2,739
തിരുത്തലുകൾ
[[എം.പി.ത്രീ. പ്ലെയര്‍|എം.പി.ത്രീ. പ്ലെയറുകള്‍ ]], [[പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്| പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍]], [[മൊബൈല്‍ |മൊബൈല്‍ ഫോണുകള്‍]] , [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകള്‍]], [[ഡിജിറ്റല്‍ ക്യാമറ|ഡിജിറ്റല്‍ ക്യാമറകള്‍]], [[ജി.പി.എസ്.]] സ്വീകരണികള്‍, വീട്ടുപകരണങ്ങളായ [[അലക്കുയന്ത്രം]], [[മൈക്രോ വേവ് ഓവന്|മൈക്രോ വേവ് ഓവനുകള്‍]] മുതാലായവയെല്ലാം എംബെഡെഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങള്‍ തന്നെയോ ആണ്.
ഗതാഗത്തിനുപയോഗിക്കുന്ന വിമാനം മുതല്‍ സാധാരണ നിരത്തിലോടുന്ന വാഹനങ്ങളില്‍ വരെ എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്നത്തെ വിമാനങ്ങളില്‍ ഇനേര്‍ഷ്യല്‍ ഗയിഡന്സ് സംവിധാനങ്ങള്‍, ജി.പി.എസ്. സ്വീകരണികള്‍ മുതലായ സജ്ജീകരണങ്ങള്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ബ്രഷ് ലെസ്സ് ഡി.സി. മോട്ടോറുകള്‍, ഇന്‍ഡക്ഷന്‍ മോട്ടോറുകള്‍, മറ്റു ഡി.സി. മോട്ടോറുകള്‍ മുതലായവ ഇലക്ടോണിക് മോട്ടോര്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സാധാരണ വാഹനങ്ങള്‍, വൈദ്യുത വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയില്‍ മലിനീകരണം നിയന്ത്രിക്കുന്നതിനും, കാര്യക്ഷമത വര്ദ്ദിപ്പിക്കുന്നതിനും എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന മറ്റ് സംവിധാനങ്ങള്‍ ആന്റി ബ്രേക്കിങ്ങ് സംവിധാനം, 4 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ട്രാക്ഷന്‍ നിയന്ത്രണം മുതലായവയാണ്.
ഇ.സി.ജി.,ഇ.ഇ.ജി,ഇലക്ട്രോണിക് സ്പന്ദമാപിനകള്‍ തുടങ്ങിയ വൈദ്യോപകരണങ്ങളില്‍ തരംഗങ്ങളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുന്നതിനും റെക്കോര്‍ഡ് ചെയ്തു വയ്ക്കുന്നതിനും എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. സി.ടി. സ്കാന്‍ എം.ആര്.ഐ. സ്കാന്‍ മുതലായ ഇമേജിങ്ങ് സംവിധാനങ്ങളും [[കാര്‍ഡിയാക് പേസ് മേക്കര്‍]] പോലുള്ള അനവധി റിയല്‍ ടൈം എംബഡഡ് സംവിധാനങ്ങളും വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്.
{{electronics-stub}}
[[വിഭാഗം:ഇലക്ട്രോണിക്സ്]]
|