"മൂസല്ല സമുച്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വേറെ ലേഖനമാക്കുന്നു
 
No edit summary
വരി 1:
[[File:Herat 6961a.jpg|right|thumb|250px|മൂസല്ല സമുച്ചയത്തിന്റെ അവശിഷ്ടങ്ങളായ ആറു ഗോപുരങ്ങളും ഇടത്തേ അറ്റത്ത് ഗോഹർഷാദിന്റെ ശവകുടീരവും കാണാം]]
[[File:Herat Goharshad tomb.jpg|right|thumb|250px|ഗോഹർഷാദിന്റെ ശവകുടീരം]]
അഫ്ഗാനിസ്താനിലെ ഹെറാത്തിൽ സ്ഥിതി ചെയ്യുന്ന തിമൂറി സാമ്രാജ്യകാലത്തെ ഒരു ചരിത്രാവശിഷ്ടമാണ് മൂസല്ല സമുച്ചയം. രാജ്യത്തെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളില്‍ത്തന്നെ മഹത്തരമായ ഒന്നാണിത്. 1417-ലാണ് ഈ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. തിമൂറിന്റെ മകനും സാമ്രാജ്യത്തിന്റെ ചക്രവർത്തിയുമായിരുന്ന ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹര്‍ഷാദ് ബീഗം ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഒരു [[മദ്രസ]], ഒരു മൂസല്ല എന്നിവയടങ്ങുന്ന ഈ സമുച്ചയത്തിന്റെ പണി 1432-ല്‍ പൂര്‍ത്തിയായി<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=211|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>
 
സമുച്ചയത്തിന്റെ ഒരു ഭാഗം ഗോഹര്‍ഷാദിന്റെ തന്നെ ഖബറിടമാണ്. ഗോണ്‍ബാദ് ഇ സബ്സ് (പച്ച ശവകുടീരം) എന്നും ഇതറിയപ്പെടൂന്നു. സമര്‍ഖണ്ഡിലെ [[തിമൂർ|തിമൂറിന്റെ]] ശവകുടീരമായ [[ഗുര്‍-ഇ മീര്‍]] പോലെത്തന്നെ വാരികളുള്ള താഴികക്കുടം ഇതിനുണ്ട്. 1457-ല്‍ കൊല്ലപ്പെടുകയായിരുന്ന ഗോഹര്‍ഷാദ് ബീഗത്തിനു വേണ്ടീ [[ഷാ രൂഖ്|ഷാ രൂഖാണ്]] ഈ ഖബറിടം പണികഴിപ്പിച്ചത്. എന്നാല്‍ ഗോഹര്‍ഷാദിനെ അടക്കം ചെയ്തത് മൂസല്ല സമുച്ചയത്തിലാണോ അതോ ഹെറാത്തിന് 111 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കുശാനിലെ ഷഡ്ഭുജാകൃതിയിലുള്ള ശവകുടീരത്തിലാണോ എന്ന കാര്യം തര്‍ക്കത്തിലാണ്.
 
മൂസല്ല സമുച്ചയത്തിലെ മദ്രസ നിര്‍മ്മിച്ചത് [[ഹുസൈൻ ബൈഖാറ|ഹുസൈന്‍ ബൈഖാറയാണ്]]. അഫ്ഘാനിസ്താനിലെ മിക്ക തിമൂറിദ് കെട്ടിടങ്ങളും 1885-ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് തകര്‍ക്കപ്പെട്ടെങ്കിലും ശവകുടീരവും ആറ് ഗോപുരങ്ങളും ഹെറാത്തില്‍ ഇപ്പോഴുമുണ്ട്. ഷാ രൂഖിന്റെ പുത്രനായിരുന്ന ഘിയാസ് അല്‍ ദീന്‍ ബൈസണ്‍ ഘോറിന്റെ ഭൌതികാവശിഷ്ടവും ഈ കുടീരത്തിലാണ് അടക്കിയിരിക്കുന്നത്. പേരുകേട്ട കലാസ്വാദകനും പ്രോത്സാഹകനുമായിരുന്ന ഇദ്ദേഹം 1433-ല്‍ തന്റെ 37-ആം വയസിലാണ് മരണമടഞ്ഞത്. അമിതമദ്യപാനമാണ് ഇയാളുടെ അകാലമരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു<ref name=afghans13/>.
== അവലംബം ==
"https://ml.wikipedia.org/wiki/മൂസല്ല_സമുച്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്