"ജംഷഡ്ജി ടാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
[[ടാറ്റ]] ഗ്രൂപ്പിന്റെ സ്ഥാപകനാണ് '''ജംഷഡ്ജി ടാറ്റ'''. ([[മാര്‍ച്ച് 3]], 1839 - [[മേയ് 19]], 1904). [[ഗുജറാത്ത്|ഗുജറാത്തിലെ]] പുരാതനനഗരങ്ങളിലൊന്നായ നവ്‌സാരിയിലാണ്‌ അദ്ദേഹം ജനിച്ചത്.പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റാ കുടുംബം.ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത്. പിതാവു നുസ്സര്‍വാന്‍ജി ടാറ്റ, മാതാവ് ജീവന്‍ബായി ടാറ്റ..<ref>http://www.tatacentralarchives.com/Heritage/FamilyTree.Pdf</ref>. ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. <ref>http://www.webindia123.com/personal/industry/tata.htm</ref>വ്യവസായതൽ‌പ്പരനായ നുസ്സർവാൻ‌ജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാ‍മ്രാജ്യത്തിന്റെ അടിത്തറപാകിയ '''ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ'''
== ജീവിതരേഖ ==
1839 മാര്‍ച്ച് 3 നാണ്‌ ജംഷഡ്ജി ജനിച്ചത്.സൂററ്റിനടുത്ത നവസാരിയാണ്‌ ജന്മദേശം.തുടര്‍ന്ന് മതപഠനം.തുടര്‍ന്ന് എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ പഠനം.പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളില്‍ മുഴുകി.20 വയസ്സുള്ളപ്പോള്‍ അച്‌ഛന്‍ നുസ്സര്‍വാന്‍ജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താന്‍ ആരംഭിക്കുന്നു.തുടര്‍ന്ന് [[ബ്രിട്ടന്‍]] ,[[ഹോങ്കോങ്ങ്]] എന്നിവിടങ്ങളില്‍ താമസിക്കുന്നു.ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ്‌.1859 ല്‍ വ്യാപാര ചുമതല അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി.1872 ല്‍ തന്നെ മുംബെയില്‍ '''അലക്സാന്ദ്രാ മില്‍സ്''' എന്ന നൂല്‍ കമ്പനി തുടങ്ങി.തുടര്‍ന്ന് 1877 ല്‍ നാഗ്പ്പൂരില്‍ '''എമ്പ്രസ് മില്‍''' എന്ന തുണീക്കമ്പനി തുടങ്ങി.തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിവന്ന ആനുകൂല്യങ്ങള്‍ ജംഷഡ്ജിയെ വ്യത്യസ്തനായ മുതലാളിയാക്കി.മുംബെയില്‍ സ്ഥിരതാമസം തുടങ്ങിയവേളയില്‍ ദാദാഭായ് നവറോജി, ഫിറോസ് ഷാ മേത്ത എന്നിവരുമായി സൗഹൃദത്തിലായി.1883 ല്‍ മേത്തയോടൊന്നിച്ച് റിപ്പണ്‍ ക്ലബ് എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി.സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വദേശി തുണിമില്‍ സ്ഥാപിച്ചത് ജംഷഡ്ജി ടാറ്റയാണ്‌.1904 മെയ് 19 ന്‌ ജര്‍മ്മനിയിലെ ബാഡ്ന്യൂഹോമില്‍ വെച്ചാണ്‌ ജെ. എന്‍. ടാറ്റ അന്തരിച്ചത്.ലണ്ടനിലെ ബ്രൂക്ക് വുഡ് ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
 
== തുടങ്ങിവെച്ച സം‌രംഭങ്ങള്‍ ==
"https://ml.wikipedia.org/wiki/ജംഷഡ്ജി_ടാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്