"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 24:
[[1903]] ല്‍ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഗേറ്റ്‌ രൂപകല്‌ന വിശ്വേശ്വരയ്യയുടെ നിസ്‌തുല സംഭാവനകളിലൊന്നാണ്‌. [[പൂനെ]]യിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്‌വസ്‌ല (Khadakvasla) അണക്കെട്ടിലാണ്‌ ഗേറ്റ്‌ സംവിധാനം ആദ്യമായി പരീക്ഷിച്ചത്‌. എട്ട്‌ അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത്‌ താനെ പ്രവര്‍ത്തിക്കും. വെള്ളം കുറയുന്ന മുറയ്‌ക്ക്‌ ഗേറ്റ്‌ താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്‌ക്കാലത്ത്‌ ഈ രൂപകല്‌പനയ്‌ക്ക്‌ പേറ്റന്റ്‌ ലഭിക്കുകയും ചെയ്‌തു. കാവേരി നദിയിലെ കൃഷ്‌ണരാജ സാഗര്‍ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളില്‍ നൂതനമായ ഗേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌തു. ജലസേചനം, അണക്കെട്ട്‌, ശുചീകരണം, ഭൂഗര്‍ഭജലശേഖരണം, റോഡുകള്‍ എന്നിവയുടെ രൂപസംവിധാനത്തില്‍ ഇടപെടുന്നതില്‍ വിശ്വേശ്വരയ്യ ഉല്‍സാഹ പൂര്‍വ്വം താത്‌പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്‌മെന്റിനായി തയാറാക്കിയ ബ്ലോക്ക്‌ സിസ്റ്റം ഓഫ്‌ ഇറിഗേഷന്‍ (BSI) കനാല്‍ വഴിയുള്ള ജലവിതരണം ശാസ്‌ത്രീയ ജല വിതരണത്തിന്റെ നേട്ടം കര്‍ഷകരിലെത്തിച്ചു.എന്‍ജിനീയറിംഗ്‌ രംഗത്തെ അക്ഷീണ പ്രയത്‌നങ്ങളെല്ലാം ബ്രട്ടീഷ്‌ കോളനി വാഴ്‌ചക്കാലത്താണ്‌ നടത്തിയതെന്നോര്‍ക്കണം. അക്കാലത്ത്‌ ഉന്നത പദവികളെല്ലാം ബ്രട്ടീഷ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌ മാത്രമാായി നീക്കിവെച്ചിരുന്നു.
 
ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. [[1912]]-ല്‍ [[മൈസൂര്‍|മൈസൂരിന്റെ]] ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു.ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. [[ചന്ദനതൈലം]], [[സോപ്പ്|സോപ്പുല്‍പ്പനങ്ങള്‍]], ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ വ്യവസായശാലകള്‍ ഇദ്ദേഹം സ്ഥാപിച്ചു. [[കൃഷ്ണരാജസാഗര്‍ അണക്കെട്ട്]], വൃന്ദാവന്‍ ഉദ്യാനം എന്നിവയും ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
 
== രാഷ്‌ട്രീയധികാരത്തിലേക്ക്‌ ==
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്