"ഉദയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
==ഭൂപ്രകൃതി==
 
ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠപ്രദേശത്താണ് ഉദയ്പൂര്‍ സ്ഥിതിചെയ്യുന്നത്. കഠിനശിലകളാല്‍ സം‌‌രചിതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പൊതുവേ വടക്കുകിഴക്കോട്ടു ചാഞ്ഞിറങ്ങുന്ന മട്ടിലാണ്. ഉദയ്പൂരിന്റെ മൂന്നില്‍ രണ്ടു ഭാഗവും നിരപ്പുള്ള പ്രദേശമാണ്. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബനാസ് നദിയുടെ ശീര്‍ഷസ്ഥാനം പൊതുവേ നിംനോന്നതവും ദുര്‍ഗമവുമാണ്; സ്ഥിരമായി പാര്‍പ്പുറപ്പിക്കതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭീല്‍‌‌വര്‍ഗക്കാരുടെ അധിവാസകേന്ദ്രവുമാണ്. ഇവിടെ ജയ്സമന്ത് (ഡേബര്‍), രാജ്സമന്ത്, ഉദയസാഗര്‍, പച്ചോള തുടങ്ങി നൈസര്‍ഗികവും മനുഷ്യനിര്‍മിതവുമായ അനേകം തടകങ്ങള്‍ ഉണ്ട്; ക്വാര്‍ട്ട്സൈറ്റ് അധാത്രിയായുള്ള ഗര്‍ത്തങ്ങളില്‍ ഒഴുകിക്കൂടിയ ജലമാണ് തടകങ്ങളായി തീര്‍ന്നിരിക്കുന്നത്.. ഇവിടെ ശരാശരി വര്‍ഷപാതം 25-60 സെ. മീ. ആണ്. ജോവര്‍, ബാജ്റ, [[ഗോതമ്പ്]], [[കടല]], [[പരുത്തി]], [[പുകയില]], എണ്ണക്കുരുക്കള്‍ തുടങ്ങിയവ കൃഷിചെയ്തു വരുന്നു. ജില്ലയുടെ തെക്കുപടിഞ്ഞാറു ഭഗത്ത് അല്പമായതോതില്‍ നെല്‍കൃഷിയും നടക്കുന്നുണ്ട്. [[ആട്]], [[ഒട്ടകം]] എന്നിവയാണ് പ്രധാന വളര്‍ത്തുമൃഗങ്ങള്‍.<ref>[http://www.webudaipur.com/explore-udaipur/geography.html/ Geography of Udaipur]</ref>
 
==ചരിത്രം==
 
728-ല്‍ ബാപ്പാ റാവല്‍ ആണ് മേവാഡ് രാജ്യം സ്ഥാപിച്ചത്. ഈ വംശത്തിലെ സമര്‍ഥരും യുദ്ധനിപുണരുമായ രാജാക്കന്മാര്‍ മേവാഡിന്റെയും രജപുത്രരുടെയും ആധിപത്യം ഉറപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. സൂര്യവംശവുമായി ബന്ധപ്പെടുത്തി, [[ശ്രീരാമന്‍|ശ്രീരാമന്റെ]] പിന്മുറക്കാരായ ക്ഷത്രിയരാണ് തങ്ങളെന്ന് മേവാഡ് രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നു; റാവല്‍, റാണാ, മഹാറാണ എന്നീ സ്ഥാനപ്പേരുകള്‍ അവര്‍ സ്വീകരിച്ചുപോന്നു. രജപുത്രര്‍ മേവഡിനെ പവിത്രഭൂമിയായി കരുതിപ്പോരുന്നു.<ref>[http://www.1911encyclopedia.org/Udaipur Udaipur] ''[[Encyclopædia Britannica Eleventh Edition]]''.</ref>
 
ട്രാവല്‍ & ലിഷര്‍ മാഗസിന്‍ 2009-ലെ ലോകത്തിലെ ഏറ്റവും നല്ല നഗരത്തിനുള്ള അവാര്‍ഡിനായി ഉദയ്പൂര്‍ നഗരത്തെ തെരഞ്ഞെടുത്തിരുന്നു.<ref>[http://www.travelandleisure.com/worldsbest/2009/results.cfm?cat=cities 2009 World's Best Cities | Travel + Leisure]</ref>
 
==ഗാലറി==
[[File:Lakepalace-udaipur.jpg|center|thumb|800px|ജാഗ് മന്ദിര്‍]]
 
[[File:Udaipur-panorama 2005-05-15.jpg|center|thumb|800px| ഉദയ്പൂരിന്റെ പനോരമ ചിത്രം]]
 
==അവലംബം==
<references/>
 
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.webudaipur.com Encyclopedia of Udaipur.]
*[http://webudaipur.com WebUdaipur The Portal site of Udaipur.]
* [http://www.udaipur.nic.in/ Udaipur District web site]
*[http://www.visiting-india.com/2009/11/udaipur-india.html Udaipur City Guide]
* {{wikitravel}}
 
{{Rajasthan-geo-stub}}
[[വര്‍ഗ്ഗം:രാജസ്ഥാനിലെ പട്ടണങ്ങള്‍]]
"https://ml.wikipedia.org/wiki/ഉദയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്