"തിമൂറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
42 വര്‍ഷം ഷാ രൂഖ് ഭരണം നടത്തി. 1447- ഇദ്ദേഹത്തിന്റെ മരണശേഷം, പുത്രന്‍ ഉലൂഘ് ബെഗ് അധികാരം ഏറ്റെടുത്തു. നേരത്തേതന്നെ ട്രാന്‍സോക്ഷ്യാനയുടെ ഭരണകര്‍ത്താവായിരുന്ന ഉലൂഘ്, തന്റെ പിതാവില്‍ നിന്നും വ്യത്യസ്തമായി സ്വന്തം തട്ടകവും, മുത്തച്ഛൻ തിമൂറിന്റെ ഭരണകേന്ദ്രവുമായിരുന്ന [[സമര്‍ഖണ്ഡ്]] കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയത്. എന്നാൽ 1447 മുതല്‍ 1449 വരെയുള്ള 2 വര്‍ഷം മാത്രമേ ബെഗിന് അധികാരത്തിലിരിക്കാന്‍ സാധിച്ചുള്ളൂ.
 
1449-ൽ സ്വന്തം പുത്രന്‍ അബ്ദ് അല്‍ ലത്തീഫ്, ഉലൂഘിനെ വധിച്ച് അധികാരത്തിലേറി. എന്നാല്‍ ലത്തീഫിന്റെ ഭരണവും അധീകം നീണ്ടില്ല. 1450-ല്‍ ഉലൂഘ് ബെഗിന്റെ ഒരു സേവകന്‍ അബ്ദ് അല്‍ ലത്തീഫിനെ വധിക്കുകയായിരുന്നു. ഇതിനെത്തുറര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭരണത്തിലെ അനിശ്ചിതത്വം നിമിത്തം തിമൂറിദ് സാമ്രാജ്യം ശിഥിലമായിത്തുടങ്ങി.<ref name=afghans13/>.
 
=== ഹുസൈൻ ഇബ്ൻ ബൈഖാറ ===
1455-ല്‍ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, [[ഹെറാത്ത്|ഹെറാത്തില്‍]] ഭരണം ഏറ്റെടുത്തെങ്കിലും 1469-ല്‍ വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ വച്ചുനടന്ന് ഒരു യുദ്ധത്തില്‍ ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹെറാത്തില്‍ അധികാരമേറ്റ സുല്‍ത്താന്‍ ഹുസൈന്‍ ഇബ്ന്‍ ബൈഖാറ ദീര്‍ഘനാള്‍ (1469-1506) ഹെറാത്തില്‍ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇദ്ദേഹം ഹെറാത്തിൽ നിരവധി സൗധങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/തിമൂറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്