"ആമാടപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ആഭരണങ്ങള്‍ സൂക്ഷിക്കുന്ന മനോഹരമായ പെട്ടിയാണ് ആമാടപ്പെട്ടി....
(വ്യത്യാസം ഇല്ല)

01:37, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആഭരണങ്ങള്‍ സൂക്ഷിക്കുന്ന മനോഹരമായ പെട്ടിയാണ് ആമാടപ്പെട്ടി.നമ്മുടെ പഴമയുടെ പ്രതീകം കൂടിയാണിത്. ഫ്രഞ്ചുകാര്‍ കൊണ്ടുവന്ന ഒരുതരം പൊന്‍നാണയമാണ്‌ 'ആമാട' എന്ന പേരിലറിയപ്പെട്ട വില്‍ക്കാശ്. ഇത് സൂക്ഷിക്കുന്ന പെട്ടിയായിരുന്നു ആമാടപ്പെട്ടി. ഈ നാണയപ്പെട്ടി പില്‍ക്കാലത്ത് ആഭരണപ്പെട്ടിയായി മാറിയത്. മറ്റ് ആഭരണങ്ങള്‍ ഇല്ലാത്തവര്‍ ആമാടയെന്ന ഈ പൊന്‍നാണയങ്ങളെ ചരടില്‍ കോര്‍ത്ത് ആഭരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. അങ്ങനെ നാണയപ്പെട്ടിയായിരുന്ന ആമാടപ്പെട്ടി ആഭരണപ്പെട്ടികൂടിയായി മാറി. പിന്നീട് ഈ നാണയം പ്രചാരത്തിലില്ലാതായപ്പോള്‍ ഈ പെട്ടി ആഭരണം സൂക്ഷിക്കാന്‍ മാത്രം ഉപയോഗിച്ചു. അങ്ങനെ അത്തരം ആഭരണപ്പെട്ടിയ്ക്ക് ആമാടപ്പെട്ടി എന്ന പേരുവന്നു

"https://ml.wikipedia.org/w/index.php?title=ആമാടപ്പെട്ടി&oldid=537546" എന്ന താളിൽനിന്ന് ശേഖരിച്ചത്