"ദേശീയ ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
+
വരി 27:
== ചരിത്രം ==
1954-ലാണ് ആദ്യ പുരസ്കാരം നല്‍കപ്പെട്ടത്. ഭാരതത്തിലെ കലയെയും, സംസ്കാരത്തെയും പരിപോഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇങ്ങനെയൊരു പുരസ്കാരം സംഘടിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം. 1954-ല്‍ ആദ്യത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ''ശ്യാംചി ആയി'' എന്ന മറാത്തി ചലച്ചിത്രമാണ്.
 
== ജൂറികളും, നിയമങ്ങളും ==
പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ നല്‍കപ്പെടുന്നത്. 1)ഫ്യൂച്ചര്‍ ഫിലിം, 2)നോണ്‍ ഫ്യൂച്ചര്‍ ഫിലിം. 2009-ല്‍ ഫ്യൂച്ചര്‍ ഫിലിം വിഭാഗത്തില്‍ 13 ജൂറി അംഗങ്ങളും, നോണ്‍ ഫ്യൂച്ചര്‍ ഫിലിം വിഭാഗത്തില്‍ 5 അംഗളുമാണ് ഉണ്ടായിരുന്നത്. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ആണ് ജൂറികളെ നിയമിക്കുന്നത്. എന്നിരുന്നാലും പുരസ്കാരങ്ങള്‍ക്കായി ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലേക്കോ, പുരസ്കാരം നേടിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടോ യാതൊരുവിധ സ്വാധീനവും സര്‍ക്കാറിന്റേയോ, ഡയറക്ടറേറ്റിന്റേയോ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുകയില്ല. നിര്‍ണായക പാനലിനായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളെ വിലയിരുത്തുന്നതിനുള്ള മുഴുവന്‍ അധികാരവും ഉണ്ടായിരിക്കുക. ഓരോ വിഭാഗത്തിലുമായി ഏകദേശം നൂറോളം ചിത്രങ്ങള്‍ പരിഗണിക്കപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദേശീയ_ചലച്ചിത്രപുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്