"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
==പരിശീലനം==
[[File:IJTJM.jpg|thumb|HAL HJT-36 ''സിതാര'']]
അത്യാധുനിക യുദ്ധോപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവകൊണ്ടോ സംഖ്യാബലം കൊണ്ടോ മാത്രം ഒരു വ്യോമസേനയ്ക്കും നിര്‍ണായക വിജയം നേടാനാവില്ല. അത്യാധുനിക രീതിയിലുള്ള നിരന്തരമായ പരിശീലനവും മികച്ച വൈദഗ്ദ്ധ്യവും കൂടിയുണ്ടെങ്കിലേ വിജയം സുനിശ്ചിതമാവുകയുള്ളു. ഈ ലക്‌‌ഷ്യം നേടുന്നതിന് ഇന്ത്യയില്‍ അനേകം പരിശീലന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹൈദരാബാദിലുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ ഫ്ലൈയിങ് ആഫീസര്‍മാര്‍ക്കും മറ്റു വ്യോമസേനാ ജീവനക്കാര്‍ക്കും മികച്ച രീതിയിലുള്ള പരിശീലനം നല്‍കിവരുന്നു. വ്യോമ സേനയിലേക്ക് ആവശ്യമുള്ള സാങ്കേതിക വിദഗ്ദ്ധന്‍‌‌മാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം എന്നനിലയ്ക്ക് എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളേജും, ഭരണവിദഗ്ദ്ധന്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന് എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജും നിലവിലുണ്ട്. പരിശീലനത്തിനും സാങ്കേതിക പഠനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയിലെ ആഫീസര്‍മാരെയും സാങ്കേതിക വിദഗ്ദ്ധരെയും വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അയക്കാറുണ്ട്. ഇന്തോനേഷ്യയിലെ ''എയര്‍ഫോഴ്സ് ആന്‍ഡ് കമാന്‍ഡ് കോളജില്‍'' ഇന്ത്യയില്‍ നിന്നും ആഫീസര്‍മാരെ പരിശീലനത്തിന് അയക്കാറുണ്ട്. നമ്മുടെ വ്യോമസേനാ സ്ഥാപനങ്ങളില്‍ സുഹൃത്‌‌രാജ്യങ്ങളിലെ ആഫീസര്‍മാര്‍ക്കും പരിസീലനം നല്‍കാറുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയവരെയാണ് ഫ്ലൈയിങ് ബ്രാഞ്ചുകളില്‍ ഏറിയകൂറും നിയമിക്കുന്നത്. പരിശീലന സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കാനുള്ളവര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.<ref name=''encp''>Ml Encyclopedia vol-4 page-104</ref>
 
==ശാഖകള്‍==
ഒരു എന്‍‌‌ജിനീയര്‍ ആഫീസര്‍ക്ക് സ്ഥിരം താവളങ്ങളിലെന്നപോലെ സജീവ സേവന രംഗത്തും പ്രവര്‍ത്തിക്കേണ്ടി വരും. വ്യോമ വാഹനങ്ങള്‍ പറപ്പിക്കാന്‍ പാകത്തില്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമാക്കി വൈക്കേണ്ടതും, അവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പരിഷ്കാരങ്ങള്‍ വരുത്താന്‍ അപ്പോഴപ്പോള്‍ ശ്രദ്ധിക്കേണ്ടതും എജിനീയര്‍മാരാണ്. വ്യോമസേനയ്ക്കാവശ്യമായ സാങ്കേതികോപകരണങ്ങളുടെ ചുമതലയും അവ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങളുടെ ചുമതലയും എന്‍‌‌ജിനീയര്‍മാര്‍ക്കാണുള്ളത്. എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിമാനങ്ങളിലെ ഫോട്ടോഗ്രാഫിക്ക് ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമായി സൂക്ഷിക്കേണ്ടത് ഇലക്ട്രിക്കല്‍ എന്‍‌‌ജിനീയര്‍മാരുടെ കടമയാണ്. വാര്‍ത്താവിനിമയ സജ്ജീകരണങ്ങള്‍, ഗതാഗത സഹായകോപകരണങ്ങള്‍, റഡാര്‍ മുതലായവ സിഗ്നല്‍ ആഫീസര്‍മാരുടെ ചുമതലയിലാണ്.
 
ബോംബുകള്‍, എയര്‍ക്രാഫ്റ്റ് മെഷീന്‍‌‌ഗണ്ണുകള്‍ മുതലായവയുടെ സജ്ജീകരണം, പരിശോധന, അറ്റകുറ്റപ്പണികള്‍ തീര്‍ക്കല്‍, ഇവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സാങ്കേതികശാഖാ ആഫീസര്‍മാരാണ് നിര്‍‌‌വഹിക്കേണ്ടത്. വ്യോമസേനയില്‍ എന്‍‌‌ജിനീയറിങ്ശാഖ, ആര്‍മമെന്‍റ്ശാഖ, ഇലക്ട്രിക്കല്‍ശാഖ, സിഗ്നല്‍ശാഖ എന്നീ നാലു സങ്കേതിക ശാഖകളാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എയ്റോനോട്ടിക്കല്‍ എന്‍‌‌ജിനീയറിങ് (മെക്കാനിക്കല്‍), എയ്റോനോട്ടിക്കല്‍ എന്‍‌‌ജിനീയറിങ് (ഇലക്ട്രോണിക്സ്) എന്നിവ മത്രമാണ് സാങ്കേതിക ശാഖകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മുമ്പുണ്ടായിരുന്ന നാലു ശാഖകള്‍ ഈ രണ്ടു ശാഖകളായി കുറക്കുകയാണുണ്ടായത്. ഇതുമൂലം ആഫീസര്‍മാരുടെ സേവന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും സാങ്കേതിക വിഭാഗത്തിന്‍റെ കാര്യക്ഷമത വര്‍ധിക്കുകയുംവര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
 
===ഉപകരണശാഖ===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/527751" എന്ന താളിൽനിന്ന് ശേഖരിച്ചത്