"കോഴഞ്ചേരി താലൂക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 95.84.116.3 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നില
വരി 1:
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] ഒരു [[താലൂക്ക്|താലൂക്കാണ്‌]] '''കോഴഞ്ചേരി'''. താലൂക്കാസ്ഥാനം [[പത്തനംതിട്ട|പത്തനംതിട്ടയിലാണെങ്കിലും]] അവിടെനിന്നും 14 കി.മീ. മാറി [[പമ്പാനദി|പമ്പാനദിയുടെ]] കരയിലാണ്‌ കോഴഞ്ചേരി പട്ടണം.
 
----
ആമുഖം
 
പത്തനംതിട്ടജില്ലയിലെ കോഴഞ്ചരിതാലൂക്കില്‍ ഇലന്തൂര്‍ബ്ളോക്കിലാണ് കോഴഞ്ചരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഴഞ്ചരി വില്ലേജിന്റെ പരിധിയില്‍ തന്നയാണ് കോഴഞ്ചരി ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നത്. കോഴഞ്ചരിപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 8 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുദിക്കില്‍ നാരങ്ങാനം, ചെറുകോല്‍ പഞ്ചായത്തുകളും, വടക്കും പടിഞ്ഞാറും ദിക്കുകളില്‍ പമ്പാനദിയും, തെക്കുദിക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തുമാണ്. 8 വാര്‍ഡുകളാണ് കോഴഞ്ചരി പഞ്ചായത്തിലുള്ളത്. മധ്യതിരുവിതാംകൂറില്‍ പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് അംബരചുംബികളായി നില്‍ക്കുന്ന മലമടക്കുകളായ മടുക്കകുന്നിനും കുരങ്ങുമലയ്ക്കും പുരാണങ്ങളില്‍ പോലും പരാമര്‍ശിക്കുന്ന പമ്പാനദിക്കും ഇടയിലായി കുന്നുകളും താഴ്വരകളും പച്ചപുതച്ച നെല്‍പാടങ്ങളും നിറഞ്ഞ അതിമനോഹരമായ ഭൂപ്രദേശമാണ് കോഴഞ്ചരി ഗ്രാമം. പഴയ തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ വ്യക്തമായും, ബൃഹത്തായും രേഖപ്പെടുത്തിയിട്ടുള്ള അക്കാലത്തെ അതിപ്രശസ്തമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു കോഴഞ്ചരി. ഇന്ന് ഭാരതത്തിലുള്ള എല്ലാ പ്രമുഖബാങ്കുകളുടെ ശാഖകളും സ്വകാര്യബാങ്കുകളും അവയുടെ ആസ്ഥാനമന്ദിരങ്ങളും കോഴഞ്ചരിയില്‍ സ്ഥിതി ചെയ്യുന്നുണ്ട് എന്നത് ഈ ഗ്രാമത്തിന്റെ സമ്പന്നതയെ വിളിച്ചറിയിക്കുന്നതാണ്. ഏതു പരിത:സ്ഥിതിയില്‍ നിന്നും പൊന്ന് വിളയിക്കുന്ന കോഴഞ്ചരിയുടെ പൌരന്മാര്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി നോക്കുന്നവരായുണ്ട്. ഏറ്റവും കൂടുതല്‍ വിദേശമലയാളികളുള്ള പ്രദേശങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്ന ഏറ്റവുമധികം വിദേശപണവും ഇവിടേക്കൊഴുകിയെത്തുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമെന്നറിയപ്പെടുന്ന ലോകപ്രശസ്ത ക്രിസ്തീയമഹാസമ്മേളനമായ മാരാമണ്‍ കണ്‍വന്‍ഷന്‍ കോഴഞ്ചരിയോടുചേര്‍ന്ന പമ്പയുടെ തീരത്താണ് എല്ലാ വര്‍ഷവും നടന്നുവരുന്നത്. പഞ്ചായത്തുകള്‍ നിലവില്‍ വന്ന 1953 ആഗസ്റ് 15-ന് തന്ന കോഴഞ്ചരി പഞ്ചായത്തും നിലവില്‍ വന്നു. കോഴഞ്ചരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് സി.ഐ.ഈപ്പന്‍ മുളമൂട്ടില്‍ ആയിരുന്നു.
 
