"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: my:သတ္တုဗေဒ
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 28:
ഖനിജങ്ങളുടെ ഖനനവും ചൂഷണവും ഉപയോഗവുമാണ് നിയതാര്‍ഥത്തില്‍ ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്പ്രേരകമായിത്തീര്‍ന്ന പ്രധാന ഘടകങ്ങള്‍. വാണിജ്യപ്രാധാന്യമുള്ള ധാതുക്കളുടെ വ്യവഹാരത്തില്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാന പദങ്ങളാണ് അയിര്ധാതുവും വ്യാവസായികധാതുവും. സാമ്പത്തികമൂല്യമുള്ള ലോഹപദാര്‍ഥങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ധാതുവാണ് ആദ്യത്തേത്; അലോഹപദാര്‍ഥങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നവ രണ്ടാമത്തേതും. ഇലക്ട്രിക്കല്‍- തെര്‍മല്‍ ഇന്‍സുലേറ്ററുകള്‍, റിഫ്രാക്റ്ററുകള്‍, സിറാമിക്സ്, സ്ഫടികം, സിമന്റ്, രാസവളം തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ധാതുവിജ്ഞാനീയ ശാഖ സാമ്പത്തിക ധാതുവിജ്ഞാനീയം എന്ന പേരില്‍ അറിയപ്പെടുന്നു.
 
പുരാതനകാലം മുതല്‍ സൌന്ദര്യശാസ്ത്രത്തില്‍ ധാതുക്കള്‍ക്ക് പ്രത്യേകിച്ചും രത്നങ്ങള്‍ക്ക് അതിപ്രധാനമായൊരു സ്ഥാനമാണ് നല്കിയിട്ടുള്ളത്. നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ആഭരണങ്ങളില്‍ രത്നങ്ങളായും കിരീടങ്ങളില്‍ അലങ്കാരത്തിനായും ലോകവ്യാപകമായി ധാതുക്കള്‍ ഉപയോഗിച്ചിരുന്നതായി കാണാം. സൗന്ദര്യ വര്‍ധനവിനുവര്‍ദ്ധനവിനു വേണ്ടിയുള്ള ധാതുക്കളുടെ ഉപയോഗം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ്വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കെട്ടിടനിര്‍മാണത്തില്‍ പ്രത്യേകിച്ചും, കൊട്ടാരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതിന് ധാതുക്കള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
 
ആധുനിക കാലഘട്ടത്തില്‍ ധാതുപഠനത്തില്‍ നിരവധി നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. സാധാരണ മൈക്രോസ്കോപ്പ്, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, അറ്റോമിക് ഇന്‍ഫ്രാറെഡ് അബ്സോര്‍പ്ഷന്‍ സ്പെക്ട്രോസ്കോപ്പ്, എമിഷന്‍ ആന്‍ഡ് എക്സ്-റേ ഫ്ളൂറസെന്‍സ് സ്പെക്ട്രോഗ്രഫി, വിവിധയിനം ഇലക്ട്രോണ്‍ ആന്‍ഡ് എക്സ്-റേ ഡിഫ്രാക്റ്റോമീറ്ററുകള്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
"https://ml.wikipedia.org/wiki/ധാതുവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്