"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
പുരാതന ഈജിപ്തിലെ ഈടുറ്റ ഒരധ്യായമാണ് ഹാഷെപ്സുറ്റ് രാഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്. ബി.സി 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച ടുത്മോസിസ് ഒന്നാമന്‍ ഫറോവയുടെ നിയമപിന്തുണയുള്ള ഏക മകളായിരുന്നു ഹാഷെപ്സുറ്റ്. തന്റെ ഭര്‍ത്താവും അര്‍ധസഹോധരനുമായ ടുത്മോസിസ് രണ്ടാമന്‍ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാഞി അധികാരം ഏറ്റെടുത്തത്. മറ്റൊരു സ്ത്രീയില്‍ ഭര്‍ത്താവിന് പിറന്ന മകന്‍ ടുത്മോസിസ് മൂന്നാമന് അന്ന് പ്രായപൂര്‍ത്തിയായിരുന്നില്ല. ബി.സി 1479 മുതല്‍ 1458 വരെ ഹാഷെപ്സുറ്റ് രാജ്യം ഭരിച്ചു. ഇപ്പോഴത്തെ ഇറാഖ് മുതല്‍ സുഡാന്‍ വരെ അവര്‍ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ സമ്ര്യദ്ധമായ കാലമായിരുന്നു സ്ത്രീഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു. തന്റെ പക്കല്‍നിന്നും ഹാഷെപ്സുറ്റ് അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി അവരുടെ മരണശേഷം ടുത്മോസിസ് മൂന്നാമന്‍ ശിലാലിഖിതങ്ങളില്‍ നിന്നെല്ലാം അവരുടെ പേര് നീക്കംചെയ്തു. എന്നിട്ടും ചരിത്രത്തില്‍ നിന്ന് അവര്‍ മാഞ്ഞുപോകാതെ ഉയര്‍ത്തെഴുന്നെല്‍ക്കുകയാണ് പുതിയ കണ്ടെത്തലോടെ.
==ഇതു കൂടി കാണുക==
*[[രാംസെസ്സ് രണ്ടാമന്‍]]
"https://ml.wikipedia.org/wiki/ഹാഷെപ്സുറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്