----
 
ചരിത്രം
 
സാമൂഹ്യ-സാംസ്കാരിക ചരിത്രം
മധ്യതിരുവിതാംകൂറില്‍ പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് പമ്പാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കോഴഞ്ചരി, പുരാതനതിരുവിതാംകൂറിലെ ഏറ്റവും പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. അതിപ്രശസ്തമായ വാണിജ്യകേന്ദ്രമെന്ന നിലയില്‍ പഴയ തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ വ്യക്തമായും ബൃഹത്തായും രേഖപ്പെടുത്തിയിട്ടുള്ള പട്ടണമാണ് കോഴഞ്ചരി. ഉള്‍നാടന്‍ ജലമാര്‍ഗ്ഗങ്ങളെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കോഴഞ്ചരിയും അന്നത്തെ വിദൂരനഗരങ്ങളായിരുന്ന ആലപ്പുഴയും, കൊച്ചിയും തമ്മില്‍ വ്യാപാരബന്ധം ഉണ്ടായിരുന്നു. പമ്പയാറിലൂടെ എത്തിച്ചേരുന്ന കെട്ടുവള്ളങ്ങള്‍ മുഖേന വ്യാപാരികള്‍ വിദൂരസ്ഥലങ്ങളുമായി ചരക്കുകൈമാറ്റം നടത്തിയിരുന്നു. വാണിജ്യകാര്യങ്ങളില്‍ കോഴഞ്ചരിയുടെ സ്ഥാനം പരിഗണിച്ച് അന്നത്തെ റസിഡന്റ് ആയിരുന്ന ജി.എ.ബെല്ലാര്‍ഡ് 1869-ല്‍ സ്ഥാപിച്ച പ്രസിദ്ധമായ ചന്തയാണ് ബെല്ലാഡ് മാര്‍ക്കറ്റ്. വിദുരസ്ഥലങ്ങളില്‍നിന്നു പോലും കാര്‍ഷിക ഉല്‍പന്നങ്ങളും വിവിധതരം കാര്‍ഷിക ഉപകരണങ്ങളും വന്നുചേരുന്ന കേന്ദ്രവും വിപുലമായ മൊത്തക്കച്ചവടങ്ങളും സ്വര്‍ണ്ണം, വസ്ത്രം, മരുന്നുകള്‍ എന്നിവയുടെ വില്‍പനകേന്ദ്രങ്ങളും ഈ മാര്‍ക്കറ്റിനോടനുബന്ധിച്ച് ആദ്യകാലങ്ങളില്‍ പ്രശസ്തമായ നിലയില്‍ നടന്നിരുന്നു. പമ്പാനദിയുടെ സാമീപ്യം അക്കാലത്തെ കച്ചവടത്തെ നാനാപ്രകാരേണ സഹായിച്ചിരുന്നു. അത്യുത്സാഹികളായിരുന്ന ജനങ്ങളുടെ തീവ്രമായ പരിശ്രമഫലമായി 1900 ആയപ്പോഴേക്കും കോഴഞ്ചരിയുടെ കീര്‍ത്തി തിരുവിതാംകൂറിലെങ്ങും വ്യാപിച്ചുകഴിഞ്ഞിരുന്നു. പത്തനംതിട്ടജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സമീപപ്രദേശങ്ങളായ തിരുവല്ല, മല്ലപ്പളളി, റാന്നി, പത്തനംതിട്ട, പന്തളം, ചെങ്ങന്നൂര്‍ മുതലായ സ്ഥലങ്ങളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിന്ന് അനേകമാളുകള്‍ക്ക് ദിനംപ്രതി ഈ വഴി കടന്നുപോകേണ്ടതായിവരുന്നു എന്നതിനാല്‍ തന്ന ഇക്കാലത്തും ഈ നാടിന്റെ വാണിജ്യഗതാഗതപ്രാധാന്യം ഏറിയിട്ടേയുള്ളൂ എന്ന് കാണാം. സ്വാതന്ത്യ്രസമരകാലഘട്ടത്തിലെ സി.കേശവന്റെ പ്രസിദ്ധമായ കോഴഞ്ചരിപ്രസംഗം ഇന്നും ജനഹൃദയങ്ങളില്‍ മാറ്റൊലി കൊള്ളുന്നു. ഈ സമ്മേളനം കോഴഞ്ചരിയില്‍ സംഘടിപ്പിക്കുന്നതില്‍ മുളമൂട്ടില്‍ സി.