"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137:
ഏഴുകൊല്ലത്തിനുശേഷം ക്ഷാമംതുടങ്ങി. കൊല്ലംതോറും ക്ഷാമം വര്‍ദ്ധിച്ചു. മിസ്റില്‍ മാത്രമല്ല അടുത്തരാജ്യങ്ങളിലും ക്ഷാമം ബാധിച്ചു. മിസ്റില്‍ ഭക്ഷണ നിയന്ത്രണം നടപ്പാക്കി. രാജധാനിയില്‍നിന്നു ഓരോ കുടുംബത്തിനും വേണ്‍ടത് അളന്ന് കൊടുത്തുവന്നു. ഭക്ഷണക്ഷാമം ബാധിച്ച അയല്‍രാജ്യക്കാര്‍ മിസ്റില്‍ വന്ന് അത്യാവശ്യം ഭക്ഷണസാധനങ്ങള്‍ വാങ്ങികൊണ്ടുപോകുവാന്‍ യൂസുഫ്നബി കല്പിച്ചു. മിസ്ര്‍ ദേശക്കാര്‍ക്ക് ഭക്ഷണവിതരണത്തിന് ഒരു വകുപ്പും, അന്യദേശക്കാര്‍ക്ക് ആവശ്യം അറിഞ്ഞ് ക്വാട്ട നിശ്ചയിച്ചുകൊടുക്കുന്നതിന് വേറൊരു വകുപ്പുംതിരിച്ചു. ഈ രണ്ടു വകുപ്പുകളുടേയും മേല്‍നോട്ടം യൂസുഫ്നബി നിര്‍വഹിച്ചു.
 
===യാക്കുബ് പുത്രന്മാര്‍ മിസ്റിലേക്ക്===
 
വലിയൊരു കുടുംബത്തെ സംരക്ഷിച്ചുപോന്നിരുന്ന യാക്കുബ്നബി പുത്രനമാരോട് പറഞ്ഞു. വലിയ വിലകൊടുത്താലും ഭക്ഷണസാധനങ്ങള്‍ കിട്ടുന്നില്ല. അയല്‍ദേശങ്ങളിലും ക്ഷാമംതന്നെ. മിസ്റിലെ രാജന്‍ ക്ഷാമം ബാധിച്ചരാജ്യത്തെ ജനങ്ങല്‍ക്ക് ഭക്ഷണം വിതരണംചെയ്യുന്നുണ്ട്. നിങ്ങള്‍തന്നെ അവിടെ പോകണമെന്ന് നിര്‍ദ്ദേശിച്ചു.
 
പിതാവിന്റെ കല്പനപോലെ അവര്‍ മിസ്റിലേക്ക് പുറപ്പെട്ടു. ഇളയപുത്രന്‍ ബിന്‍യാമിനെ യാക്കുബ്നബി അവരുടെകൂടെ അയച്ചിരുന്നില്ല. യൂസുഫിനെ കാണാതായതിനുശേഷം യാക്കുബ്നബി സദാസമയവും ബിന്‍യാമീനെ കൂടെകൊണ്ടു നടന്നിരുന്നു. യാക്കുബ്പുത്രന്മാര്‍ രാജാവിന്റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ യൂസുഫ്നബിക്ക് അവരെ മനസിലായി. എന്നാല്‍ അവര്‍ക്ക് യൂസുഫ്നബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്