"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==പോരാട്ടങ്ങള്‍==
മുന്‍‌കഴിഞ്ഞുപോയ സച്ചരിതരായ ജനങ്ങളുടെ മാര്‍ഗ്ഗമല്ലമാര്‍ഗമല്ല എന്നതിനാല്‍, അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളും (അസ്മാഅ്‌) അതിന്റെ ഗുണങ്ങളും(സിഫാത്തുകള്‍) മനസ്സിലാക്കുന്നതിന്‌ ഇസ്ലാമിക തത്ത്വചിന്തയെ ആശ്രയിക്കുന്നതിനെ ഇബ്നു തൈമിയ്യ തള്ളിക്കളഞ്ഞു.‌ [[മുഹമ്മദ് നബി|പ്രവാചകന്റെ]] അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. മുന്‍‌കഴിഞ്ഞുപോയ സച്ചരിതര്‍ ഇക്കാര്യത്തില്‍ തത്ത്വചിന്തയെ അവലംബമാക്കുന്നതില്‍ വല്ല നേട്ടവും കണ്ടിരുന്നങ്കില്‍ തീര്‍ച്ചയായും അവരത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താല്‍ ഇബ്നു തൈമിയ്യയുടെ എതിരാളികള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കും ജന്തുരൂപങ്ങള്‍(anthropomorphic) ചാര്‍ത്തിയ ആളാണ്‌ ഇബ്നു തൈമിയ്യ എന്ന് ആരോപിക്കാറുണ്ട്.
 
യഥാര്‍ത്ഥത്തില്‍ ഇബ്നു തൈമിയ്യ തന്റെ ഗ്രന്ഥമായ "കിതാബുല്‍ വാസിതിയ്യ" യില്‍ മുഷബ്ബിഹ(സൃഷ്ടികളോട് അല്ലാഹുവെ താരതമ്യം ചെയ്യുക-anthropomorphism)യേയും അലീഗോറിക്കല്‍/മെറ്റാഫോറിക്കല്‍ വ്യാഖ്യാനങ്ങളേയും തള്ളികളയുകയാണ്‌. അദ്ദേഹം പറയുന്നത്, സലഫികളുടെ മാര്‍ഗ്ഗം, ഒരു മധ്യനിലപാട് സ്വീകരിക്കുക എന്നതാണ്‌. സലഫുകള്‍ അല്ലാഹുവിന്റെ നാമങ്ങളേയും വിശേഷണങ്ങളേയും അംഗീകരിക്കുകയും അതോടൊപ്പം തഷ്‌ബിഹ് ,തക്‌യീഫ്,ത‌അതീല്‍ എന്നിവയെയല്ലാം തള്ളികളഞ്ഞിട്ടുമുണ്ട്.
ഇമാം മാലികുമായി ബന്ധപ്പെട്ട പ്രസിദ്ധമായ സംഭവം ഇക്കാര്യത്തില്‍ എടുത്തുകാട്ടാറുണ്ട്. ഒരിക്കല്‍ ഒരാള്‍ 'അല്ലാഹു അര്‍ശില്‍ ഉപവിഷ്ടനായിരിക്കുന്നത് എങ്ങനെയാണ്‌ എന്ന്' ചോദിച്ചു. മാലിക് ഇമാമിന്റെ മറുപടി "ഉപവിഷ്ടനായിരിക്കുന്നു എന്നത് അറിയാവുന്നതാണ്‌. പക്ഷേ 'എങ്ങനെ' എന്നത് മനസ്സിലായിട്ടില്ല" എന്നായിരുന്നു. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌ അതിനെ ചൊല്ലി കൂടുതല്‍ സംശയമുന്നയിക്കുന്നതും മറ്റും വെറുക്കപ്പെട്ട പുത്തന്‍ രീതികളാണ്‌ (ബിദ്‌അത്ത്) എന്നും ഇമാം മാലിക് വ്യക്തമാക്കുന്നു. [[ഖുര്‍‌ആന്‍|ഖുര്‍‌ആനിനേയോ]] [[ഹദീഥ്|ഹദീസിനേയോ]] പരിഗണിക്കാതെ മുന്‍‌കാല കര്‍മ്മശാസ്ത്ര ഫത്‌വകളെ അന്ധമായി അനുകരിക്കുന്ന പണ്ഡിതന്മാരെയും അദ്ദേഹം എതിര്‍ത്തു. ഫത്‌വകള്‍ക്കും വിധികള്‍ക്കും പ്രാധാന്യമുണ്ടെങ്കിലും സന്ദര്‍ഭവും സാമൂഹ്യമാറ്റങ്ങളും പരിഗണിക്കാതെയും, ഖുര്‍‌ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ അവയെ വിലയിരുത്താതെയും അവക്ക് അംഗീകാരം നല്‍കുന്നത് അജ്ഞതയിലേക്കും ഇസ്ലാമിക നിയമത്തിന്റെ നിശ്ചലതയിലേക്കും നയിക്കും. തഖ്‌ലീദ്(കര്‍മ്മശാസ്ത്രവിധികളിലും നിയമത്തിലുമുള്ള അന്ധമായ അനുകരണം) ജൂതന്മാര്‍ തങ്ങളുടെ റബ്ബികളെ ദൈവങ്ങളായി പരിഗണിച്ചു വന്നതിനു തുല്യമാണ്‌ എന്നാണ്‌ ഇബ്നു തൈമിയ്യ പറയുന്നത്.
ഇബ്നു തൈമിയ്യ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കാരണം പലപ്രാവശ്യം ജയില്‍‌വാസമനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്ജയില്‍‌വാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ മംഗോളിയരുടെ 1330 ലെ ഡമാസ്കസ് ആധിനിവേശത്തെ പ്രധിരോധിക്കുക മാത്രമല്ല ലെബനോനിലെ കസര്വാന്‍ [[ഷിയ]],രിഫാഇ സൂഫി പരമ്പര, ഇത്തിഹാദിയ്യ സരണി(ഇബ്നുല്‍ അറബിയുടെ ചിന്താപദ്ധതികള്‍) എന്നീ ചിന്താധാരകള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തു. 1306 ല്‍ ആന്ത്രോഫോമൊര്‍ഫിസം ആരോപിച്ച് പതിനെട്ട് മാസം ഇബ്നു തൈമിയ്യയെ തടവിലാക്കപ്പെടുകയുണ്ടായി. വീണ്ടും 1308 ല്‍ നിരവധി മാസം ജയില്‍‌വാസമനുഷ്ഠിച്ചുജയില്‍‌വാസമനുഭവിച്ചു ഈ പണ്ഡിതന്‍.
 
ഇബ്നു തൈമിയ്യ തന്റെ അവസാന പതിഞ്ചുവര്‍ഷങ്ങള്‍ ചെലവഴിച്ചത് [[ഡമാസ്കസ്|ഡമാസ്കസിലായിരുന്നു]]. അവിടെ അദ്ദേഹത്തിന്റെ നിരവധി ശിഷ്യഗണങ്ങള്‍ വളര്‍ന്ന് വന്നു. അവരില്‍ പ്രമുഖനാണ്‌ [[ഇബ്നുല്‍ ഖയ്യിം]]. 1320 ആഗസ്റ്റ് മുതല്‍ 1321 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലും അദ്ദേഹത്തെ ജയിലിലടയ്ക്കപ്പെട്ടു. മുസ്ലിം പുരുഷന്മാര്‍ക്ക് ഭാര്യമാരെ എളുപ്പത്തില്‍ വിവാഹമോചനം ചെയ്യാനാവുന്ന ചില പരമ്പരാഗത നിയമങ്ങള്‍ക്കെതിരെയുള്ള ചിന്താപദ്ധതിക്ക് പിന്തുണ നല്‍കിയതിനായിരുന്നു ജയിലിലടച്ചത്.
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്