ഐ.ജോര്‍ജ് വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. വിദ്യാഭ്യാസരംഗത്തു കോഴഞ്ചരിയുടെ സംഭാവന വളരെ വിലപ്പെട്ടതാണ്. മധ്യതിരുവിതാംകൂറിലെ ആദ്യകാല വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ പ്രമുഖമായ സ്ഥാനമാണ് കോഴഞ്ചരിക്കുണ്ടായിരുന്നത്. 1910-ല്‍ ആരംഭിച്ച സെന്റ്തോമസ് ഹൈസ്കൂള്‍ കോഴഞ്ചരിയുടെയും സമീപപ്രദേശങ്ങളുടെയുംകൂടി വിദ്യാഭ്യാസാഭിവൃദ്ധിക്ക് തുടക്കമിട്ടു. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെ വന്ന് താമസിച്ചുപഠിക്കുന്ന രീതി ആദ്യകാലത്ത് ഉണ്ടായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കികൊണ്ട് 1929-ല്‍ ആരംഭിച്ച സ്കൂളാണ് സെന്റ്മേരീസ് ഗേള്‍സ് ഹൈസ്കൂള്‍. ഇന്ന് മാര്‍ത്തോമ്മാസഭയുടെ ആഭിമുഖ്യത്തിലുള്ള മേല്‍പ്പറഞ്ഞ രണ്ട് ഹൈസ്കൂളുകളും ഒരു ഫസ്റ്ഗ്രേഡ് കോളേജും, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടും കുറുന്തോട്ടിക്കലച്ചന്റെ ദീര്‍ഘവീക്ഷണത്തിന്റെയും സാമൂഹ്യസേവന തല്പരതയുടെയും ഹൃദയവിശാലതയുടേയും മകുടോദാഹരണങ്ങളാണ്. കൂടാതെ സി.ബി.എസ്.ഇ അംഗീകാരമുള്ള ഒരു സെക്കന്‍ഡറി സ്കൂളും നിരവധി പ്രൈമറി അപ്പര്‍ പ്രൈമറി സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കിഴക്കന്‍ പ്രദേശങ്ങളുടെ സിരാകേന്ദ്രമായ കോഴഞ്ചരിയില്‍ ഈ പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 108 വര്‍ഷം മുമ്പ് കോഴഞ്ചരി ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ സ്ഥാപിതമായി. കൊല്ലം പോലെ തന്ന പ്രാധാന്യമുണ്ടായിരുന്ന കോഴഞ്ചരിയുടെ പൂര്‍വ്വമഹത്വത്തെ വിളിച്ചറിയിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനമായിരുന്നു ഇത്. പത്തനംതിട്ടജില്ല നിലവില്‍ വന്നതിനുശേഷം ജില്ലാ ആശുപത്രിയായി ഇതിനെ പ്രഖ്യാപിച്ചുവെങ്കിലും ഒരു ജില്ലാ ആശുപത്രിക്കു വേണ്ട വളര്‍ച്ച ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള കേരളത്തിലെ മികച്ച ഗ്രാമമാണ് കോഴഞ്ചരി. പ്രസിദ്ധമായ നാലു സ്വകാര്യ ആശുപത്രികളും കുട്ടികള്‍ക്കുള്ള രണ്ട് ആശുപത്രികളും, ആയൂര്‍വേദ, ഹോമിയോ ചികിത്സാകേന്ദ്രങ്ങളും ഇന്നിവിടെ പ്രവര്‍ത്തിക്കുന്നു. ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ ഒരു പ്രധാന വിശ്രമകേന്ദ്രമായിരുന്നു ഒരു കാലത്ത് കോഴഞ്ചരി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ സാമീപ്യവും ശബരിമലയിലേക്കുള്ള തിരുവാഭരണഘോഷയാത്രയുടെ പാത ഇതുവഴി കടന്നുപോകുന്നതിനാലും കോഴഞ്ചരിയുടെ പ്രാധാന്യം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാമ്പാടിമണ്ണിലെ ക്ഷേത്രം ശബരിമലയിലേക്കുള്ള പാതയിലെ ഒരു പ്രധാന സന്ദര്‍ശനകേന്ദ്രമാണ്. തിരുവാഭരണഘോഷയാത്ര ഇവിടെ വിശ്രമിച്ചതിനുശേഷമാണ് ശബരിമലയിലേക്ക് പോകുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമെന്നറിയപ്പെടുന്ന ലോകപ്രശസ്ത ക്രിസ്തീയമഹാസമ്മേളനമായ മാരാമണ്‍ കണ്‍വന്‍ഷന്‍ കോഴഞ്ചരിയോടുചേര്‍ന്ന പമ്പയുടെ തീരത്താണ് എല്ലാ വര്‍ഷവും നടന്നുവരുന്നത്. കരിങ്കല്ലില്‍ കൊത്തിയ അതിമനോഹരമായ കോഴഞ്ചരി സെന്റ്തോമസ് മാര്‍ത്തോമ്മാ പള്ളി ഒരുകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായിരുന്നു. ഇന്നും കോഴഞ്ചരി പട്ടണത്തിന്റെ മധ്യത്തില്‍ ഈ ദേവാലയം തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ന് ഭാരതത്തിലുള്ള എല്ലാ പ്രമുഖബാങ്കുകളുടെ ശാഖകളും സ്വകാര്യബാങ്കുകളും അവയുടെ ആസ്ഥാനമന്ദിരങ്ങളും കോഴഞ്ചരിയില്‍ സ്ഥിതി ചെയ്യുന്നുണ്ട് എന്നത് ഈ ഗ്രാമത്തിന്റെ സമ്പന്നതയെ വിളിച്ചറിയിക്കുന്നതാണ്. ഏതു പരിത:സ്ഥിതിയില്‍ നിന്നും പൊന്ന് വിളയിക്കുന്ന കോഴഞ്ചരിയുടെ പൌരന്മാര്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി നോക്കുന്നവരായുണ്ട്. ഏറ്റവും കൂടുതല്‍ വിദേശമലയാളികളുള്ള പ്രദേശങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്ന ഏറ്റവുമധികം വിദേശപണവും ഇവിടേക്കൊഴുകിയെത്തുന്നു. ആദ്യകാലങ്ങളില്‍ ഇന്‍ഡ്യയിലെ വിവിധ തോട്ടങ്ങളിലേക്കും പിന്നീട് സിംഗപ്പൂര്‍, മലേഷ്യ മുതലായ വിദേശങ്ങളിലേക്കും ഇവിടെനിന്നു ധാരാളം പേര്‍ ജോലി അന്വേഷിച്ചുപോവുകയും പല സ്ഥലങ്ങളിലും ഇവര്‍ ഉന്നതനിലയില്‍ എത്തിച്ചേരുകയും ചെയ്തു. പിന്നീട് ഗള്‍ഫുരാജ്യങ്ങളിലും അമേരിക്കയിലും ലോകത്തിന്റെ എല്ലാ കോണുകളിലും കോഴഞ്ചരിക്കാര്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു. വിദേശരാജ്യങ്ങളില്‍ ചോര നീരാക്കി വിദേശികളോട് മത്സരിച്ച് അവര്‍ സമ്പാദിക്കുന്ന ഭീമമായ തുകകള്‍ കോഴഞ്ചരിയിലെ ബാങ്കുകള്‍ മുഖേന വ്യവസായിക കാര്‍ഷിക മേഖലകളിലേക്ക് കടന്നു ചെല്ലുുന്നു. പഞ്ചായത്തുകള്‍ നിലവില്‍ വന്നത് 1953 ആഗസ്റ് 15-നാണ്. അന്ന് കോഴഞ്ചരി പഞ്ചായത്തും നിലവില്‍ വന്നു. കോഴഞ്ചരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് സി.ഐ.ഈപ്പന്‍ മുളമൂട്ടില്‍ ആയിരുന്നു.
 
