"ദേശീയ ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
ചരിത്രം
വരി 24:
 
എല്ലാ വര്‍ഷവും സര്‍ക്കാര്‍ നിയമിച്ച ഒരു സംഘം, ചലച്ചിത്രങ്ങളിലെ വിവിധ മേഖലയിലുള്ള വിജയികളെ തിരഞ്ഞെടുക്കുന്നു. [[ന്യൂ ഡെല്‍ഹി|ന്യൂ ഡെല്‍ഹിയില്‍]] വച്ചാണ് ദേശീയ ചലച്ചിത്രപുരസ്കാരം നല്‍കപ്പെടുന്നത്. രാഷ്ട്രപതിയാണ്, വിജയികള്‍ക്ക് പുരസ്കാരം സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ പുരസ്കാരം ലഭിച്ച ചിത്രങ്ങള്‍ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഇന്ത്യയൊട്ടാകെ നിര്‍മ്മിച്ച ചലച്ചിത്രങ്ങളാണ് അതിനടുത്ത വര്‍ഷം പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. ഇന്ത്യയൊട്ടാകെ നിര്‍മ്മിച്ച ചലച്ചിത്രങ്ങളില്‍ നിന്ന് ഏറ്റവും മികച്ച ഇന്ത്യന്‍ ചലച്ചിത്രം തിരഞ്ഞെടുക്കുന്നതോടൊപ്പം തന്നെ, ഇന്ത്യയിലെ എല്ലാ ഭാഷ‍കളില്‍ നിന്നും അതാതു ഭാഷകളിലെ ഏറ്റവും മികച്ച ചിത്രവും തിരഞ്ഞെടുക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അമേരിക്കന്‍ അക്കാദമി പുരസ്കാരളുടെ അത്രയും തുല്യ മൂല്യമുള്ള പുരസ്കാരമായി ദേശീയ ചലച്ചിത്ര പുരസ്കാരത്തെ കണക്കാക്കുന്നു.<ref>{{cite web|title=National Film Awards (India's Oscars)|publisher=Film Movement|url=http://www.filmmovement.com/filmcatalog/festivals.asp?FestivalID=76|accessdate=2009-02-11}}</ref><ref>{{cite web|title=We have lots to give the West: Rahman|url=http://www.hindu.com/2009/02/20/stories/2009022053311400.htm|date=20 February 2009|author=|accessdate=2009-02-28|publisher=''[[The Hindu]]''}}</ref>
 
== ചരിത്രം ==
1954-ലാണ് ആദ്യ പുരസ്കാരം നല്‍കപ്പെട്ടത്. ഭാരതത്തിലെ കലയെയും, സംസ്കാരത്തെയും പരിപോഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇങ്ങനെയൊരു പുരസ്കാരം സംഘടിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം. 1954-ല്‍ ആദ്യത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ''ശ്യാംചി ആയി'' എന്ന മറാത്തി ചലച്ചിത്രമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദേശീയ_ചലച്ചിത്രപുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്