"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
==ജീവിതരേഖ==
1263 ല്‍ [[തുര്‍ക്കി|തുര്‍ക്കിയിലെ]] ഹര്‍റാനില്‍ ഒരു പ്രശസ്ത [[മുസ്ലിം]] പണ്ഡിതകുടംബത്തിലാണ്‌ ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹന്‍, അബൂ അല്‍-ബര്‍കത്ത് മജ്‌ദ് അദ്ദീന്‍ ഇബ്നു തൈമിയ്യ അല്‍ ഹമ്പലി(മരണം:1255) ഹമ്പലി കര്‍മ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീന്‍ അബ്ദുല്‍ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. മംഗോള്‍ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ല്‍ [[ഡമാസ്കസ്|ഡമാസ്കസിലേക്ക്]] പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറില്‍ നിന്ന് ജനങ്ങളെ ഉല്‍ബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാര്‍ക്ക് കീഴില്‍ പഠനം നടത്തി. അവരില്‍ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിന്‍‌ത് മക്കി. ഇവരില്‍ നിന്നാണ്‌ ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്.
കഠിനാദ്ധ്വാനിയായ വിദ്ധ്യാര്‍ത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്തശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതല്‍ പരിചയപ്പെട്ടു. [[അറബിക്]] സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലഗ്രാഫിയുംകാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
 
മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്നു തൈമിയ്യ തന്റെ പിതാവില്‍ നിന്നാണ്‌ കര്‍മ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കര്‍മ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ജീവിതത്തിലുടനീളം ഈ സരണിയില്‍ വിശ്വസിച്ചെങ്കിലും ഖുര്‍‌ആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദര്‍ശനം<ref>see aqidatul-waasitiyyah daarussalaam publications</ref> (സൂഫി ദര്‍ശനം പിന്നിട് അദ്ദേഹം തള്ളിക്കളഞ്ഞു) എന്നിവയും ഇബ്നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിര്‍ത്തു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരധകരേ" എന്ന കവിത ക്രിസ്ത്യന്‍ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്‌.
ഇറാനിലെ മംഗോള്‍ ഇല്‍ഖന്‍സിലെ ഖാന്‍ ആയിരുന്ന ഘസന്‍ ഖാന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിറുത്തണം എന്ന് ആവശ്യപ്പെട്ട് പണ്ഡിതന്മാരോടൊപ്പം ഇബ്നു തൈമിയ്യ അദ്ദേഹത്തെ കാണാന്‍ പോയതോട്കൂടിയാണ്‌‌ സര്‍ക്കാറുമായുള്ള തൈമിയ്യയുടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഇബ്നു തൈമിയ്യ ഒഴികെ മറ്റൊരു പണ്ഡിതനും ഖാനോട് വല്ലതും പറയാന്‍ ധൈര്യപ്പെട്ടില്ല എന്ന് പറയപ്പെടുന്നു. തൈമിയ്യ പറഞ്ഞു: "നിങ്ങള്‍ മുസ്ലിമാണെന്നും നിങ്ങളുടേനിങ്ങളുടെ അടുത്ത് മുഅദ്ദിന്മാരും മുഫ്തിമാരും ഇമാമുമാരും ശൈഖുമാരും ഉള്ളതായും നിങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ ഞ്ഞങ്ങളെഞങ്ങളെ ആക്രമിച്ച് ഇവിടെ വന്നതെന്തിനാണ്‌ ? നിങ്ങളുടെ പിതാവും പിതാമഹനും അവിശ്വാസികളായിരിക്കേ അവര്‍ ഞ്ഞങ്ങളെഞങ്ങളെ ആക്രമിച്ചില്ല എന്നു മാത്രമല്ല അവര്‍ അവരുടെ വാക്കുകള്‍ പാലിക്കുകയും ചെയ്തു. പക്ഷേ നിങ്ങള്‍ വാഗ്ദാനം ചെയ്യുകയും ആ വാഗ്ദാനം ലംഘിക്കുകയും ചെയ്തു.".<ref>[http://www.fatwa-online.com/scholarsbiographies/8thcentury/ibntaymiyyah.htm SCHOLARS BIOGRAPHIES \ 8th Century \ Shaykh al-Islaam Ibn Taymiyyah<!-- Bot generated title -->]</ref>.
 
==പോരാട്ടങ്ങള്‍==
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്