"മൈക്രോഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: el:Μικρόφωνο; cosmetic changes
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: el:Μικρόφωνο; cosmetic changes)
{{prettyurl|Microphone}}
[[Imageപ്രമാണം:Microphone U87.jpg|thumb|upright|ന്യൂമാന്‍ U87 കണ്ടന്‍സര്‍ മൈക്രോഫോണ്‍]]
ശബ്ദതരംഗങ്ങളെ [[വൈദ്യുതി|വൈദ്യുതതരംഗങ്ങളാക്കി]] മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് '''മൈക്രോഫോണ്‍'''. '''മൈക്ക്''' എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ല്‍ എമൈല്‍ ബെര്‍ലിനെര്‍ എന്നയാളാണ് ആദ്യത്തെ മൈക്രോഫോണ്‍ നിര്‍മ്മിച്ചത്. ടെലിഫോണില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ഇന്ന് ടി.വി,ടേപ് റെക്കോര്‍ഡര്‍, ടെലിഫോണുകള്‍, ചലച്ചിത്ര ക്യാമറകള്‍, ശ്രവണ സഹായികള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗികുന്നു.
 
ശബ്ദമുണ്ടാകുന്നതിനനുസരിച്ച് വിറക്കുന്ന ഒരു തനുസ്തരമാണ് (membrane) സാധാരണയായ രൂപകല്പനകളില്‍ ഉപയോഗിക്കുന്നത്. സാധാരണ മൈക്രോഫോണുകള്‍ [[വിദ്യുത്കാന്തികപ്രേരണം]] വഴിയാണ്‌ പ്രവര്‍ത്തിക്കുന്നത്. [[കപ്പാസിറ്റന്‍സ്|കപ്പാസിറ്റന്‍സില്‍]] വരുന്ന മാറ്റങ്ങള്‍, പീസോഇലക്ട്രിക് ജനറേഷന്‍, പ്രകാശത്തിന്റെ മോഡ്യുലേഷന്‍ എന്നിവ ഉപയോഗപ്പെടുത്തുന്നവയുമുണ്ട്.
== വിവിധ തരം മൈക്രോഫോണുകള്‍ ==
 
=== കപ്പസിറ്റര്‍ അഥവാ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോഫോണുകള്‍ ===
ഇത്തരം മൈക്രോഫോണുകളില്‍ ശബ്ദത്തിനനുസരിച്ച് വിറക്കുന്ന ഒരു ഡയഫ്രം, ഒരു കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളില്‍ ഒന്നായി വര്‍ത്തിക്കുന്നു. ശബ്ദവ്യത്യാസത്തിനനുസരിച്ച് ഈ ഡയഫ്രം വിറക്കുമ്പോള്‍ രണ്ടാമത്തെ പ്ലേറ്റുമായുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നു. കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് പ്ലേറ്റുകള്‍ തമ്മിലുള്ള അകലത്തിന് വിപരീത അനുപാതത്തിലായതിനാല്‍, അകലം വ്യത്യാസപ്പെടുന്നതിനനുസരിച്ച് കപ്പസിറ്റന്‍സും വ്യത്യാസപ്പെടുന്നു.
:<math>C = \epsilon_{r}\epsilon_{0} \frac{A}{d}</math>
ഫലത്തില്‍ കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് ശബ്ദത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. അപ്പോള്‍ ഈ പ്ലേറ്റുകള്‍ക്കിടയില്‍ പ്രയോഗിച്ചിരിക്കുന്ന വോള്‍ട്ടതയിലും വ്യത്യാസം വരുന്നു. (C=Q/V എന്ന സമവാക്യം പ്രകാരം). ഈ വോള്‍ട്ടതാ വ്യതിയാനത്തെ വൈദ്യുത തരംഗമാക്കി ഉപയോഗിക്കുന്നു.
 
