"ജംഷഡ്ജി ടാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 14:
[[ടാറ്റ]] ഗ്രൂപ്പിന്റെ സ്ഥാപകനാണ് '''ജംഷഡ്ജി ടാറ്റ'''. ([[മാര്‍ച്ച് 3]], 1839 - [[മേയ് 19]], 1904). [[ഗുജറാത്ത്|ഗുജറാത്തിലെ]] പുരാതനനഗരങ്ങളിലൊന്നായ നവ്സാരിയിലാണ് അദ്ദേഹം ജനിച്ചത്.പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാണ് ടാറ്റാ കുടുംബം.ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത്. പിതാവു നുസ്സര്‍വാന്‍ജി ടാറ്റ, മാതാവ് ജീവന്‍ബായി ടാറ്റ..<ref>http://www.tatacentralarchives.com/Heritage/FamilyTree.Pdf</ref>. ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. <ref>http://www.webindia123.com/personal/industry/tata.htm</ref>വ്യവസായതൽപ്പരനായ നുസ്സർവാൻജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാമ്രാജ്യത്തിന്റെ അടിത്തറപാകിയ '''ജംഷഡ്ജി നുസ്സർവാൻജി ടാറ്റ'''
== ജീവിതരേഖ ==
1839 മാര്‍ച്ച് 3 നാണ് ജംഷഡ്ജി ജനിച്ചത്.സൂററ്റിനടുത്ത നവസാരിയാണ് ജന്മദേശം.തുടര്‍ന്ന് മതപഠനം.തുടര്‍ന്ന് എല്ഫിന്സ്റ്റണ് കോളേജില്‍ പഠനം.പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളില്‍ മുഴുകി.20 വയസ്സുള്ളപ്പോള്‍ അച്ഛന് നുസ്സര്‍വാന്‍ജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താന്‍ ആരംഭിക്കുന്നു.തുടര്‍ന്ന് [[ബ്രിട്ടന്]] ,[[ഹോങ്കോങ്ങ്]] എന്നിവിടങ്ങളില്‍ താമസിക്കുന്നു.ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ്.1859 ല്‍ വ്യാപാര ചുമതല അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി.1872 ല്‍ തന്നെ മുംബെയില്‍ '''അലക്സാന്ദ്രാ മില്‍സ്''' എന്ന നൂല് കമ്പനി തുടങ്ങി.തുടര്‍ന്ന് 1877 ല്‍ നാഗ്പ്പൂരില്‍ '''എമ്പ്രസ് മില്‍''' എന്ന തുണീക്കമ്പനി തുടങ്ങി.തൊഴിലാളികള്ക്കേര്പ്പെടുത്തിവന്ന ആനുകൂല്യങ്ങള്‍ ജംഷഡ്ജിയെ വ്യത്യസ്തനായ മുതലാളിയാക്കി.മുംബെയില്‍ സ്ഥിരതാമസം തുടങ്ങിയവേളയില്‍ [[ദാദാഭായ് നവറോജി]], [[ഫിറോസ് ഷാ മേത്ത]] എന്നിവരുമായി സൗഹൃദത്തിലായി.1883 ല്‍ മേത്തയോടൊന്നിച്ച് റിപ്പണ്‍ ക്ലബ് എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി.സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് '''സ്വദേശി തുണിമില്‍''' സ്ഥാപിച്ചത് ജംഷഡ്ജി ടാറ്റയാണ്.1904 മെയ് 19 ന് [[ജര്‍മ്മനി]]യിലെ ബാഡ്ന്യൂഹോമില് വെച്ചാണ് ജെ. എന്‍. ടാറ്റ അന്തരിച്ചത്.ലണ്ടനിലെ ബ്രൂക്ക് വുഡ് ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
== തുടങ്ങിവെച്ച സംരംഭങ്ങള്‍ ==
|