"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
 
==സ്ഥാനത്യാഗം, തിരിച്ചുവരവ്==
[[ചിത്രം:Ivan the Terrible and Harsey.jpg|thumb|225px|rightleft|ഇവാന്‍ നാലാമന്‍ തന്റെ സമ്പാദ്യത്തിലെ വിശിഷ്ടവസ്തുക്കള്‍‍, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒന്നാം എലിസബത്ത് രാജ്ഞിയുടെ ദൂതനു കാണിച്ചു കൊടുക്കുന്നു.]]
 
ലിവോണിയക്കെതിരെ നടന്ന നീണ്ട് യുദ്ധത്തിലെ തിരിച്ചടികളും മറ്റും ഇവാന്‍ ആശ്രയിച്ചിരുന്ന സൈനിക-ഫ്യൂഡല്‍ വൃന്ദത്തിനിടയില്‍ അസംതൃപ്തിയുണ്ടാക്കി. 1953-ല്‍ രോഗിയായി മരണത്തോടടുത്തപ്പോള്‍, തന്റെ മകന്‍ ഡിമിട്രിയോട് വിശ്വസ്ഥതരായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ഇവാന്റെ ആവശ്യം ബോയാര്‍ പ്രഭുക്കളായ ഉപദേഷ്ടാക്കള്‍ നിരസിച്ചതും ഇവാനെ അവരില്‍ നിന്നകറ്റി. ഇവാന്റെ സഹോദരനെയാണ് പിന്‍ഗാമിയായി അവര്‍ മനസ്സില്‍ കണ്ടിരുന്നത്. രോഗവിമുക്തനായ ഇവാന്‍ തല്‍ക്കാലം അവര്‍ക്കെതിരെ തിരിഞ്ഞില്ലെങ്കിലും ഏഴുവര്‍ഷം കഴിഞ്ഞ് 1560-ല്‍ സില്‍വെസ്റ്റന്‍, അഡാഷെഫ് എന്നിവരെ സ്ഥാനഭ്രഷ്ടരാക്കി. സില്‍വെസ്റ്റര്‍ ഒരു സന്യാസാശ്രമത്തിലും അഡാഷെഫ് ലിവോനിയയിലെ യുദ്ധമുന്നണിയിലും മരിച്ചു.<ref>Ivan the Terrible, NNDB Tracking the Entire World [http://www.nndb.com/people/933/000092657/]</ref> ഇതോടെ ഇവാനെ ഭയന്ന ബോയാര്‍മാരില്‍ പലരും ശത്രുരാജ്യമായ പോളണ്ടിലേയ്ക്കും മറ്റും പലായനം ചെയ്തു. 1560-ല്‍ നടന്ന ആദ്യഭാര്യ അനസ്താസിയയുടെ മരണവും ഇവാനെ മാനസികമായി തളര്‍ത്തി. ബോയാര്‍മാര്‍ അവളെ വിഷം കൊടുത്തു കൊന്നതാണെന്ന് ഇവാന്‍ കരുതി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/523802" എന്ന താളിൽനിന്ന് ശേഖരിച്ചത്