"മോഹൻ സിത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
==സംഗീതജീവിതം==
1986 ല്‍ "ഒന്നു മുതല്‍ പൂജ്യം വരെ" എന്ന ചിത്രത്തിലൂടെയാണ്‌ സംഗീതസം‌വിധയകനായി രംഗപ്രവേശം ചെയ്യുന്നത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വന്‍ ഹിറ്റായിമാറി. അതുവഴി മലയാള ചലച്ചിത്ര സംഗീതസം‌വിധായകരുടെ നിരയിലേക്ക് മോഹന്‍ സിതാരയും സ്ഥാനം പിടിക്കുകയായരുന്നു. 1989 ല്‍ കമല ഹാസന്‍ അഭിനയിച്ച ചാണക്യന്‍ എന്ന ഹിറ്റു ചിത്രത്തിലും മൊഹന്‍ സിതാരയാണ്‌ സംഗീതം നല്‍കിയത്. പിന്നീട് "ദീപസ്തംഭം മാഹാശ്ചര്യം" "മഴവില്ല്" എന്നീ ഹിറ്റു ചിത്രങ്ങളിലൂടെയും അദ്ദേഹം രംഗത്തെത്തി. കലാഭവന്‍ മണി അഭിനയിച്ച "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലും സംഗീതം നല്‍കി. കൂടാതെ "കരുമാടിക്കുട്ടന്‍", "ഇഷ്ടം","രാക്ഷസരാജാവ്", "മിസ്റ്റര്‍ ബ്രഹ്മചാരി" , "നമ്മള്‍" , "കുഞ്ഞിക്കൂനന്‍" , "സദാനന്റെ സമയം" , "മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും" , "സ്വപനക്കൂട്", "വാര്‍ & ലൗ", "കാഴ്ച", "രാപ്പകല്‍", "തന്മാത്ര" തുടങ്ങിയ ഒട്ടുവളരെ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകള്‍ അദ്ദേഹം മലയാള സംഗീതശാഖക്ക് നല്‍കി. സംഗീതത്തില്‍ നാടോടി സ്പര്‍‍ശത്തിനു പ്രശസ്തനാണ്‌ മോഹന്‍ സിതാര. അതോടൊപ്പം പാശ്ചാത്യന്‍ സപര്‍ശവും അദ്ദേഹത്തിന്റെ സംഗീതത്തില്‍ കാണാറുണ്ട്. "നമ്മള്‍", "സ്വപ്നക്കൂട്" "ഹൃദയത്തില്‍ സൂക്ഷിക്കാന്‍" എന്നിവ ഇതിനു ഉദാഹരണമാണ്‌. നിലവില്‍ തന്റെ സ്വദേശമായ തൃശൂരില്‍ ഒരു സംഗീത കലാലയം നടത്തിവരുന്നു മോഹന്‍. ല്‍ ഇറങ്ങിയ . ഏറ്റവും നല്ല ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കമലിന്റെ "കറുത്തപക്ഷികള്‍"(2006) എന്ന ചിത്രത്തിന്റെ സംഗീതവും മോഹന്‍ സിതാരയായിരുന്നു
 
 
"https://ml.wikipedia.org/wiki/മോഹൻ_സിത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്