"ഉത്തമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== പുറംചട്ട ==
മദ്ധ്യയുഗങ്ങളില്‍, ഉത്തമഗീതം എട്ട് അദ്ധ്യായങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും കൃതിയുടെ സ്വാഭാവിക ഘടനയേയോ അതിലെ ചിന്താപരിണാമങ്ങളേയോ കണക്കിലെടുക്കാത്ത ഈ വിഭജനം അതിന്റെ വിശകലനത്തിന് സഹായകമല്ല. ആശയങ്ങളുടെ ഒഴുക്ക് ബോധധാരാരീതിയെ(Stream of consciousness technique) അനുസ്മരിപ്പിക്കുന്ന ഈ ഗീതത്തിന്റെ മൂലരൂപം ഖണ്ഡങ്ങളായി തിരിക്കപ്പെട്ടിട്ടുള്ളതോ, ഏതുഭാഗം ആരുടെ വാക്കുകളാണെന്ന് വ്യക്തമാക്കുന്നതോ അല്ല. എന്നാല്‍ ഉള്ളടക്കത്തിലെ സൂചനകളില്‍ നിന്ന്, വരികളില്‍ ഏറിയകൂറും യുവാവിന്റേതും യുവതിയുടേതും ബാക്കിയുള്ളവ യുവതിയുടെ തോഴിമാരുടേതും ആണെന്ന് മനസ്സിലാക്കാം. ഏതാനും വരികള്‍ യുവതിയുടെ സഹോദരന്മാരുടേതും ആകാം. <ref>ഉത്തമഗീതം - കെ.സി.ബി.സി.ബൈബിള്‍ കമ്മീഷന്‍ തയ്യാറാക്കിയ ബൈബില്‍ വിവര്‍ത്തനം</ref>പ്രധാനകഥാപാത്രങ്ങളായ യുവാവിന്റേയോ യുവതിയുടേയോ പേര് കൃതിയില്‍ ഇല്ല. യുവാവ് ആട്ടിടയനാണ് എന്നതിന് സൂചനകളുണ്ട്. യുവതിയെ, ജന്മസ്ഥലം സൂചിപ്പിച്ചാകണം, ശൂലേംകാരി {{RefRef_label|shulemക|ക|none}}എന്ന് വിശേഷിപ്പിക്കുന്നുണ്ട്<ref>ഉത്തമഗീതം 7:1</ref>. അവള്‍ കറുത്ത നിറമുള്ള സുന്ദരിയായിരുന്നു<ref>ഉത്തമഗീതം 1:5-6</ref>.
 
== ഉള്ളടക്കം ==
</blockquote>
 
എന്നിങ്ങനെ കാമുകനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രേമഭാജനത്തിന്റെ വാക്കുകളിലാണ് കൃതി തുടങ്ങുന്നത്. ഇതിനുള്ള പ്രതികരണത്തില്‍ കാമുകന്‍ പ്രേമഭാജനത്തെ ഫറവോന്റെ രഥം വലിക്കുന്ന ആണ്‍കുതിരകളുടെ സ്വസ്ഥതകെടുത്തുന്ന പെണ്‍കുതിരയോടാണുപമിച്ചത്.{{RefRef_label|pharoahഖ|ഖ|none}}
 
 
 
 
എന്നാല്‍ ആധുനിക വ്യാഖ്യാതാക്കാള്‍ മിക്കവരും ഈ കൃതിയെ, ഒട്ടേറെ സമാനതകളുള്ള കുറേ പ്രേമഗീതങ്ങളുടെ സമാഹാരമായാണ് കണക്കാക്കുന്നത്. അത് പ്രബോധനം ലക്‌ഷ്യമാക്കി എഴുതപ്പെട്ട കൃതിയല്ല. വായിക്കുന്നവരുടെ ഹൃദയത്തെ സ്പര്‍ശിച്ച് അനന്ദിപ്പിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്യുകയെന്നതാണ് അതിന്റെ ലക്‌ഷ്യം.<ref>"''Composed not to teach, but to touch, to please, and to delight''" - Oxford Companion to the Bible - Song of Solomon</ref> അതിന്റെ ഊന്നല്‍ മതപരമോ ആത്മീയമോ ആണെന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. അതേസമയം പ്രേമത്തേയും ലൈംഗികതയേയും ദൈവനിഷേധവുമായി കൂട്ടിക്കുഴക്കുന്നവര്‍ക്കു മാത്രമേ അതില്‍ മതനിരാസമോ, മതവിരുദ്ധതയോ കണ്ടെത്താന്‍ കഴിയൂ. {{RefRef_label|religiousഗ|ഗ|none}}
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/535521" എന്ന താളിൽനിന്ന് ശേഖരിച്ചത്