42,590
തിരുത്തലുകൾ
വരി 21:
==യുദ്ധങ്ങള്‍==
[[ചിത്രം:RedSquare SaintBasile (pixinn.net).jpg|thumb|175px|right|[[മോസ്കോ]] നഗരത്തിന്റെ കേന്ദ്രസ്ഥാനമായ വിശുദ്ധ ബാസിലിന്റെ ഭദ്രാസനപ്പള്ളി, കാസാനിലേയും അഷ്ട്രാഖാനിലേയും വിജയത്തിന്റെ സ്മരണക്കായി ഇവാന് പണിയിച്ചതാണ്]]
ബാള്‍ട്ടിക്ക് മുതല്‍ കാസ്പിയന്‍ കടല്‍ വരെയെത്തുന്ന ഒരു ശക്തിയായി റഷ്യയെ വളര്‍ത്താന്‍ ആഗ്രഹിച്ച ഇവാന്, റഷ്യന്‍ ഭൂവിഭാഗത്തിന്മേല്‍ ഏറെക്കാലം ആധിപത്യം പുലര്‍ത്തിയ മങ്കോളിയന്‍ ശക്തിയുടെ പിന്തുടര്ച്ചക്കാരായിരുന്ന ടാട്ടര്മാരെ അതിനു തടസ്സമായി കണ്ടു. 1552-ല്‍, വോള്‍ഗാ നദിയുടെ തീരത്തുള്ള ടാട്ടര്‍ നഗരമായിരുന്ന കസാന്‍ ഒന്നരലക്ഷം വരുന്ന സൈന്യവുമായി അദ്ദേഹം ആക്രമിച്ചു. അന്പതുദിവസം നീണ്ട ഉപരോധത്തിനൊടുവില്‍{{Ref_label|ഗ|ഗ|none}} കസാന്‍ കീഴടങ്ങിയത് ഇവാന് വലിയ വിജയമായി. കാസാനിലെ ജനങ്ങള്‍ ഒന്നടങ്കം കൊല്ലപ്പെടുകയോ അടിമകളായി വില്‍ക്കപ്പെടുകയോ ചെയ്തു.{{Ref_label|ഘ|ഘ|none}} 1554, വോള്ഗാനദി കാസ്പിയന്‍ കടലുമായി ചേരുന്ന സ്ഥാനത്തുള്ള അഷ്ട്രാഖാന് എന്ന ടാട്ടര്‍ നഗരം കൂടി പിടിച്ചെടുത്തതോടെ വോള്‍ഗാ പ്രദേശം പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി.
|
തിരുത്തലുകൾ