"ലേസർ പ്രിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
===ഡ്രം===
ആദ്യം ഡ്രമ്മിന് ഒരു പോസിറ്റീവ് ചാര്‍ജ്ജ് നല്‍കും. വൈദ്യുത കറന്‍റ് ഒഴുകുന്ന ഒരു വയര്‍ വഴിയായിരിക്കും ഇത് നല്‍കുന്നത്. കൊറോണ വയര്‍ എന്നാണ് ഇതറിയപ്പെടുന്നത്. ചില പ്രിന്‍ററുകളില്‍ ഒരു ചാര്‍ജ്ജഡ് റോളര്‍ ആണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. എങ്കിലും ഇവയുടെ പ്രവര്‍ത്തനതത്വം ഒന്നു തന്നെയാണ്. ഡ്രം കറങ്ങുമ്പോള്‍ ഒരു ചെറിയ ലേസര്‍ ബീം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് വഴി പ്രിന്‍റ് ചെയ്യാനുള്ള വാക്കുകള്‍ അല്ലെങ്കില്‍ ചിത്രത്തിന്‍റെ വൈദ്യുത ചാര്‍ജ്ജ് കൊണ്ടുള്ള ഒരു പാറ്റേണ്‍ സൃഷ്ടിക്കുന്നു. ഇല്ക്ട്രോസ്റ്റാറ്റിക് ഇമേജ് എന്നാണ് ഇതറിയപ്പെടുന്നത്. പാറ്റേണ്‍ രൂപീകരിച്ചതിന് ശേഷം ഡ്രം പോസിറ്റീവ് ചാര്‍ജ്ജുള്ള ടോണര്‍ കൊണ്ട് കോട്ട് ചെയ്യപ്പെടുന്നു. ടോണറിന് പോസിറ്റീവ് ചാര്‍ജ്ജ് ഉള്ളതിനാല്‍ പ്രിന്‍റ് ചെയ്യാനായി ഉള്ള നെഗറ്റീവ് ചാര്‍ജ്ജ് ഉള്ള പാറ്റേണിലേക്ക് ടോണര്‍ പറ്റിപിടിക്കുന്നു. പൌഡര്‍ പാറ്റേണോടു കൂടിയ ഡ്രം പേപ്പറിന് മുകളിലൂടെ ചലിക്കുന്നു. ഈ പേപ്പറിന് അതിന് മുന്‍പു തന്നെ ഡ്രമ്മിലുള്ളതിനേക്കാള്‍ ശക്തിയുള്ള നെഗറ്റീവ് ചാര്‍ജ്ജ് നല്‍കപ്പെടുന്നു. അതുമൂലം കടലാസിന് ഡ്രമ്മിലെ പോസിറ്റീവ് ചാര്‍ജ്ജുള്ള ടോണറിനെ അതേപടി കടലാസിലേക്ക് പതിപ്പിച്ചെടുക്കാനാകും.
===ഫ്യൂസര്‍===
 
==അവലംബം==
"https://ml.wikipedia.org/wiki/ലേസർ_പ്രിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്