"ഭാഷാപഠനചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ഭാഷാപഠനത്തിന്റെ സംക്ഷിപ്തചരിത്രം==
പുരാതന ഇന്ത്യ,ചൈന, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ ഭാഷാപഠത്തിന് സവിശേഷമായ പ്രാധാന്യം ലഭിച്ചിരുന്നു. മധ്യകാല അറബികള്‍,ജൂതന്മാര്‍ എന്നിവര്‍ക്കിടയിലും അതുപോലെ മറ്റു ചില സമൂഹങ്ങളിലും ഭാഷാപഠന കാര്യത്തില്‍ താല്പര്യം കണ്ടിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മാത്രമാണ് യൂറോപ്പില്‍ ഭാഷാപഠന വിഷയത്തില്‍ മൗലികമായ ചില അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഊഹാധിഷ്ഠിമായ ഈ പഠനങ്ങളൊന്നും ഭാഷാരംഗത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവിലാണ് [[ചരിത്രപരമായ ഭാഷാശാസ്ത്രം|ചരിത്രപരമായ ഭാഷാശാസ്ത്ര]]ത്തിന്(historical linguistics) പ്രാരംഭം കുറിക്കപ്പെട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിലുടനീളം ഈ പദ്ധതി ഭാഷാപഠനരംഗത്തെ ഊര്‍ജ്ജസ്വലമാക്കിത്തീര്‍ത്തു. ഭാഷയുടെ ചരിത്രപരവും താരതമ്യപരവുമായ പഠനത്തിനു ലഭിച്ച അംഗീകാരം വലുതായിരുന്നു.വിവിധ ഭാഷാഗോത്രങ്ങളെ സംബന്ധിച്ച നൂതന സങ്കല്പനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് ഇക്കാലത്താണ്. ഭാഷയുടെ ചരിത്രപരവും താരതമ്യപരവുമായ പഠനത്തിനു നല്‍കിയ ഊന്നല്‍ കൊണ്ടും പദങ്ങളുടെ നിരുക്തിയിലൂന്നിയുള്ള അന്വേഷണങ്ങള്‍ കൊണ്ടും ഭാഷാപഠനത്തിന് ശാസ്തീയാന്വേഷണത്തിന്റെ പദവിലഭിച്ചു.പൊതുവില്‍ [[ഭാഷാവിജ്ഞാനീയം]] (philology)എന്ന പേരില്‍ ഭാഷാപഠനം സര്‍വകലാശാലകളില്‍ ആദരിക്കപ്പെട്ടു.എങ്കിലും ആദ്യകാലത്തെ ഈ രീതിശാസ്ത്രം ക്രമേണ മാറി. ഭാഷയെ അതിനുള്ളില്‍ നിന്നുകൊണ്ടു തന്നെ പഠിക്കുന്ന വിവരണാത്മകപഠനങ്ങള്‍ക്കുള്ള ശ്രമങ്ങളും ,ചരിത്രപരമായ അന്വേഷരീതി അവസാനിപ്പിച്ച് ഭാഷയുടെ ഘടനയെപ്പറ്റിയും മറ്റും അന്വേഷിക്കുന്നതിനുള്ള ഗൗരവമേറിയ പ്രയത്നങ്ങളും പത്തൊന്പതാംനൂറ്റാണ്ടിന്റെ ഒടൂവിലുണ്ടായി. [[ബോദിന്‍ ദെ കോര്‍ത്നെ]](Baudouin de courtenay)മുതലായ പുതിയ പണ്ഡിത വ്യക്തിത്വങ്ങള്‍ കടന്നുവന്ന കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായിത്തീര്‍ന്നത് [[ഫെര്‍ഡിനാന്‍ഡ് ഡി സസ്സൂര്‍സൊസ്യൂര്‍]] ആയിരുന്നു<ref>R.L.Trask, Key concepts in Language and Linguistics(Indian Reprint 2004)p.171 Entry: Linguistics, routledge/Foundation books New Delhi.</ref>. ആധുനികഭാഷാശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടാവുന്നവിധത്തില്‍ യൂറോപ്യന്‍ ഭാഷാപഠന രംഗത്ത് അദ്ദേഹം സ്വാധീനം ചെലുത്തി. അതേ സമയം തന്നെ സൊസ്സൂറിയന്‍ പാരമ്പര്യത്തിന്റെ ഭാഗമാകാതെ തന്നെ [[ജെ. ആര്‍. ഫിര്‍ത്ത് |ജെ. ആര്‍. ഫിര്‍ത്തിനെ]]പ്പോലുള്ള (J.R.Firth)നരവംശപഠിതാക്കള്‍ വിവരണാത്മമായി ഭാഷയെ പഠിക്കാനുള്ള നീക്കം നടത്തിയിരുന്നു.