"ഭാഷാപഠനചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
പാശ്ചാത്യഭാഷാശാസ്ത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ഗ്രീക്ക് ജനത ഭാഷാപഠനത്തിന് നല്‍കിയ സംഭാവനകളില്‍ നിന്നാണ്‌. ബി. സി.6-5 നൂറ്റാണ്‍ടുകളില്‍തന്നെ ഗ്രീസില്‍ ഭാഷാപഠനം ആരഭിച്ചിരുന്നതായി ചരിത്രം പറയുന്നു. ബി. സി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[ഡയനീഷ്യസ് ത്രാക്സ് ]], എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അപ്പോളോണിയസ് ഡിസ്കോളസ് എന്നീ ഭാഷാചിന്തകന്മാരാണ് ഗ്രീക്ക് വ്യാകരണപദ്ധതിക്ക് അടിത്തറയിട്ടത്. പ്രാചീനഗ്രീക്കുകാര്‍ തങ്ങളുടെ ഭാഷയെ മാത്രമേ പഠനവിഷയമായി കണ്ടിരുന്നുള്ളു. തങ്ങളുടെ ഭാഷ മനുഷ്യചിന്തയുടെ സാര്‍ വലൗകിക മാതൃകാരൂപമാണെന്ന് അവര്‍ കരുതിയിരുന്നു. പ്രപഞ്ചവ്യവസ്ഥയുടെ തന്നെ മാതൃകയായി അവര്‍ തങ്ങളുടെ ഭാഷയെ കരുതിയിരുന്നതായി ഭാഷാചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു ഭാഷണഘടകങ്ങളെപ്പറ്റിയും ആഖ്യ, ആഖ്യാതം എന്നിവയെപ്പറ്റിയും അവര്‍ മനസ്സിലാക്കിയിരുന്നു. അതുപോലെ ലിംഗം, വചനം, വിഭക്തി, പുരുഷന്‍, കാലം, പ്രകാരം എന്നിവയെപ്പറ്റിയും അമൂര്‍ത്തമായ പരികല്പനകളെന്ന നിലയില്‍ മനസിലാക്കിയിരുന്നു. അപരിചിതവും അജ്ഞാതവുമായിരുന്ന പ്രാചീന ഭാഷയില്‍ എഴുതപ്പെട്ടിരുന്ന ഇലിയഡ്, ഒഡീസി മുതലായ ഗ്രന്ഥങ്ങളെപ്പറ്റിയുള്ള [[അരിസ്റ്റാര്‍ക്കസ്|അരിസ്റ്റാര്‍ക്കസിന്റെ(]]ബി.സി 216-144) പഠനാന്വേഷണങ്ങളാണ് ഗ്രീക്ക് ഭാഷാപഠനത്തെ കൂടുതല്‍ സജീവമാക്കിത്തീര്‍ത്തത്. ഇതിഹാസങ്ങളുടെ ശരിയായ പകര്‍പ്പുകള്‍ തയ്യാറാക്കുന്നതിലും അവയിലെ ഭാഷയെ പഠനവിധേയമാക്കുന്നതിലും അക്കാലത്ത് ഗ്രീക്കുകാര്‍ ഉല്‍സാഹികളായിരുന്നു <ref>Leonard Bloomfield, Language (1994) p 5 , Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935</ref>കല,തത്ത്വചിന്ത, രാഷ്ട്രമീമാംസ മുതലായമേഖലകളില്‍ ഗ്രീക്കുകാര്‍ കൈവരിച്ച നേട്ടത്തിനുസമാനമായ പുരോഗതി അവര്‍ ഭാഷാപഠനരംഗത്തും കൈവരിച്ചു.അന്യനാടുകളുമായി അതിപ്രാചീനകാലം മുതല്‍ക്കേ തുടര്‍ന്നു പോന്നിരുന്ന വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഗ്രീക്ക് വിജ്ഞാനത്തിന്റെ വളര്‍ച്ചക്ക് വലിയ പ്രചോദനമായിത്തീര്‍ന്നത്. [[പ്ലേറ്റോ]]യുടെ സുപ്രസിദ്ധങ്ങളായ ഡയലോഗുകളിലൊന്നായ [[ക്രാറ്റിലസ്|ക്രാറ്റിലസി]]ല്‍ ഗ്രീക്കുഭാഷയിലേക്ക് പലപദങ്ങളും അന്യഭാഷയില്‍ നിന്ന് കടന്നുവന്നതാകാമെന്ന് സൂചിപ്പിക്കുന്നുണ്ട്.