/ട്രാൻസിസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്