അമേരിക്കന്‍ ഐക്യനാടുകളില്‍ മരിച്ചു കൊണ്ടിരിക്കുന്ന നാട്ടുഭാഷകളെപ്പറ്റി പഠനം നടത്തിയ[[ ഫ്രാന്‍സ് ബോസ്]](Fraz Boas) ആണ് അമേരിക്കന്‍ ഭാഷാശാസ്ത്രപാരമ്പര്യത്തിന്റെ സ്ഥാപകന്‍ എന്ന് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന [[എഡ്വേര്‍ഡ് സപീര്‍]] മുതലായവര്‍ ഭാഷാശാസ്ത്രത്തിന്റെ അമേരിക്കന്‍ പാരമ്പര്യത്തിന് സ്വതന്ത്രമായ ഒരു ചിട്ട ഉണ്ടാക്കിയെടുത്തു. എന്നാല്‍ അമേരിക്കന്‍ ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും വലിയ സംഭാവന [[ലിയനാര്‍ഡ് ബ്ലൂംഫീല്‍ഡ് ]](Leonard Bloomfield)ആയിരുന്നു.അദ്ദെഹത്തിന്റെ [[ലാംഗ്വേജ്]] (1933)എന്ന ഗ്രന്ഥം അമേരിക്കന്‍ ഭാഷാശാസ്ത്രത്തിന്റെ പുതിയ പദ്ധതി തന്നെയായി മാറി. ദത്തങ്ങളെമാത്രം അടിസ്ഥാനമാകിയുള്ള വിവരണാത്മക വ്യാകരണ പദ്ധതിയുടെ കൃത്യമായ നിര്‍വചനം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇക്കാലത്ത് ഭാഷാപഠനം ഓരു ശാസ്ത്രശാഖയായി മാറുകയായിരുന്നു.അമേരിക്കയിലെ സിദ്ധാന്തവിരുദ്ധനിലപാടുകളുള്ള ഭാഷാപഠനത്തിന്റെ പാരമ്പര്യത്തിനുവിരുദ്ധമായി യൂറോപ്പില്‍ ഭാഷാപഠനം സൈദ്ധാന്തികമായിട്ടാണ് വികാസം പ്രാപിച്ചത്.കസേരയിലിരുന്നുള്ള ഭാഷാപഠനമെന്ന് ഈ സമീപനം അമേരിക്കന്‍ പണ്ഡിതന്മാരാല്‍ പരിഹസിക്കപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് 1957-ല്‍ ലോക ഭാഷാ പഠനത്തിന്റെ ദിശതന്നെ മാറ്റിക്കളഞ്ഞ [[നോം ചോംസ്കി ]](Noam Chomsky)യുടെ പഠനങ്ങളും സിദ്ധാന്തങ്ങളും പുറത്ത് വന്നത്. അതിനു ശേഷം ഇങ്ങോട്ടുള്ള ശാസ്ത്രീയ ഭാഷാപഠനത്തിന്റെ ചരിത്രം ചോംസ്കിയെ ചുറ്റിപ്പറ്റിയായിരുന്നു.ചോംസ്കിയന്‍ നിലപാടുകളും അവക്കെതിരായ വിമര്‍ശനങ്ങളും കൊണ്ട് മുഖരിതമായിരുന്നു അതിനു ശേഷമുള്ള അരനൂറ്റാണ്ടിലധികം കാലത്തെ ഭാഷാശാസ്ത്രലോകം.[[പ്രജനകവ്യാകരണം]], [[സാര്‍വലൗകിക ഭാഷാവ്യാകരണം]] മുതലായ ചോംസ്കിയന്‍ ആശയങ്ങള്‍ ഭാഷാശാസ്ത്രരംഗത്ത് ഇന്നും സജീവമാണ്.ചോംസ്കിയന്‍ ആശയങ്ങള്‍ തികച്ചും നൂതനമായ ഒരു വിജ്ഞാനശാഖയ്ക്ക് രൂപം കൊടുത്തു. [[വൈജ്ഞാനികശാസ്ത്രം]] അഥവാ [[കോഗ്നിറ്റീവ് സയന്‍സ്]]. അതേസമയം, തികച്ചും വ്യത്യസ്തമായ ഭാഷാപഠനരീതികളുമായി ഭാഷാശാസ്ത്രം വവിധ ശാഖകളായിപിരിയുകയും ചെയ്തു.[[ഭാഷാഭേദവിജ്ഞാനീയം]] ആണ് ഈ മേഖലയിലെ ഒരു സുപ്രധാന ശാഖ.മറ്റൊന്ന് [[സാമൂഹികഭാഷാശാസ്ത്രം]] എന്ന ശാഖയാണ്.[[സൈക്കോ ലിംഗ്വിസ്റ്റിക്സ്]] മുതലായ മറ്റു ശാഖകളും വികസിച്ചുവന്നിട്ടുണ്ട്. ഭാഷയിലെ ലിംഗവിവേചനം, കീഴാളവത്കരണ സ്വഭാവം, വംശീയത എന്നിങ്ങനെ നിരവധി പുതുപ്രശ്നങ്ങളും ഭാഷാപഠനരംഗത്ത് അഭിമുഖീകരിക്കപ്പെടുന്നുണ്ട്. ഭാഷാദര്‍ശനരംഗത്ത് ഫ്രഞ്ച് തത്ത്വചിന്തകനായ [[ഴാക് ദെറീദ]] അവതരിപ്പിച്ച [[അപനിര്‍മ്മാണം|അപനിര്‍മ്മാണതത്വങ്ങള്‍]] ഭാഷയെസംബന്ധിച്ച് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമാന്യധാരണകളെ അട്ടിമറിക്കുന്നതിന് കാരണമായി.
 
==ഭാഷാപഠനത്തിന്റെ ഭാരതീയ പാരമ്പര്യം==
"https://ml.wikipedia.org/wiki/ഭാഷാപഠനചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്