661
തിരുത്തലുകൾ
(പുതിയ താള്: ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്ന...) |
|||
ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് ചിഹ്നശാസ്ത്രം എന്ന് പറയുന്നത്. ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകള്‍ക്ക് അടിത്തറയിട്ടുകൊടുത്ത [[ചാള്‍സ് സാന്‍ഡ്സ് പെയേര്‍സ്]] ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നു. 1)വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന വിഗ്രഹം(icons), 2)മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങള്‍(natural signs), 3)അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്വഴക്കപരമായ ചിഹ്നങ്ങള്‍(conventional signs).
ചിഹ്നശാസ്ത്രത്തിനു കീഴില്‍ മൂന്നു വ്യത്യസ്തപഠന ശാഖകള്‍ ഉള്‍പ്പെടുന്നു. അര്‍ഥത്തെ സംബന്ധിച്ച് പഠിക്കുന്ന അര്‍ഥവിജ്ഞാനം(semantics), വാക്യഘടനയെപ്പറ്റി പഠിക്കുന്ന വാക്യഘടനാശാസ്ത്രം അഥവാ വാക്യവിജ്ഞാനം(syntactics) , ആശയവിനിമയത്തിനു കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഭാഷയെ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രയോഗവിജ്ഞാനം(pragmatics) എന്നിവയാണവ.<ref>The Oxford Companion to Philosophy(2005), semotics, p. 864, ed, Ted Honderich, Oxford University Press</ref>
|
തിരുത്തലുകൾ