"വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: be:Вікіпедыя:Зыходзьце з сумленнасці ўдзельнікаў)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
പുതിയ ഉപയോക്താക്കള്‍ താന്താങ്ങളുടെ മേഖലകളില്‍ ശക്തരായിരിക്കാം, അതിനാല്‍ അവര്‍ മറ്റുള്ളവരില്‍ നിന്നും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിച്ചിരിക്കാനും സാധ്യതയുണ്ട്. അവരെ മനസ്സിലാക്കുക, കണ്ണുമടച്ച് അധിക്ഷേപിക്കാതിരിക്കുക.
 
ഏറ്റവും നല്ല ഉപയോക്താക്കള്‍ക്കും തെറ്റുകള്‍ പറ്റാം, അത്തരം സമയങ്ങളില്‍ അവരേയും ധൈര്യമായി തിരുത്തുക. അവരുടെ തിരുത്തലുകള്‍ മനപ്പൂര്‍വ്വമാണെന്നമട്ടില്‍മനഃപൂര്‍വമാണെന്നമട്ടില്‍ പ്രതികരിക്കാതിരിക്കുക. തിരുത്തുക, നിന്ദിക്കാതിരിക്കുക. താങ്കള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ഉപയോക്താക്കളും വിക്കിപീഡിയയില്‍ ഉണ്ടാകാം. അവര്‍ക്ക് തെറ്റുപറ്റിയാല്‍ അവര്‍ വിക്കിപീഡിയയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെന്ന് ധരിക്കരുത്. താങ്കള്‍ക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തവരേയും അങ്ങിനെഅങ്ങനെ കരുതരുത്. ഒരു ഉപയോക്താവിന്റെ പ്രവൃത്തി എത്രതന്നെ നാശോന്മുഖമെങ്കിലും, എല്ലാവര്‍ക്കും സുവ്യക്തമെങ്കിലും പ്രവൃത്തിയെ മാത്രമേ അത്തരത്തില്‍ കാണാവൂ.
 
ഈ നയം വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ക്കുനേരേ പ്രകടിപ്പിക്കേണ്ടതില്ല. ശുഭോദര്‍ക്കമല്ലാത്ത കാര്യങ്ങളായ വിധ്വംസകത്വം, ദോഷകരമായ പെരുമാറ്റങ്ങള്‍, അസത്യപ്രചരണം മുതലായ കാര്യങ്ങള്‍ക്ക് മുന്നില്‍ കാണിക്കേണ്ടതില്ല. പരസ്പരവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക എന്നതിന് ലേഖകരാരെങ്കിലും നിരൂപണങ്ങള്‍ക്കതീതരാണെന്നര്‍ത്ഥമില്ല. തെളിവുകളില്ലാതെ വിരോധം ആരോപിക്കുന്നത് വ്യക്തിപരമായ ആക്രമണത്തിനു തുല്യമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാതെ വിധ്വംസകത്വം ആരോപിക്കുന്നത് വിക്കിപീഡിയയുടെ പരസ്പരവിശ്വാസത്തെ കെടുത്തും.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/523566" എന്ന താളിൽനിന്ന് ശേഖരിച്ചത്