"ഫ്ലൂറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: yo:Fluorínì
(ചെ.) യന്ത്രം പുതുക്കുന്നു: uk:Флуор; cosmetic changes
വരി 20:
മോയ്സന്‍ ഉപയോഗിച്ച അതേ രീതി തന്നെയാണ് ഇന്നും വ്യാവസായികമായി ഫ്ലൂറിന്‍ നിര്‍മ്മിതിക്കയി ഉപയോഗിക്കുന്നത്. നിര്‍ജലീകരിച്ച HF നെ വൈദ്യുതവിശ്ലേഷണം നടത്തുന്ന രീതിയാണ് ഇത്. വൈദ്യുതചാലനത്തിനായി ആവശ്യത്തിന് അയോണുകള്‍ക്കായി KHF<sub>2</sub> കൂടി ലായനിയില്‍ അലിയിച്ചാണ് വൈദ്യുതവിശ്ലേഷണം നടത്തുന്നത്.
 
1986-ല്‍ ഫ്ലൂറിന്‍ കണ്ടെത്തലിന്റെ 100 വാര്‍ഷികാഘോഷവേളയില്‍ [[കാള്‍ ക്രിസ്റ്റി]] ഫ്ലൂറിന്‍ നിര്‍മ്മാണത്തിനുള്ള മറ്റൊരു രീതി അവതരിപ്പിച്ചു. 150&nbsp;°C താപനിലയില്‍ HF, K<sub>2</sub>MnF<sub>6</sub>, SbF<sub>5</sub> എന്നിവയുടെ നിര്‍ജലലായനികളെ പ്രവര്‍ത്തിപ്പിച്ചാണ് ഇത് ചെയ്തത്. രാസസമവാക്യം:
 
: 2K<sub>2</sub>MnF<sub>6</sub> + 4SbF<sub>5</sub> → 4KSbF<sub>6</sub> + 2MnF<sub>3</sub> + F<sub>2</sub>
വരി 34:
അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മാണത്തിനായുള്ള [[പ്ലാസ്മാ എച്ചിങ്]] (plasma etching), ഫ്ലാറ്റ് പാനല്‍ ഡിസ്‌പ്ലേയുടെ നിര്‍മ്മാണം, എം.ഇ.എം.എസ്. നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഫ്ലൂറിന്‍, അണു രൂപത്തിലും തന്മാത്രാരൂപത്തിലും ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ മറ്റുപയോഗങ്ങള്‍ താഴെപ്പറയുന്നു.
 
