"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
==അതിക്രമങ്ങള്‍==
 
[[ചിത്രം:REPIN Ivan Terrible&Ivan.jpg|thumb|250px|leftright|പിതാവിന്റെ പ്രഹരത്തെ തുടര്‍ന്ന് ആസന്നമരണനായിത്തീര്‍ന്ന മകന്‍ ഇവാനോടൊപ്പം - ഇല്യാ റെപിന്‍ 1885-ല്‍ വരച്ച ഈ ചിത്രം മോസ്കോയിലെ ട്രെട്യാക്കോവ് ഗാലറിയിലാണ്.]]
ബോയാര്‍മാര്‍മാരുടെ കലാപവും, ലിവോണിയയുടെ പേരിലുള്ള യുദ്ധത്തിന്റെ പരാജയവും എല്ലാം ചേര്‍ന്ന് ഇവാന്റെ മാനസികസന്തുലനം തകര്‍ത്തിരുന്നു. അലക്സാന്‍ഡ്രോവിസ്കിലെ വേനല്‍ക്കാലവസതി ഇവാന്‍ പതിവു താമസസ്ഥലമാക്കി. അദ്ദേഹം അതിനെ ഒരു കോട്ടയായി രൂപപ്പെടുത്തി. കാവല്‍ക്കാരെ സന്യാസിവേഷം ധരിപ്പിച്ച് സ്വയം ആ സന്യാസിമാരുടെ ശ്രേഷ്ഠനെന്ന് വിശേഷിപ്പിച്ചു. ദിവസവും ദേവാലയത്തിലെ ആരാധനയില്‍ സജീവമായി പങ്കെടുത്ത ഇവാന്‍, ഗായകസഘത്തോടു ചേര്‍ന്നു പാടി. അതേസമയം, ഇവാന്റെ ഭരണത്തിന്റെ അവശേഷിച്ച കാലം ഒപ്രീച്ച്നിക്കി ക്രൂരതയ്ക്കും അധികാരദുര്‍വിനിയോഗത്തിനും പേരെടുത്തു. തന്റെ ക്രോധത്തിന് ഇരയായവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരുടെ പട്ടിക സന്യാസാലയങ്ങള്‍ക്ക് ഇവാന്‍ അയച്ചുകൊടുക്കാറുണ്ടായിരുന്നു. 1568-ലെ ഒരു ഞായറാഴ്ച മോസ്കോയിലെ സ്വര്‍ഗ്ഗാരോഹണത്തിന്റെ ഭദ്രാസനപ്പള്ളിയില്‍ ആരാധനക്കെത്തിയ ഇവാന്‍, ഫിലിപ്പ് മെത്രാപ്പോലീത്തയോട് ആശീര്‍വാദം ചോദിച്ചു. ആശീര്‍വദിക്കുന്നതിനു പകരം ഇവാന്റെ ക്രൂരതകളും അസന്മാര്‍ഗ്ഗികതകളും എണ്ണിപ്പറയുകയാണ് മെത്രാപ്പോലീത്ത ചെയ്തത്. ആശീര്‍വാദം കിട്ടാതെ മടങ്ങിപ്പോയ ഇവാന്‍ കിങ്കരന്മാരെ അയച്ച് മെത്രാപ്പോലീത്തയെ പിടികൂടി. അദ്ദേഹത്തെ ജീവനോടെ ദഹിപ്പിച്ചതായി പറയപ്പെടുന്നു.<ref name "durant"/> 1570-ല്‍ വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ നോവ്ഗൊരോദ് നഗരം തനിക്കെതിരെ പോളണ്ടിനോടും മറ്റും സഹകരിക്കുന്നുവെന്ന് സംശയിച്ച ഇവാന്‍ അവിടെ സ്വയം എത്തി ആഴ്ചകള്‍ നീണ്ട ഒപ്രീച്ച്നിക്കി ഭീകരവാഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. പുരോഹിതന്മാരും സന്യാസികളും സാധാരണക്കാരും അടക്കം ആയിരക്കണക്കിനാളുകള്‍ അവിടെ കൊല്ലപ്പെട്ടു.
 
"https://ml.wikipedia.org/wiki/ഇവാൻ_നാലാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്