[[ഹെറോഡോട്ടസ്|ഹെറോഡോട്ടസും]] മറ്റുചിലരും പലതരത്തിലുള്ള വൈദേശികപദങ്ങള്‍ ഉദ്ധരിക്കുകയും അവയെപ്പറ്റി ചര്‍ച്ച ചെയ്യുകയുംചെയ്യുന്നുണ്ട്. [[ആലേഖനരീതി]] വികസിപ്പിച്ചത് ഗ്രീക്കുകാരല്ലെങ്കിലും ഭാഷയിലെ ഓരോ സ്വനഘടകത്തേയും ചിഹ്നം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാവുന്ന സ്വനിമലിപിയുടെ പ്രാഥമികരൂപങ്ങള്‍ നിര്‍മ്മിച്ചത് ഗ്രീക്കുകാരായിരിക്കണം. [[സോക്രട്ടീസ്|സോക്രട്ടീസിനു]]മുന്‍പും ശേഷവും ഗ്രീക്ക് ഭാഷയെ അടിസ്ഥാനമാക്കി ഭാഷയെപ്പറ്റിപഠിച്ച നിരവധി തത്ത്വചിന്തകരുണ്ടായിരുന്നെങ്കിലും [[അരിസ്റ്റോട്ടില്‍|അരിസ്റ്റോട്ടിലിനു]]ശേഷമാണ് അത് തത്ത്വചിന്തയുടെ ഒരു പ്രത്യേക ശാഖയായി അറിയപ്പെട്ടുതുടങ്ങിയത്.<ref>
ഡോ.കെ. എന്‍. ആനന്ദന്‍, ഭാഷാശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം(2003), പുറം 4-6, കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട്.തിരുവനന്തപുരം</ref>
===റോമന്‍ മാര്‍ഗ്ഗം===
ലത്തീന്‍ ഭാഷാവ്യാകരണം ഗ്രീക്ക് ഭാഷയുടെ മാതൃകയില്‍ നിര്‍മ്മിക്കാനാണ് റോമക്കാര്‍ ശ്രമിച്ചത്. അവയില്‍ മദ്ധ്യകാലം മുഴുവന്‍ മാതൃകയായി സ്വീകരിച്ച , ഡൊണേറ്റസും(Donates -AD 4 -)ആം നൂറ്റാണ്ട്.) പ്രിഷ്യനും (Priscian-AD.6 -ആം.നൂറ്റാണ്ട്) തയാറാക്കിയ വ്യാകരണഗ്രന്ഥങ്ങള്‍ പ്രഥമസ്ഥാനീയങ്ങളാണ്. എന്നാല്‍ മദ്ധ്യകാലത്ത് ലത്തീന്‍ ഭാഷയില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുകയും ഇന്ന് റോമന്‍സ് ഭാഷകള്‍ എന്നറിയപ്പെടുന്ന ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകള്‍ രൂപപ്പെടുകയും ചെയ്തു. എന്നാല്‍ മദ്ധ്യകാലഭാഷാപണ്ഡിതമാര്‍ ക്ലാസിക്കല്‍ ലത്തീനില്‍ മാത്രമാണ് തല്പരരായിരുന്നത്. ക്ലാസിക്കല്‍ ലത്തീനില്‍ മാത്രമാണ് മദ്ധ്യകാലപണ്ഡിതന്മാര്‍ക്ക് സാമാന്യഭാഷയുടെ എല്ലാ വ്യവസ്ഥകളും കാണാന്‍ കഴിഞ്ഞത്.
 
==ഭാഷാന്വേഷണത്തിന്റെ യൂറോപ്യന്‍ പ്രാരംഭം==
"https://ml.wikipedia.org/wiki/ഭാഷാപഠനചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്