"ചാൾസ് സാൻഡേഴ്സ് പെയേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
വിഖ്യാതനായ അമേരിക്കന്‍ ഭൗതികശാസ്ത്ര ചിന്തകനും തത്വചിന്തനുമാണ് ചാള്‍സ് സാന്‍ഡേഴ്സ് പെയേഴ്സ് (1839-1914) . [[പ്രാഗ്മാറ്റിസം]] എന്ന തത്ത്വചിന്താരീതിയുടെ ഉപജ്ഞാതാവായി അറിയപ്പെട്ടു. ആദ്യകാലത്ത് കാന്റിന്റെ സ്വാധീനവും പില്‍ക്കാലത്ത് തോമസ് റീഡിനെപ്പോലുള്ള സാമാന്യതത്ത്വ ചിന്തകന്മാരുടെ സ്വാധീനവുമുണ്ടായി. ക്രിട്ടിക്കല്‍ കോമണ്‍സെന്‍സിസം എന്ന പെയേഴ്സന്റെ പരികല്പനയില്‍ ഈ സ്വാധീനതകള്‍ പ്രകടമായി പ്രത്യക്ഷപ്പെട്ടു<ref>The Oxford Companion to Philosophy(2005), New edition, p685, Oxford University Press</ref>. [[തര്‍ക്കശാസ്ത്രം|തര്‍ക്കശാസ്ത്രവും]] [[ചിഹ്നശാസ്ത്രം|സെമിയോട്ടിക്സും]] തമ്മിലുള്ള ബന്ധത്തെ ശരിയായി തിരിച്ചറിയുകയും ചിഹ്നശാസ്ത്രത്തിന് അടിത്തറയായിത്തീര്‍ന്ന ചില അടിസ്ഥാനാശയങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു.
==ജീവിതരേഖ==
ചാള്‍സ് സാന്‍ഡേഴ്സ് പെയേഴ്സ് [[ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റി|ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റിയിലെ]] ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന [[ബെഞ്ചമിന്‍ പെയേഴ്സ്|ബെഞ്ചമിന്‍ പെയേഴ്സിന്റെ]] മകനായി 1839-ല്‍ മസാഞ്ചുസെറ്റ്സിലെ കേംബ്രിഡ്ജില്‍ ജനിച്ചു. ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1861 മുതല്‍ 1891 വരയുള്ള നീണ്ട മുപ്പത് വര്‍ഷം 'അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് സര്‍വ്വേ'യില്‍ ശാസ്ത്രജ്ഞനായിരുന്നു. തര്‍ക്കശാസ്ത്ര പഠനത്തിനായി [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തെ]] കൈവിട്ടു. [[ജോണ്‍ ഹോപ്കിന്‍സ് യൂണിവേര്‍സിറ്റി|ജോണ്‍ ഹോപ്കിന്‍സ് യൂണിവേര്‍സിറ്റിയില്‍]] 1879 മുതല്‍ 1884 വരെ പ്രഭാഷണം നടത്തി. ശേഷിച്ച കാലം എഴുത്തിനു വേണ്ടി മാത്രമായി നീക്കി വെച്ചു.1914-ല്‍ അന്തരിച്ചു.
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ചാൾസ്_സാൻഡേഴ്സ്_പെയേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്