"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
ഹാഷെപ്സുറ്റ് രാഞിക്ക് [[പിരമിഡ്|പിരമിഡികള്‍]] പടുത്തുയര്‍ത്തുന്നതിനോട് താല്പര്യം കുറവായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ [[നൈല്‍]]നദീതീരത്ത് പറ്റിയ ഒരു മല കണ്ടുപിടിച്ച് അത് തുരന്ന് ഒരു ക്ഷേത്രം തന്നെ നിര്‍മ്മിച്ചു. ദ ടെമ്പിള്‍ ഓഫ് ഹാഷെപ്സുറ്റ് (ഡെയര്‍ എല്‍ ബെഹരി ക്ഷേത്രം) അത് കൊണ്‍ട്തന്നെ ഈ ക്ഷേത്രത്തിലാവണം അവരെ സംസക്കരിച്ചിട്ടുള്ളതെന്ന് പലരും കരുതി. പക്ഷേ ആ ക്ഷേത്രത്തില്‍ അവരുടെ മമ്മി കണ്ടെത്താനാകത്തത് ദുരൂഹതയായി തുടര്‍ന്നു. അവിടെ നിന്ന് ഫറോവ ഹാഷെപ്സുറ്റിണ്ടെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881ല്‍ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ് ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന് തുണയായത്. 1903 ല്‍ കണ്ടെത്തിയ സ്ത്രീമമ്മിയുടെ പല്ല് നഷ്ടപ്പെട്ടിരിക്കുന്നതായും,ഫറോവയുടെ മുദ്രപതിച്ച പെട്ടിയിലെ പല്ല് ആ മമ്മിക്ക് ശരിക്ക് ഇണങ്ങുന്നതായും പരിശോധനയില്‍ തെളിഞ്ഞു. കെയ്റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ ഡിസ്ക്കവറി ചാനല്‍ അടുത്തെയിടെ സ്താപിച്ച ഡി.എന്‍.എ ലാബില്‍ ആ സ്ത്രീ മമ്മിയുടെ ഇടുപ്പെല്ല്,തുടയെല്ല് എന്നിവയില്‍ നിന്നെടുത്ത ഡി.എന്‍.എ വിശകലനം ചെയ്യാനും ഹവാസിനും സംഘത്തിനുമായി. മമ്മിയുടെ ജനിതകഘടന ഹാഷെപ്സുറ്റിണ്ടെ മുത്തശ്ശി അഹമോസ് നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങി.
 
പുരാതന ഈജിപ്തിലെ ഈടുറ്റ ഒരധ്യായമാണ് ഹാഷെപ്സുറ്റ് രാഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്. ബി.സി 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച ടുത്മോസിസ് ഒന്നാമന്‍ ഫറോവയുടെ നിയമപിന്തുണയുള്ള ഏക മകളായിരുന്നു ഹാഷെപ്സുറ്റ്. തന്റെ ഭര്‍ത്താവും അര്‍ധസഹോധരനുമായ ടുത്മോസിസ് രണ്ടാമന്‍ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാഞി അധികാരം ഏറ്റെടുത്തത്. മറ്റൊരു സ്ത്രീയില്‍ ഭര്‍ത്താവിന് പിറന്ന മകന്‍ ടുത്മോസിസ് മൂന്നാമന് അന്ന് പ്രായപൂര്‍ത്തിയായിരുന്നില്ല. ബി.സി 1479 മുതല്‍ 1458 വരെ ഹാഷെപ്സുറ്റ് രാജ്യം ഭരിച്ചു. ഇപ്പോഴത്തെ ഇറാഖ് മുതല്‍ സുഡാന്‍ വരെ അവര്‍ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ സമ്ര്യദ്ധമായ കാലമായിരുന്നു സ്ത്രീഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു. തന്റെ പക്കല്‍നിന്നും ഹാഷെപ്സുറ്റ് അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി അവരുടെ മരണശേഷം ടുത്മോസിസ് മൂന്നാമന്‍ ശിലാലിഖിതങ്ങളില്‍ നിന്നെല്ലാം അവരുടെ പേര് നീക്കംചെയ്തു. എന്നിട്ടും ചരിത്രത്തില്‍ നിന്ന് അവര്‍ മാഞ്ഞുപോകാതെ ഉയര്‍ത്തെഴുന്നെല്‍ക്കുകയാണ് പുതിയ കണ്ടെത്തലോടെ.
"https://ml.wikipedia.org/wiki/ഹാഷെപ്സുറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്