"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Herat
clean up using Project:AWB
വരി 87:
|footnotes =
}}
പടിഞ്ഞാറൻ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] ഒരു പ്രധാനപ്പെട്ട നഗരമാണ് '''ഹെറാത്ത്''' ([[പേർഷ്യൻ]]: هرات), പുരാതനകാലത്ത് ആറിയ എന്നും അറീയപ്പെട്ടിരുന്നു. 3,97,500-ത്തോളം പേർ അധിവസിക്കുന്ന ഹെറാത്ത് അഫ്ഗാനിസ്താനിലെ മൂന്നാമത്തെ വലിയ നഗരവും [[ഹെറാത്ത് പ്രവിശ്യ|ഹെറാത്ത് പ്രവിശ്യയുടെ]] ആസ്ഥാനവുമാണ്. മദ്ധ്യ അഫ്ഗാനിസ്താൻ മലകളിൽ നിന്ന് പുറപ്പെട്ട് [[കാരകും മരുഭൂമി|കാരകും മരുഭൂമിയിലേക്ക്]] പ്രവഹിക്കുന്ന [[ഹരി റുദ്]] നദിയുടെ തീരത്താണ് ഹെറാത്ത് സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഭാഷികളായ [[താജിക്ക്|താജിക്കുകളാണ്]] ഇവിടെ അധിവസിക്കുന്ന പ്രധാന ജനവിഭാഗം. ഇവർ കിഴക്കൻ ഇറാനിലെ പേർഷ്യൻ ഭാഷികളോട് സാമ്യമുള്ളവരുമാണ്<ref>H. F. Schurmann, ''The Mongols of Afghanistan: an Ethnography of the Moghols and Related Peoples of Afghanistan''. The Hague: Mouton, 1962:[http://links.jstor.org/sici?sici=0002-7294%28196308%292%3A65%3A4%3C955%3ATMOAAE%3E2.0.CO%3B2-A&size=LARGE&origin=JSTOR-enlargePage] ; p. 75: ''"... the Tajiks of Western Afghanistan [are] roughly the same as the Khûrâsânî Persians on the other side of the line ..."''</ref><ref name="nps">[http://www.nps.edu/programs/ccs/Herat/Herat_Provincial_Overview_2.pdf Afghanistan's Provinces{{ndash}} Herat] at [http://www.nps.edu/ NPS]</ref>.
 
ഫലഭൂയിഷ്ടമായ മേഖലയിൽ സ്ഥിതിചെയ്യുന്ന ഹെറാത്തിൽ നിന്നുള്ള [[വീഞ്ഞ്]] പേരുകേട്ടതാണ്. പുരാതനകാലം മുതലേ പേരുകേട്ട ഒരു നഗരമായ ഇവിടെ അനവധി പഴയകാലകെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിലെ സൈനികാക്രമണങ്ങളിൽ നാശനഷ്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്. [[അലക്സാണ്ടർ]] പണിതീർത്തതെന്നു പറയപ്പെടുന്ന ഒരു കോട്ടയും ഹെറാത്തിലുണ്ട്.
വരി 105:
1507-ല്‍ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളീല്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
1510-ല്‍ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി പേര്‍ഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവികള്‍]] ഹെറാത്ത് കൈക്കലാക്കി. പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഹെറാത്ത്, സഫവികളുടെ നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഉസ്ബെക്കുകള്‍ ഇവിടെ ഇടക്കിടെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇടക്ക് ചില അവസരങ്ങളില്‍ ഹെറാത്ത് ഉസ്ബെക്ക് നിയന്ത്രണത്തിലാകുകയും ചെയ്തിട്ടുണ്ട്. പേര്‍ഷ്യക്കാരുടെ നിയന്ത്രണത്തിലായതോടെ മുന്‍പ് അധികവും [[സുന്നി|സുന്നികളായിരുന്ന]] ഹെറാത്തിലെ തദ്ദേശീയര്‍, [[ഷിയാ]] വിശ്വാസത്തിലേക്ക് ക്രമേണ മാറി<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214-215214–215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
=== ചരിത്രാവശിഷ്ടങ്ങൾ ===
വരി 112:
 
ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളിക്ക് പത്താം നൂറ്റാണ്ടുമുതലോ അതിനു മുന്‍പോ ഉള്ള ചരിത്രമുണ്ട്. [[ചെങ്കിസ് ഖാന്‍]] തകര്‍ത്ത് ഈ പള്ളി, കര്‍ത്തുകള്‍ പുനരുദ്ധരിച്ചിരുന്നു. ഹുസൈന്‍ ബൈഖാറയുടെ കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിയും കവിയുമായിരുന്ന മീര്‍ അലി ഷീറിന്റെ നേതൃത്വത്തില്‍ വീണ്ടും ഇത് പുതുക്കിപ്പണിതു.
 
