"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Shaybanid Dynasty}}
പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിൽ ട്രാൻസോക്ഷ്യാനയിലെ ബുഖാറ ഖാനേറ്റിലും (1505-1598) ഖ്വാറസം ഖാനേറ്റിലും (1511-1695) സിബിർ ഖാനേറ്റിലും (1563-1598) ഭരണം നടത്തിയിരുന്ന [[ഉസ്‌ബെക്]] രാജവംശമാണ് '''ഷിബാനി''' അഥവാ '''ഷായ്‌ബാനി രാജവംശം'''. [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തെ]] നിഷ്പ്രഭമാക്കിയാണ് ഷിബാനികൾ ട്രാൻസോക്ഷ്യാനയിൽ അധികാരമുറപ്പിച്ചത്.
 
==ചരിത്രം==
[[File:Shaybani.jpg|right|thumb|മുഹമ്മദ് ഷൈബാനി ഖാൻ]]
[[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തെ]] നിഷ്പ്രഭമാക്കിയാണ് ഷിബാനികൾ ട്രാൻസോക്ഷ്യാനയിൽ അധികാരമുറപ്പിച്ചത്. [[ചെങ്കിസ് ഖാന്‍|ചെങ്കിസ് ഖാന്റെ]] പൗത്രനായ ഷായ്‌ബാൻ അഥവാ ഷിബാന്റെ പരമ്പരയില്‍പ്പെടുന്നവരാണ് ഷിബാനികൾ. പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെത്തുകയും]] തിമൂറുകളെ തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. 1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്‌ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം തൈയുമെനിനും തുറ നദിക്കും അടുത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം സിർ ദാര്യ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1430/31-ല്‍ അബുല്‍ ഖായ്‌ര്‍, അറാളിന് തെക്കുള്ള ഖോറെസ്മിയ പിടിച്ചടക്കി. തുട്ര്ന്നുള്ള വര്‍ഷങ്ങളില്‍ തെക്കുള്ള തിമൂറിദ് പ്രദേശങ്ങളിലേക്ക് ഇവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
 
അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന [[മുഹമ്മദ് ഷൈബാനി ഖാൻ|മുഹമ്മദ് ഷായ്‌ബനി ഖാന്റെ]] പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം തിമൂറികളിൽ നിന്ന് സമർഖണ്ഡ്, ഹെറാത്ത്, ബുഖാറ തുടങ്ങിയവയുടെ നിയന്ത്രണം കൈയടക്കുകയും ട്രാൻസോക്ഷ്യാന പൂർണ്ണമായും കൈപ്പിടിയിലാക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്