"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[ശ്യാം ബെനഗല്‍|ശ്യാം ബെനഗലിന്റെ]] ''ആങ്കുര്‍'' (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാല്‍ ആദ്യചിത്രമാകട്ടെ [[ക്വാജ അഹ്മദ് അബ്ബാസ്|ക്വാജ അഹ്മദ് അബ്ബാസിന്റെ]] ''ഫാല്‍സ'' ആയിരുന്നു. പിന്നീട് ''ആര്‍ത്'', ''ഖാന്ധഹാര്‍'', ''പാര്‍'' എന്നിവയിലെ അഭിനയത്തിന് 1983 മുതല്‍ 1985 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 1999-ല്‍ ''ഗോഡ്മദര്‍'' എന്ന സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക് അവസാനമായി ദേശീയപുരസ്കാരം ലഭിച്ചത്.
 
ഇതുകൂടാതെ 1996-ല്‍ [[ദീപ മേത്തമേഹ്ത|ദീപ മേത്തയുടെ]] ''ഫയര്‍'' എന്ന സിനിമയിലെ രാധ എന്ന ഏകാന്തിയായ കഥാപാത്രവും ലോകശ്രദ്ധയാകര്‍ഷിച്ചു. ഷിക്കാഗോ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹുഗോ അവാര്‍ഡും ലോസ് ആഞ്ചലസില്‍ നടന്ന ഔട്ട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ഈ രാധയ്ക്കായിരുന്നു.
 
== സാമൂഹ്യ പ്രവര്‍ത്തക ==
[[എയ്ഡ്സ്|എയ്ഡ്സിനെതിരായ]] ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മിയുടെ സാമൂഹ്യപ്രവര്‍ത്തകയുടെ മുഖം അനാവൃതമാകുന്നത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989-ല്‍ [[സ്വാമി അഗ്നിവേശ്|സ്വാമി അഗ്നിവേശും]] [[അസ്ഗര്‍ അലി എഞ്ചിനീയര്‍|അസ്ഗര്‍ അലി എഞ്ചിനീയറുമൊത്ത്]] [[ന്യൂ ഡല്‍ഹി|ഡല്‍ഹിയില്‍]] നിന്നും [[മീററ്റ്|മീററ്റിലേക്ക്]] നടത്തിയ മതസൗഹാര്‍ദ്ദ മാര്‍ച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993-ല്‍ [[മുംബൈ കലാപം]] പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മതതീവ്രവാദത്തിനെതിരെ അവര്‍ ശക്തമായി രംഗത്തിറങ്ങി.
"https://ml.wikipedia.org/wiki/ശബാന_ആസ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്