"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ബാമിയാൻ
(ചെ.) യന്ത്രം പുതുക്കുന്നു: es:Imperio gurida; cosmetic changes
വരി 44:
 
== തുടക്കം ==
[[Fileപ്രമാണം:Afghanistan-Ghowr.png|right|thumb|300px|അഫ്ഗാനിസ്താനിലെ ഇന്നത്തെ ഗോർ പ്രവിശ്യയുടെ ഭൂപടം]]
അഫ്ഗാനിസ്താനിലെ ഹെറാത്തിന് കിഴക്കുള്ള ഒരു മലമ്പ്രദേശമാണ് ഗോർ. പതിനൊന്നാം നൂറ്റാണ്ടുവരേയും ഗോറിലെ ജനങ്ങളില്‍ ഇസ്ലാം മതം വ്യാപിച്ചിരുന്നില്ല. ഇക്കാലത്ത് [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] പുത്രനും ആ സമയത്തെ ഹെറാത്തിന്റെ ഭരണാധിപനുമായിരുന്ന മസൂദിന്റെ നേതൃത്വത്തില്‍ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികൾ]] ഗോര്‍ ആക്രമിക്കുകയും അവിടത്തെ ഷന്‍സബാനി എന്ന തദ്ദേശീയകുടുംബക്കാരെ പക്ഷം ചേർത്ത് സാമന്തരാക്കുകയും ചെയ്തു.
 
വരി 59:
പന്ത്രണ്ടുവര്‍ഷക്കാലത്തെ ഘുസ്സുകളുടെ നിയന്ത്രണത്തിനു ശേഷം 1173/74 കാലത്ത് ഗോറികള്‍ [[ഗസ്നി]] വീണ്ടും നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് ഇവര്‍ [[ഹെറാത്ത്|ഹെറാത്തും]] [[ബാൾഖ്|ബാള്‍ഖും]] പിടിച്ചടക്കുകയും അവസാനം 1186-ല്‍ ലാഹോറിലെ അവസാനത്തെ ഗസ്നവികളേയ്യും പരാജയപ്പെടുത്തി. ഗോറിലെ [[ഫിറൂസ് കൂഹ്]] ആയിരുന്നു ഘിയാസ് അല്‍ ദീന്റെ തലസ്ഥാനം എന്നാൽ മുഹമ്മദ് ഗോറി ഗസ്നി ആസ്ഥാനാമാക്കിയായിരുന്നു ഭരണം നടത്തിയത്. ഈ സഹോദരന്മാരുടെ കാലത്ത് ഗോറി സാമ്രാജ്യം [[കാസ്പിയന്‍ കടല്‍]] മുതല്‍ [[വടക്കേ ഇന്ത്യ]] വരെയെത്തി.<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200-203|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അധഃപതനം ==
പ്രായാധിക്യം മുഹമ്മദ് സഹോദരന്മാരെ ബാധിച്ചതോടെ സാമ്രാജ്യവും അധഃപതനത്തിലേക്ക് നീങ്ങി. ഗോറികളുടെ ഭരണകൂടം വിവിധ ഗോത്രനേതാക്കള്‍ക്കു കീഴില്‍ വികേന്ദ്രീകൃതമായി. ഇതിനുപുറമേ വടക്കുനിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കരുത്തും ഗോറി സൈന്യത്തിനുണ്ടായിരുന്നില്ല. ഘിയാസ് അല്‍ദീന്റെ മരണത്തിനു ശേഷം ഘൂറിദ് സാമ്രാജ്യം മുയിസ് അല്‍ദീന്റെ (മുഹമ്മദ് ഗോറിയുടെ) കീഴിലായി. ഇക്കാലത്ത് 1204-ല്‍ [[ഖോറസ്മിയ|ഖോറസ്മിയയിലെ]] രാജാവായിരുന്ന [[ഖ്വാറസം ഷാ|ഖ്വാറസം ഷായുടേയും]] [[ക്വാറകിതായ്]] തുർക്കികളുടേയും സംയുക്തസേന ഗോറികളെ പരാജയപ്പെടുത്തി. 1215-ല്‍ ഖ്വാറസം ഷാ, അവസാന ഗോറി സുല്‍ത്താനേയ്യും സ്ഥാനഭ്രഷ്ടനാക്കി ഗോറി സാമ്രാജ്യത്തിന് അന്ത്യം വരുത്തി.
 
