"ചാൾസ് സാൻഡേഴ്സ് പെയേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
വിഖ്യാതനായ അമേരിക്കന്‍ ഭൗതികശാസ്ത്ര ചിന്തകനും തത്വചിന്തകനുമാണ് ചാള്‍സ് സാന്‍ഡേഴ്സ് പെയേഴ്സ് (1839-1914) . [[പ്രാഗ്മാറ്റിസം]] എന്ന തത്ത്വചിന്താരീതിയുടെ ഉപജ്ഞാതാവായി അറിയപ്പെട്ടു. ആദ്യകാലത്ത് കാന്റിന്റെ സ്വാധീനവും പില്‍ക്കാലത്ത് തോമസ് റീഡിനെപ്പോലുള്ള സാമാന്യതത്ത്വ ചിന്തകന്മാരുടെ സ്വാധീനവുമുണ്ടായി. ക്രിട്ടിക്കല്‍ കോമണ്‍സെന്‍സിസം എന്ന പെയേഴ്സന്റെ പരികല്പനയില്‍ ഈ സ്വാധീനതകള്‍ പ്രകടമായി പ്രത്യക്ഷപ്പെട്ടു<ref>The Oxford Companion to Philosophy(2005), New edition, p685, Oxford University Press</ref>. [[തര്‍ക്കശാസ്ത്രം|തര്‍ക്കശാസ്ത്രവും]] [[ചിഹ്നശാസ്ത്രം|സെമിയോട്ടിക്സും]] തമ്മിലുള്ള ബന്ധത്തെ ശരിയായി തിരിച്ചറിയുകയും ചിഹ്നശാസ്ത്രത്തിന് അടിത്തറയായിത്തീര്‍ന്ന ചില അടിസ്ഥാനാശയങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു.
==ജീവിതരേഖ==
ചാള്‍സ് സാന്‍ഡേഴ്സ് പെയേഴ്സ് [[ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റി|ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റിയിലെ]] ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന [[ബെഞ്ചമിന്‍ പെയേഴ്സ്|ബെഞ്ചമിന്‍ പെയേഴ്സിന്റെ]] മകനായി 1839-ല്‍ മസാഞ്ചുസെറ്റ്സിലെ കേംബ്രിഡ്ജില്‍ ജനിച്ചു. ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1861 മുതല്‍ 1891 വരയുള്ള നീണ്ട മുപ്പത് വര്‍ഷം 'അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് സര്‍വ്വേ'യില്‍ ശാസ്ത്രജ്ഞനായിരുന്നു. തര്‍ക്കശാസ്ത്ര പഠനത്തിനായി [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തെ]] കൈവിട്ടു<ref>എന്‍സൈക്ലോപീഡിയാ ബ്രിട്ടാണിക്ക, മലയാളം എന്‍സൈക്ലോപ്പീഡിയ(2003) , വാല്യം 2 ,പുറം 1258 , ഡി സി ബുക്സ് കോട്ടയം </ref>. [[ജോണ്‍ ഹോപ്കിന്‍സ് യൂണിവേര്‍സിറ്റി|ജോണ്‍ ഹോപ്കിന്‍സ് യൂണിവേര്‍സിറ്റിയില്‍]] 1879 മുതല്‍ 1884 വരെ പ്രഭാഷണം നടത്തി.അധാര്‍മ്മികവും ഓര്‍ത്തോഡോക്സ് വിരുദ്ധവുമായ ജീവിതശൈലികൊണ്ട് അമേരിക്കന്‍ യാഥാസ്ഥിതിക പൊതുസമൂഹത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടു. ജോലിനഷ്ടമാകാനും അതു കാരണമായി. അവസാനകാലത്ത് രണ്ടാംഭാര്യയോടൊപ്പം പെന്‍സില്‍വാനിയായില്‍ ജീവിതം ചെലവഴിച്ചു. ശേഷിച്ച കാലം എഴുത്തിനു വേണ്ടി മാത്രമായി നീക്കി വെച്ചു. ഒട്ടേറെ പ്രസിദ്ധീകരിക്കുകയും അതിലേറെ എഴുതുകയും ചെയ്തു. ഒരു 'ലബോറട്ടറി തത്ത്വചിന്തകന്‍' എന്നാണ് പെയേഴ്സ് സ്വയം വിശേഷിപ്പിച്ചത് <ref>References</ref>1914-ല്‍ അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാൾസ്_സാൻഡേഴ്സ്_പെയേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്