"ചിഹ്നശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bs:Semiotika)
{{വിക്കിവല്‍ക്കരണം}}
[[ചിഹ്നം ]]എന്നര്‍ത്ഥമുള്ള semeion എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് [[ചിഹ്നശാസ്ത്രം|ചിഹ്നവിജ്ഞാനീയം]] അഥവാ [[ചിഹ്നശാസ്ത്രം|സെമിയോട്ടിക്സ് ]] എന്ന സംജ്ഞയുടെ നിഷ്പത്തി. ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് [[ചിഹ്നശാസ്ത്രം]] എന്ന് പറയുന്നത്. മനുഷ്യജീവിതത്തിന്റെ ഭാഗമായ സകല സാംസ്കാരിക വ്യവസ്ഥകളേയും പഠന വിഷയമാക്കുന്നതിനാല്‍ ചിഹ്നശാസ്ത്രം കേവലം ഭാഷയുടെയോ സാഹിത്യത്തിന്റെയോ മാത്രം മേഖലയല്ല. വിശാലാര്‍ത്ഥത്തില്‍ ചിഹ്ന വിജ്ഞാനം സാംസ്കാരിക പഠത്തിനത്തിനുള്ള ഉപാധിയാണ് . അര്‍ത്ഥസൂചന സംവഹിക്കുന്ന വാക്കുകളേയും അടയാളങ്ങളെയുമാണ് ചിഹ്നം എന്ന് സാമാന്യമായി പറയുന്നത്. അങ്ങനെ വരികയാല്‍ അര്‍ത്ഥസൂചന വഹിക്കുന്നതെന്തും ചിഹ്നമാണെന്ന് പറയാം. ഭാഷാപരവും ഭഷേതരവും ആയ ചിഹ്നങ്ങളുണ്ട്.
ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ [[ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍]] ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവില്‍ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂര്‍ തന്റെ കോഴ്സ് ഇന്‍ ജനറല്‍ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത്
ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകള്‍ക്ക് അടിത്തറയിട്ടുകൊടുത്ത [[ചാള്‍സ് സാന്‍ഡ്സ് പെയേര്‍സ്]] ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നു. ആദ്യത്തേത് ചിത്രം മുതലായ വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന വിഗ്രഹാത്മക ചിഹ്നങ്ങള്‍(iconic signs), രണ്ടാമത്തേത് മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങള്‍(natural signs)അഥവാ സുചികാചിഹ്നങ്ങള്‍(indexical) , മൂന്നാമത്തേത് അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്വഴക്കപരമായ ചിഹ്നങ്ങള്‍(conventional signs) അഥവാ പ്രതീകാത്മക ചിഹ്നങ്ങള്‍(symbolic signs).
661

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/535143" എന്ന താളിൽനിന്ന് ശേഖരിച്ചത്