=== ഇലക്ട്രറ്റ് മൈക്രോഫോണുകള്‍ ===
കപ്പസിറ്റര്‍ മൈക്രോഫോണുകളുടെ തന്നെ പുതിയ ഒരു രൂപകല്പനയാണ് ഇലക്ട്രറ്റ് മൈക്രോഫോണുകള്‍. കപ്പാസിറ്റര്‍ മൈക്രോഫോണുകളിലേതു പോലെ പുറമെ നിന്നും ചാര്‍ജ്ജ് കൊടുക്കുന്നതിനു പകരം, ഇലക്ട്രറ്റ് മൈക്രോഫോണുകളില്‍ സ്ഥിരമായി ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്ലേറ്റ് ആണ് ഉപയോഗിക്കുന്നത്.
 
=== ഡൈനാമിക് മൈക്രോഫോണുകള്‍ ===
ഇത്തരം മൈക്രോഫോണുകള്‍ വിദ്യുത്കാന്തികപ്രേരണം വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാന്തിക മണ്ഡലത്തില്‍ സ്വതന്ത്രമായി ചലിക്കാന്‍ കഴിയുന്ന ഒരു കോയില്‍, ഇതിന്റെ ഡയഫ്രവുമായി ഘടിപ്പിച്ചിട്ടുണ്ടാകും. ഈ കോയില്‍ ശബ്ദവ്യത്യാസതിനനുസരിച്ച് കാന്തിക മണ്ഡലത്തില്‍ ചലിക്കുന്നു. അപ്പോള്‍ അതില്‍ ശബ്ദവ്യത്യാസത്തിന് അനുസൃതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.
 
=== കാര്‍ബണ്‍ മൈക്രോഫൊണുകള്‍ ===
രണ്ട് പ്ലേറ്റുക്കള്‍ക്കിടയിലുള്ള കാര്‍ബണ്‍ തരികളാണ് ഇത്തരം മൈക്രോഫൊണുകളുടെ പ്രധാന ഭാഗം. പ്ലേറ്റുകളില്‍ ഒരെണ്ണം ശബ്ദത്തിനനുസരിച്ച് ചലിക്കുന്നതാണ്. ഈ പ്ലേറ്റ് ചലിക്കുമ്പോള്‍ കാര്‍ബണ്‍ തരികളില്‍ പ്രയോഗിക്കപ്പെടുന്ന മര്‍ദ്ദം വ്യത്യാസപ്പെടുന്നു. അപ്പോള്‍ കാര്‍ബണ്‍ തരികള്‍ തമ്മിലുള്ള സ്പര്‍ശന തലം കൂടുകയും കുറയുകയും ചെയ്യുന്നു. ഇതു മൂലം പ്ലേറ്റുകള്‍ക്കു കുറുകെ കാര്‍ബണ്‍ തരികളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനു അനുഭവപ്പെടുന്ന പ്രതിരോധം വ്യത്യാസപ്പെടുന്നു. അങ്ങനെ വൈദ്യുത പ്രവാഹം ശബ്ദ തരംഗത്തിനു അനുസൃതമായി പരിവര്‍ത്തനം ചെയ്യപ്പെടൂന്നു.
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.coutant.org/contents.html Info, Pictures and Soundbytes from vintage microphones| വിന്റേജ് മൈക്രോഫോണ്‍സ്]
* [http://recordinghacks.com/microphones Searchable database of specs and component info from 600+ microphones]
* [http://arts.ucsc.edu/EMS/Music/tech_background/TE-20/teces_20.html Microphone construction and basic placement advice]
* [http://users.belgacom.net/gc391665/microphone_history.htm History of the Microphone]
 
{{ഫലകം:Basic computer components}}
{{electronics-stub}}
[[Categoryവര്‍ഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങള്‍]]
 
[[af:Mikrofoon]]
[[da:Mikrofon]]
[[de:Mikrofon]]
[[el:Μικρόφωνο]]
[[en:Microphone]]
[[eo:Mikrofono]]
43,178

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/528778" എന്ന താളിൽനിന്ന് ശേഖരിച്ചത്