വരി 66:
അഫ്ഘാനിസ്താനില്‍ ഗോറി സാമ്രാജ്യം നശിച്ചെങ്കിലും, ഇന്ത്യയില്‍ ഇവരുടെ സ്ഥാനം [[ദില്ലിയിലെ മം‌ലൂക്ക് രാജവംശം|മം‌ലൂക്ക് വംശം (അടിമവംശം)]] ഏറ്റെടുത്തു. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഖുത്ബ് ദ്ദീന്‍ ഐബക്, മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന സൈന്യാധിപനായിരുന്നു<ref name=afghans12/>.
== ചരിത്രാവശിഷ്ടങ്ങള്‍ ==
[[Fileപ്രമാണം:Jam Qasr Zarafshan.jpg|right|thumb|300px|ജാമിലെ മിനാർ - മിനാറും പരിസരപ്രദേശങ്ങളും യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്]]
ആദ്യകാല ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാല്‍ ഗോറികളുടെ തലസ്ഥാനം, [[ഫിറൂസ് കൂഹ്]] ആണ്. [[ഹെറാത്ത്|ഹെറാത്തിന്]] 220 കിലോമീറ്റര്‍ കിഴക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനില്‍ [[ജാം മിനാർ|ജാമിലെ പ്രശസ്തമായ മിനാറിനടുത്തായിരുന്നു]] ഈ നഗരം നിലനിന്നിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഹാരി റുദ് നദിയുടെ തെക്കന്‍ തീരത്ത് നദിയുടെ തെക്കന്‍ കൈവഴിയായ ജാം റൂദുമായി ചേരുന്നിടത്താണ് ഈ പ്രദേശം.
 
വരി 79:
[[ബാൾഖ്|ബാള്‍ഖിന്]] തൊട്ടുവടക്ക് ദൌലതാബാദിലുള്ള പ്രശസ്തമായ മിനാറൂം ഗോറി സാമ്രാജ്യകാലത്തേതാണ്. പന്ത്രണ്ടാ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുപോലെ [[ബുസ്ത്|ബുസ്തിലെ]] സുപ്രസിദ്ധമായ കമാനവും ഇക്കാലത്തേതുതന്നെയാണ്ന്ന് കരുതുന്നു. Bust Citadel-ന് താഴെ സ്ഥിതി ചെയ്യുന്ന ഈ കമാനം ഒരു മോസ്കിലേക്കോ citadel-ലേക്ക് തന്നെയോ ഉള്ള കവാടമായിരുന്നിരിക്കണം. ദൌലതാബാദിലെ മിനാറിലെ അലങ്കാരപ്പണീകള്‍ ബുസ്തിലെ കമാനത്തിലേതുമായി സാമ്യം പുലര്‍ത്തുന്നതാണ്<ref name=afghans12/>.
 
== അവലംബം ==
{{reflist}}
 
[[Categoryവര്‍ഗ്ഗം:അഫ്ഘാനിസ്ഥാന്റെ ചരിത്രം]]
[[Categoryവര്‍ഗ്ഗം:സാമ്രാജ്യങ്ങള്‍]]
 
[[ar:غوريون]]
Line 89 ⟶ 90:
[[de:Ghuriden]]
[[en:Ghurids]]
[[es:Imperio Guridagurida]]
[[fa:سلسله غوریان]]
[[fi:Ghuridit]]
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്