[[വൈദ്യുതോര്‍ജ്ജം|വൈദ്യുതോര്‍ജ്ജത്തെ]] യാന്ത്രികോര്‍ജ്ജമാക്കി[[യാന്ത്രികോര്‍ജ്ജം|യാന്ത്രികോര്ജ്ജ]]മാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപകരണമാണ് '''വൈദ്യുത മോട്ടോര്‍''' . ഒരു കന്തിക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ചാലകത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ ആ ചാലകത്തിന് ചലിക്കാനുള്ള പ്രവണതയുണ്ടാകുന്നു. കാന്തിക മണ്ഡലങ്ങളുടെയും വൈദ്യുതി സംവഹിക്കുന്ന [[ചാലകം|ചാലകങ്ങളുടെയും]] സമ്പര്‍ക്കം മൂലമുണ്ടാകുന്ന ഇത്തരം യാന്ത്രികോര്‍ജ്ജമാണ് വൈദ്യുത മോട്ടോറുകള്‍ പുറത്ത് തരുന്നത്. ഇതിന്റെ വിപരീത തത്വമാണ് [[ജെനറേറ്റര്‍|ജെനറേറ്ററുകളിലും]] ഡൈനാമൊകളിലും[[ഡൈനാമൊ]]കളിലും യാന്ത്രികോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുന്നത്. എല്ലായ്പോഴും പ്രയോഗികമല്ലെങ്കിലും വൈദ്യുത മോട്ടോറുകള്‍ ജെനറേറ്ററുകളായും നേരേ തിരിച്ചും ഉപയോഗിക്കാവുന്നതാണ്.