"ഉദയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
[[ഇന്ത്യ|ഇന്ത്യയില്‍]] സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് നിലവിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായി നിലനിന്നിരുന്ന ഉദയ്പൂര്‍ രാജപുത്താനയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു. രജപുത്ര പരമ്പര്യവും പ്രഭാവവും കാത്തുസൂക്ഷിച്ചുപോന്ന ഈ പ്രദേശം മേവാഡ് എന്നപേരിലും അറിയപ്പെടുന്നു. മേഷ്പാദ് എന്ന സംസ്കൃത പദത്തിന്റെ അപഭ്രംശമാണ് മേവാഡ്; മേഷങ്ങളുടെയും മേശ്രജാതിക്കാരുടെയും നിവാസസ്ഥാനം എന്ന അര്‍ഥത്തിലാണ് മേവാഡ് എന്ന പേരു ലഭിച്ചത്. ഇപ്പോള്‍ [[രാജസ്ഥാന്‍]] [[സംസ്ഥാനം|സംസ്ഥാനത്തിലെ]] ഒരു ജില്ലയാണ്.
 
==ഭൂപ്രകൃതി==
 
ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠപ്രദേശത്താണ് ഉദയ്പൂര്‍ സ്ഥിതിചെയ്യുന്നത്. കഠിനശിലകളാല്‍ സം‌‌രചിതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പൊതുവേ വടക്കുകിഴക്കോട്ടു ചാഞ്ഞിറങ്ങുന്ന മട്ടിലാണ്. ഉദയ്പൂരിന്റെ മൂന്നില്‍ രണ്ടു ഭാഗവും നിരപ്പുള്ള പ്രദേശമാണ്. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബനാസ് നദിയുടെ ശീര്‍ഷസ്ഥാനം പൊതുവേ നിംനോന്നതവും ദുര്‍ഗമവുമാണ്; സ്ഥിരമായി പാര്‍പ്പുറപ്പിക്കതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭീല്‍‌‌വര്‍ഗക്കാരുടെ അധിവാസകേന്ദ്രവുമാണ്. ഇവിടെ ജയ്സമന്ത് (ഡേബര്‍), രാജ്സമന്ത്, ഉദയസാഗര്‍, പച്ചോള തുടങ്ങി നൈസര്‍ഗികവും മനുഷ്യനിര്‍മിതവുമായ അനേകം തടകങ്ങള്‍ ഉണ്ട്; ക്വാര്‍ട്ട്സൈറ്റ് അധാത്രിയായുള്ള ഗര്‍ത്തങ്ങളില്‍ ഒഴുകിക്കൂടിയ ജലമാണ് തടകങ്ങളായി തീര്‍ന്നിരിക്കുന്നത്.. ഇവിടെ ശരാശരി വര്‍ഷപാതം 25-60 സെ. മീ. ആണ്. ജോവര്‍, ബാജ്റ, [[ഗോതമ്പ്]], [[കടല]], [[പരുത്തി]], [[പുകയില]], എണ്ണക്കുരുക്കള്‍ തുടങ്ങിയവ കൃഷിചെയ്തു വരുന്നു. ജില്ലയുടെ തെക്കുപടിഞ്ഞാറു ഭഗത്ത് അല്പമായതോതില്‍ നെല്‍കൃഷിയും നടക്കുന്നുണ്ട്. [[ആട്]], [[ഒട്ടകം]] എന്നിവയാണ് പ്രധാന വളര്‍ത്തുമൃഗങ്ങള്‍.
 
ട്രാവല്‍ & ലിഷര്‍ മാഗസിന്‍ 2009-ലെ ലോകത്തിലെ ഏറ്റവും നല്ല നഗരത്തിനുള്ള അവാര്‍ഡിനായി ഉദയ്പൂര്‍ നഗരത്തെ തെരഞ്ഞെടുത്തിരുന്നു.<ref>[http://www.travelandleisure.com/worldsbest/2009/results.cfm?cat=cities 2009 World's Best Cities | Travel + Leisure]</ref>
"https://ml.wikipedia.org/wiki/ഉദയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്