"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
ഷാരൂഖിന്റെ പിൻ‌ഗാമിയായിരുന്ന ഉലൂഘ് ബെഗ് സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയതെങ്കിലും ഉലൂഘ് ബെഗിന്റേയും പുത്രൻ അബ്ദ് അല്‍ ലത്തീഫിന്റേയും ഭരണം വളരെക്കുറച്ചുകാലമേ നീണ്ടുനിന്നുള്ളൂ. പിന്നീട് 1455-ല്‍ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തില്‍ ഭരണം ഏറ്റെടുത്തെങ്കിലും ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹെറാത്തില്‍ അധികാരമേറ്റ സുല്‍ത്താന്‍ ഹുസൈന്‍ ഇബ്ന്‍ ബൈഖാറ ദീര്‍ഘനാള്‍ (1469-1506) ഹെറാത്തില്‍ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു<ref name=afghans13/>.
=== പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ ===
1507-ല്‍ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളീല്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/540827" എന്ന താളിൽനിന്ന് ശേഖരിച്ചത്