"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,682 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഇ.സി.ജി.,ഇ.ഇ.ജി,ഇലക്ട്രോണിക് സ്പന്ദമാപിനകള്‍ തുടങ്ങിയ വൈദ്യോപകരണങ്ങളില്‍ തരംഗങ്ങളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുന്നതിനും റെക്കോര്‍ഡ് ചെയ്തു വയ്ക്കുന്നതിനും എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. സി.ടി. സ്കാന്‍ എം.ആര്‍.ഐ. സ്കാന്‍ മുതലായ ഇമേജിങ്ങ് സംവിധാനങ്ങളും [[കാര്‍ഡിയാക് പേസ് മേക്കര്‍]] പോലുള്ള അനവധി റിയല്‍ ടൈം എംബഡഡ് സംവിധാനങ്ങളും വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്.
 
==സവിശേഷതകള്‍==
# അനവധി ജോലികള്‍ ചെയ്യാന്‍ കഴിവുള്ള സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകളില്‍ നിന്നും വിപരീതമായി എംബഡഡ് സംവിധാനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് നിശ്ചിതമായ ജോലികള്‍ ചെയ്യുന്നതിനു വേണ്ടിയായിരിക്കും. ചില എംബഡഡ് സംവിധാനങ്ങള്‍ റിയല്‍ ടൈം ജോലികള്‍ നിര്‍വഹിക്കുവാന്‍ വേണ്ടിയുള്ളതായിരിക്കും. ചിലവയാകട്ടെ യന്ത്രഭാഗങ്ങളുടെ സങ്കീര്‍ണ്ണത കുറക്കാന്‍ വേണ്ടിയുള്ളതായിരിക്കും.
# എംബഡഡ് സംവിധാനങ്ങള്‍ എപ്പോഴും സ്വതന്ത്രമായി ഒറ്റക്ക് നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ആയിരിക്കണമെന്നില്ല. മറ്റേതെങ്കിലും ജോലി ചെയ്യുന്ന ഒരു ഉപകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംബഡഡ് സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് [[ഗ്ഗിബ്സണ്‍ റോബോട്ട് ഗിത്താര്‍|ഗ്ഗിബ്സണ്‍ റോബോട്ട് ഗിത്താറില്‍]] ഉപയോഗിക്കുന്ന ഒരു എംബഡഡ് സംവിധാനം ചെയ്യുന്നത് ഗിത്താറിന്റെ ശ്രുതി ക്രമപ്പെടുത്തുക എന്ന ജോലിയാണ്. എന്നാല്‍ സംഗീതം പുറപ്പെടുവിക്കുക എന്നതാണല്ലോ ഗിത്താര്‍ എന്ന ഉപകരണം ചെയ്യുന്ന ജോലി. അതു പോലെ തന്നെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എംബഡഡ് സംവിധാനങ്ങള്‍ ചെറിയ ജോലികള്‍ ചെയ്യുന്ന ഉപ സംവിധാനങ്ങള്‍ ആയിരിക്കും.
# എംബഡഡ് സംവിധാനങ്ങളിലെ പ്രോഗ്രാമുകളെ ഫേംവേറുകള്‍(firmware) എന്നാണ് വിളിക്കുക. റോമുകളിലോ ഫ്ലാഷ് മെമ്മറികളിലോ ആയിരിക്കും ഇവ സൂക്ഷിക്കുക. എംബഡഡ് സംവിധാനങ്ങള്‍ക്ക് വളരെ ക്ലിപ്തമായ ഹാര്‍ഡ് വെയറുകളേ ഉണ്ടാകൂ. പ്രദര്‍ശിനി, കീബോര്‍ഡ് മുതലായവ ചിലപ്പോള്‍ മാത്രമേ ഉണ്ടാകൂ. ഉണ്ടെങ്കില്‍ തന്നെ മിക്കവാറും ചെറുതായിരിക്കും. അതു പോലെ തന്നെ വളരെ കുറച്ച് മാത്രം മെമ്മറിയേ ഇവക്കുണ്ടാകൂ.
 
{{electronics-stub}}
[[വിഭാഗം:ഇലക്ട്രോണിക്സ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/526226" എന്ന താളിൽനിന്ന് ശേഖരിച്ചത്