* ബള്‍ബുകളിലേയും മറ്റു ഉപകരണങ്ങളിലേയും ചില്ലിന് രൂപം നല്‍കുന്നതിന് [[ഹൈഡ്രോഫ്ലൂറിക് അമ്ലം]] (HF) ഉപയോഗിക്കുന്നു.
* [[ടെഫ്ലോണ്‍]] പോലെയുള്ള ഘര്‍ഷണം കുറവുള്ള പ്ലാസ്റ്റിക് നിര്‍മ്മാണത്തിനും [[ഫ്രിയോണ്‍]] പോലെയുള്ള [[ഹാലോണ്‍|ഹാലോണുകളുടെ]] നിര്‍മ്മാണത്തിനും ഫ്ലൂറിന്‍ പരോക്ഷമായി ഉപയോഗിക്കുന്നു.
* യുറേനിയം ഹെക്സാഫ്ലൂറൈഡില്‍ നിന്ന് ശുദ്ധ [[യുറേനിയം]] വേര്‍തിരിച്ചെടുക്കുന്നതിന്.
* മരുന്നുകള്‍, കാര്‍ഷികോപയോഗപ്രദമായ രാസപദാര്‍ത്ഥങ്ങള്‍, ലൂബ്രിക്കന്റുകള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്.
* വാതാനുകൂലമാക്കുന്നതിനും (air conditioning) ശീതീകരണത്തിനും [[ഫ്ലൂറോക്ലോറോഹൈഡ്രോകാര്‍ബണുകള്‍]] വളരെയധികം ഉപയോഗിക്കപ്പെടുന്നു. [[ക്ലോറോഫ്ലൂറോകാര്‍ബണുകള്‍]] (സി.എഫ്.സി.) [[ഓസോണ്‍ പാളി|ഓസോണ്‍ പാളിക്ക്]] കോട്ടമുണ്ടാക്കുന്നു എന്ന കാരണത്താല്‍ ഇത്തരം ഉപയോഗത്തില്‍ നിന്ന് നിരോധിച്ചിരിക്കുന്നതാണ്. എന്നാല്‍ ഇതിലെ [[ക്ലോറിന്‍|ക്ലോറിന്റേയും]], [[ബ്രോമിന്‍|ബ്രോമിന്റേയും]] റാഡിക്കലുകളാ‍ണ് യഥാര്‍ത്ഥത്തില്‍ [[ഓസോണ്‍|ഓസോണിനെ]] നശിപ്പിക്കുന്നത്, മറിച്ച് ഫ്ലൂറിന്റെ പ്രവര്‍ത്തനം കൊണ്ടല്ല. അതിനാല്‍ ഫ്ലൂറിനും [[കാര്‍ബണ്‍|കാര്‍ബണും]] [[ഹൈഡ്രജന്‍|ഹൈഡ്രജനും]] അടങ്ങിയ സംയുക്തങ്ങളായ [[ഹൈഡ്രോഫ്ലൂറോകാര്‍ബണ്‍|ഹൈഡ്രോഫ്ലൂറോകാര്‍ബണുകളാണ്]] ഇത്തരം ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഹൈഡ്രോഫ്ലൂറോകാര്‍ബണുകള്‍ [[ഹരിതഗൃഹപ്രഭാവം]] ഉളവാക്കുന്നവയാണ്. എന്നാല്‍ [[കാര്‍ബണ്‍ ഡൈ ഓക്സൈഡ്]], [[മീഥേന്‍]] മുതലായ ഹരിതഗൃഹവാതകങ്ങളെയപേക്ഷിച്ച് ഇത് നിസ്സാരമാണ്. [[സള്‍ഫര്‍ ഹെക്സാഫ്ലൂറൈഡ്]] നിര്‍വീര്യവും വിഷമില്ലാത്തതുമായ ഒരു പ്രധാന ഹരിതഗൃഹവാതകമാണ്.
* [[സെവോഫ്ലൂറേന്‍]], [[ഡെസ്‌ഫ്ലൂറേന്‍]], [[ഐസോഫ്ലൂറേന്‍]] എന്നിങ്ങനെ ശസ്ത്രക്രിയാരംഗത്ത് മയക്കുന്നതിനായി (അനസ്തേഷ്യ) ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഹൈഡ്രോഫ്ലൂറോകാര്‍ബണുകളാണ്.
* പൂപ്പല്‍ബാധക്കെതിരെയുള്ള മരുന്നായ ഫ്ലൂക്കോനാസോള്‍, ആന്റിബയോട്ടിക്` ആയ ഫ്ലൂറോക്വിനൊലോണ്‍സ് എന്നിവ ഫ്ലൂറിന്‍ സംയുക്തങ്ങളാണ്.
* [[ക്രയോലൈറ്റ്]] അഥവാ സോഡിയം ഹെക്സാഫ്ലൂറോഅലുമിനേറ്റ്, ഫ്ലൂറിന്‍ അടങ്ങിയിരിക്കുന്ന [[അലൂമിനിയം|അലൂമിനിയത്തിന്റെ]] ഒരു ധാതുവാണ്. വൈദ്യുതവിശ്ലേഷണം നടത്തിയാണ് ഇതില്‍ നിന്നും അലൂമിനിയം വേരിതിരിക്കുന്നത്.
* പല്ലിലെ പോടിനെ പ്രതിരോധിക്കാനായി, [[സോഡിയം ഫ്ലൂറൈഡ്]](NaF), സ്റ്റാനസ് ഫ്ലൂറൈഡ്(SnF2) , സോഡിയം എം.എഫ്.പി.മുതലായ ഫ്ലൂറിന്‍ സംയുക്തങ്ങള്‍ ടൂത്ത് പേസ്റ്റുകളില്‍ ഉപയോഗിക്കുന്നുണ്ട്. ജലത്തിന്റെ ശുദ്ധീകരണത്തിനും(ഫ്ലൂറിനേഷന്‍) ഈ സംയുക്തങ്ങള്‍ ഉപയോഗിക്കാറുണ്ട്.
* ഗാഢമായ സോഡിയം ഫ്ലൂറൈഡ് കീടനാശിനിയാണ്. പ്രധാനമായും പാറ്റകള്‍ക്കെതിരെ ഇത് ഉപയോഗിക്കുന്നു.
* <sup>18</sup>F, റേഡിയോപ്രവര്‍ത്തനം ഉള്ള ഐസോട്ടോപ്പ് ആണ്. ഇത് [[പോസിട്രോണ്‍]] ഉത്സര്‍ജ്ജിക്കുന്നു. 110 മിനിറ്റാണ് ഇതിന്റെ [[അര്‍ദ്ധായുസ്സ്]]
* ഫ്ലൂറിനെ റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്നതിനായി മുന്‍‌കാലങ്ങളില്‍ ശ്രമം ഉണ്ടായിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല.
{{ആവര്‍ത്തനപ്പട്ടിക}}
{{Link FA|ast}}
 
[[വിഭാഗം:മൂലകങ്ങള്‍]]
[[വിഭാഗം:ഹാലൊജനുകള്‍]]
 
{{Link FA|ast}}
 
[[af:Fluoor]]
വരി 136:
[[tr:Flor]]
[[ug:فىتور]]
[[uk:ФторФлуор]]
[[uz:Ftor]]
[[vi:Flo]]
"https://ml.wikipedia.org/wiki/ഫ്ലൂറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്