----
 
വിവരണം
 
പത്തനംതിട്ടജില്ലയിലെ കോഴഞ്ചരിതാലൂക്കില്‍ ഇലന്തൂര്‍ബ്ളോക്കിലാണ് കോഴഞ്ചരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഴഞ്ചരി വില്ലേജിന്റെ പരിധിയില്‍ തന്നയാണ് കോഴഞ്ചരി ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നത്. കോഴഞ്ചരിപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 8 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുദിക്കില്‍ നാരങ്ങാനം, ചെറുകോല്‍ പഞ്ചായത്തുകളും, വടക്കും പടിഞ്ഞാറും ദിക്കുകളില്‍ പമ്പാനദിയും, തെക്കുദിക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തുമാണ്. 8 വാര്‍ഡുകളാണ് കോഴഞ്ചരി പഞ്ചായത്തിലുള്ളത്. മധ്യതിരുവിതാംകൂറില്‍ പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് അംബരചുംബികളായി നില്‍ക്കുന്ന മലമടക്കുകളായ മടുക്കകുന്നിനും കുരങ്ങുമലയ്ക്കും പുരാണങ്ങളില്‍ പോലും പരാമര്‍ശിക്കുന്ന പമ്പാനദിക്കും ഇടയിലായി കുന്നുകളും താഴ്വരകളും പച്ചപുതച്ച നെല്‍പാടങ്ങളും നിറഞ്ഞ അതിമനോഹരമായ ഭൂപ്രദേശമാണ് കോഴഞ്ചരി ഗ്രാമം. പഴയ തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ വ്യക്തമായും, ബൃഹത്തായും രേഖപ്പെടുത്തിയിട്ടുള്ള അക്കാലത്തെ അതിപ്രശസ്തമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു കോഴഞ്ചരി. ഇന്ന് ഭാരതത്തിലുള്ള എല്ലാ പ്രമുഖബാങ്കുകളുടെ ശാഖകളും സ്വകാര്യബാങ്കുകളും അവയുടെ ആസ്ഥാനമന്ദിരങ്ങളും കോഴഞ്ചരിയില്‍ സ്ഥിതി ചെയ്യുന്നുണ്ട് എന്നത് ഈ ഗ്രാമത്തിന്റെ സമ്പന്നതയെ വിളിച്ചറിയിക്കുന്നതാണ്. ഏതു പരിത:സ്ഥിതിയില്‍ നിന്നും പൊന്ന് വിളയിക്കുന്ന കോഴഞ്ചരിയുടെ പൌരന്മാര്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി നോക്കുന്നവരായുണ്ട്. ഏറ്റവും കൂടുതല്‍ വിദേശമലയാളികളുള്ള പ്രദേശങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്ന ഏറ്റവുമധികം വിദേശപണവും ഇവിടേക്കൊഴുകിയെത്തുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമെന്നറിയപ്പെടുന്ന ലോകപ്രശസ്ത ക്രിസ്തീയമഹാസമ്മേളനമായ മാരാമണ്‍ കണ്‍വന്‍ഷന്‍ കോഴഞ്ചരിയോടുചേര്‍ന്ന പമ്പയുടെ തീരത്താണ് എല്ലാ വര്‍ഷവും നടന്നുവരുന്നത്. പഞ്ചായത്തുകള്‍ നിലവില്‍ വന്ന 1953 ആഗസ്റ് 15-ന് തന്ന കോഴഞ്ചരി പഞ്ചായത്തും നിലവില്‍ വന്നു. കോഴഞ്ചരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് സി.ഐ.ഈപ്പന്‍ മുളമൂട്ടില്‍ ആയിരുന്നു.
 
== വിവരണം അനിഷ് കോഴഞ്ചരി ==
 
== അവലംബം ==
"https://ml.wikipedia.org/wiki/കോഴഞ്ചേരി_താലൂക്ക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്