"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിൽ ട്രാൻസോക്ഷ്യാനയിലെ ബുഖാറ ഖാനേറ്റിലും (1505-1598) ഖ്വാറസം ഖാനേറ്റിലും (1511-1695) സിബിർ ഖാനേറ്റിലും (1563-1598) ഭരണം നടത്തിയിരുന്ന ഉസ്‌ബെക് രാജവംശമാണ് '''ഷിബാനി''' അഥവാ '''ഷായ്‌ബാനി രാജവംശം'''.
==ചരിത്രം==
[[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തെ]] നിഷ്പ്രഭമാക്കിയാണ് ഷിബാനികൾ ട്രാൻസോക്ഷ്യാനയിൽ അധികാരമുറപ്പിച്ചത്. [[ചെങ്കിസ് ഖാന്‍|ചെങ്കിസ് ഖാന്റെ]] പൗത്രനായ ഷായ്‌ബാൻ അഥവാ ഷിബാന്റെ പരമ്പരയില്‍പ്പെടുന്നവരാണ് ഷിബാനികൾ. പതിനഞ്ചാം നൂറ്റാണ്ടോടെ ഷിബാനികളുടെ ഒരു ശാഖ തെക്കോട്ട് [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെത്തുകയും]] തിമൂറുകളെ തുരത്തി അധികാരം സ്ഥാപിക്കുകയും ചെയ്തു. 1428 മുതൽ 1468 വരെ ഷിബാനികളുടെ നേതാവായിരുന്ന അബുൾ-ഖായ്‌ർ ഖാൻ, വിഘടിച്ചു നിന്നിരുന്ന ഉസ്ബെക് വംശങ്ങളെ ഒരുമിപ്പിച്ച് ആദ്യം തൈയുമെനിനും തുറ നദിക്കും അടുത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും തുടർന്ന് അധികാരം സിർ ദാര്യ പ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
 
അബുൾ-ഖായ്‌ർ ഖാന്റെ പൗത്രനും 1500 മുതൽ 1510 വരെ ഭരണത്തിലിരുന്ന [[മുഹമ്മദ് ഷൈബാനി ഖാൻ|മുഹമ്മദ് ഷായ്‌ബനി ഖാന്റെ]] പേരിൽ നിന്നാണ് ഈ രാജവംശത്തിന് ഷിബാനി/ഷയ്‌ബാനി രാജവംശം എന്ന പേര് വന്നത്. (ഷൈബാനി ഖാൻ എന്ന പേരിൽ മാത്രമായാണ് മുഹമ്മദ് ഷൈബാനി ഖാൻ പിൽക്കാലത്ത് അറിയപ്പെടുന്നത്). ഇദ്ദേഹം ബാബറിൽ നിന്ന് സമർഖണ്ഡ്, ഹെറാത്ത്, ബുഖാറ തുടങ്ങിയവയുടെ നിയന്ത്രണം കൈയടക്കുകയും ഷൈബാനി സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 1510-ലെ [[മാർവ് യുദ്ധം|മാർവ് യുദ്ധത്തിൽ]] ഇറാനിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യസ്ഥാപകനായ]] [[ഷാ ഇസ്മാഈൽ ഒന്നാമൻ|ഷാ ഇസ്മാഈൽ ഒന്നാമനോട്]] പരാജയപ്പെട്ട് മുഹമ്മദ് ഷൈബാനി ഖാൻ മരണമടഞ്ഞു. ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്