"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ja:シャバーナー・アーズミー
വരി 19:
പ്രമുഖ ഇന്ത്യന്‍ ഉറുദു കവിയായ [[കൈഫി ആസ്മി|കൈഫി ആസ്മിയുടെയും]] ഷൗക്കത്ത് ആസ്മിയുടെയും മകളായി 1950 സെപ്റ്റംബര്‍ 18-നാണ് ശബാന ജനിച്ചത്. അവരുടെ മാതാപിതാക്കള്‍ ഉറച്ച സാമൂഹികപ്രവര്‍ത്തകരായിരുന്നതിനാല്‍ ശബാനയ്ക്ക് ചെറുപ്പകാലം മുതല്‍ക്കുതന്നെ സാമൂഹികപ്രവര്‍ത്തനത്തില്‍ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
 
[[മുംബൈ|മുംബൈയിലെ]] [[സെന്റ് സേവ്യേഴ്സ് കോളേജ്, മുംബൈ|സെന്റ് സേവ്യേഴ്സ് കോളേജില്‍]] നിന്ന് [[മനശ്ശാസ്ത്രം|മനശ്ശാസ്ത്രത്തില്‍]] ബിരുദം നേടിയ ശേഷമാണ് ശബാന അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി [[പൂനെ|പൂനെയിലെ]] [[ഫിലിം ആന്റ്ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍]] അഭിനയം പഠിക്കാനായി ചേര്‍ന്നു. 1972-ലാണ് ഈ പഠനം പൂര്‍ത്തിയായത്. ചലച്ചിത്രപ്രവര്‍ത്തനത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രമുഖ സംവിധായകനായ [[ശേഖര്‍ കപൂര്‍|ശേഖര്‍ കപൂറുമായി]] ശബാനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ [[ജാവേദ് അക്തര്‍|ജാവേദ് അക്തറിനെയാണ്]] ഇവര്‍ വിവാഹം കഴിച്ചത്. 1984 ഡിസംബര്‍ 9-നായിരുന്നു വിവാഹം. ബോളിവുഡ് തിരക്കഥാകൃത്ത് [[ഹണി ഇറാനി|ഹണി]] ഇറാനിയുടെ ഭര്‍ത്താവായിരുന്ന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
 
== ചലച്ചിത്ര ജീവിതം ==
[[ശ്യാം ബെനഗല്‍|ശ്യാം ബെനഗലിന്റെ]] ''ആങ്കുര്‍'' (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാല്‍ ആദ്യചിത്രമാകട്ടെ [[ക്വാജ അഹ്മദ് അബ്ബാസ്|ക്വാജ അഹ്മദ് അബ്ബാസിന്റെ]] ''ഫാല്‍സ'' ആയിരുന്നു. പിന്നീട് ''ആര്‍ത്'', ''ഖാന്ധഹാര്‍'', ''പാര്‍'' എന്നിവയിലെ അഭിനയത്തിന് 1983 മുതല്‍ 1985 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 1999-ല്‍ ''ഗോഡ്മദര്‍'' എന്ന സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക് അവസാനമായി ദേശീയപുരസ്കാരം ലഭിച്ചത്.
"https://ml.wikipedia.org/wiki/ശബാന_ആസ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്