"ഇലങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
ദേവീക്ഷേത്ര സങ്കേതത്തിലൂടെയും സ്ഥലനാമങ്ങളിലൂടെയുമാണ് ഇന്ന് നാം ഇലങ്കത്തെ അറിയുന്നത്. എന്നാല്‍ പ്രാചീനകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന ആയുധാഭ്യാസക്കളരികളെയാണ് ഇലങ്കം എന്ന പ്രയോഗം കൊണ്ടു വിവക്ഷിച്ചിരുന്നത്. മുപ്പത്താറടി, നാല്പത്തീരടി, അന്‍ബത്തീരടി എന്നീ വ്യത്യസ്ത വലിപ്പത്തിലുള്ള ഇലങ്കങ്ങള്‍ നിലനിന്നിരുന്നതായി പ്രാചീന രേഖകളില്‍ കാണാം. പഴയ ദൈവത്തറകളായി മാറിയതിന്‍റെ ചരിത്രം ഇങ്ങനെ; കേരളം വാണിരുന്ന ആദിചേരന്മാരുടെ യുദ്ധദേവതയും കുലദേവതയുമായിരുന്നു കൊറ്റവൈ(കൊറ്റം=ഭരണം; അവൈ=അമ്മ). ആയുധമെടുക്കുന്നതും അങ്കത്തിനിറങ്ങുന്നതുമെല്ലാം കൊറ്റവൈയുടെ തിരുമുന്‍പില്‍ നിന്നായിരിക്കാണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. യുദ്ധം ജയിച്ചുവന്നാല്‍ കൊറ്റവൈയുടെ മുന്‍പില്‍ തുണങ്കെക്കൂത്ത് ആടുന്നത് ഒരു ആചാരമായി തുടര്‍ന്നിരുന്നു. 18-ആം നൂറ്റാണ്ടിന്‍റെ തുടക്കംവരെ ശക്തമായ ഒര്‍ കോഡീകൃത സൈന്യമില്ലാതിരുന്ന കേരളത്തില്‍ നാട്ടുമാടന്‍ബിമാരുടെ കളരിത്തറകളിലെ അഭ്യാസികളായിരുന്നു യുദ്ധകാലത്ത് രാജാവിനെ സഹായിച്ചിരുന്നത്. ഇത്തരം കളരിയുടമകളും കളരിഗുരുക്കന്മാരും കുറുപ്പ്, പണിക്കര്‍ തുടങ്ങിയ സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഈ നാട്ടുകളരികളില്‍, കൊറ്റവൈയെ ആര്യവല്‍ക്കരിച്ക്‍ ദേവിയായി പ്രതിഷ്ഠിക്കുകയും യുദ്ധദേവതയായി ആരാധിക്കുകയും ചെയ്തു. രാജകീയ പട്ടാളം നിലവില്‍ വന്നതോടെ ആയുധക്കളരികള്‍ അപ്രസക്തമാകുകയും കളരിദേവത മാത്രം ഇലങ്കങ്ങളിലവശേഷിക്കുകയും ചെയ്തു. ക്രമേണ ഇലങ്കത്തിന്‌ അര്‍ഥപരിണാമം സംഭവിച്ച് ദേവീക്ഷേത്രം എന്നായി മാറുകയും ചെയ്തു. എന്നാല്‍, ദേവിയും കളരിയും അന്യം നിന്ന ചില ഇടങ്ങള്‍ ഗതകാലപ്രതാപം വിളിച്ചറിയിച്ചുകൊണ്ട് സ്ഥലനാമങ്ങളാല്‍ നിലനില്‍ക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ഇലങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്