 
[[File:Herat 6961a.jpg|right|thumb|250px|മൂസല്ല സമുച്ചയത്തിന്റെ അവശിഷ്ടങ്ങളായ ആറു ഗോപുരങ്ങളും ഇടത്തേ അറ്റത്ത് ഗോഹർഷാദിന്റെ ശവകുടീരവും കാണാം]]
അഫ്ഘാനിസ്താനിലെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളില്‍ മഹത്തരമായ ഒന്നായ [[മൂസല്ല സമുച്ചയം|മൂസല്ല സമുച്ചയം]] ഹെറാത്തിലെ തിമൂറി കാലഘട്ടത്തിലെ നിർമ്മിതികളിൽ പേരുകേട്ടതാണ്. 1417-ലാണ് ഈ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹര്‍ഷാദ് ബീഗം ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഗോഹർഷാദിന്റേയും, ഷാരൂഖിന്റെ ഒരു പുത്രൻ ഘിയാസ് അല്‍ ദീന്‍ ബൈസണ്‍ ഘോറിന്റേയും ശവകുടീരം ഈ സമുച്ചയത്തിനടൂത്താണ് സ്ഥിതി ചെയ്യുന്നത്.
 
പേരുകേട്ട കലാ-സാഹിത്യാസ്വാദകനായിരുന്ന ഘിയാസ് അല്‍ ദീന്‍ ബൈസണ്‍ ഘോർ ഹെറാത്തില്‍ ഖിത്താബ് ഖാന എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ചിരുന്നു. ഇതിന്റെ പണി, 1426-ലാണ് പൂര്‍ത്തിയായത്. ഇവിടെ എഴുത്തുകാര്‍ നിരവധി കൈയെഴുത്തുപ്രതികള്‍ പകര്‍ത്തിയെഴുതി സൂക്ഷിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ന് [[തെഹ്രാൻ|തെഹ്രാനിലെ]] [[ഗുലിസ്താന്‍ കൊട്ടാരം|ഗുലിസ്താന്‍ കൊട്ടാരത്തില്‍]] സൂക്ഷിച്ചിട്ടുള്ള ഫിര്‍ദോസിയുടെ [[ഷാ നാമെ]] ഇവിടെനിന്നും ലഭിച്ചതാണ്.
Line 121 ⟶ 120:
തിമൂറി ഭരണാധികാരികള്‍, പട്ടണത്തിന് പുറത്ത് വലിയ പൂന്തോട്ടങ്ങള്‍ തീര്‍ത്തിരുന്നു. ഗസീംഗാഹിലുള്ള '''ബാഗ്-ഇ-മൊറാദ്''' (ബാഗ്-ഇ ജഹാങ് ആറാ) പോലെയുള്ള തോട്ടങ്ങളിലായിരുന്നു രാജാവും മറ്റും അധികസമയവും കഴിഞ്ഞിരുന്നത് എന്നതിനാല്‍ ഈ ബാഗുകള്‍ (പൂന്തോട്ടങ്ങള്‍) യഥാര്‍ത്ഥത്തില്‍ ഇവിടത്തെ അധികാരകേന്ദ്രങ്ങളായിരുന്നു
 
നഗരത്തിന് അഞ്ച് കിലോമീറ്റര്‍ കിഴക്കായുള്ള ഗാസിര്‍ഗാഹ് മറ്റൊരു പ്രധാനപ്പെട്ട പുരാതനനിര്‍മ്മിതിയാണ്. സൂഫി കവിയും തത്ത്വചിന്തകനുമായിരുന്ന ഖാജ അബ്ദ് അല്ലാ അന്‍സാരിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. 1006-ല്‍ ഇദ്ദേഹം ഹെറാത്തിലാണ് ജനിച്ചത്. 1428-ലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം പുനരുദ്ധരിച്ചത്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=209-212209–212|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗം:അഫ്ഗാനിസ്താനിലെ നഗരങ്ങൾ]]
{{Afghanistan-geo-stub}}
 
 
{{Afghanistan-geo-stub}}
[[Category:അഫ്ഘാനിസ്താനിലെ നഗരങ്ങള്‍]]
 
[[ar:هرات]]
"https://ml.wikipedia.org/wiki/ഹെറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്