"ആൽഫ്രഡ് അഡ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
ഫ്രോയ്ഡിന്റെ മൂന്ന് സുപ്രധാന ശിഷ്യന്മാരായിരുന്നു യുങ്ങും ആഡ് ലെറും ഓട്ടോറാങ്കും.മൂന്നു പേരും പിന്നീട് ഫ്രോയിഡുമായി വിയോജിച്ച് തങ്ങളുടേതായ മാര്‍ഗ്ഗങ്ങളില്‍ മുന്നേറുകയുണ്ടായി. വൈരുദ്ധ്യങ്ങളാണ് കൂടുതലെങ്കിലും
ചിലകാര്യങ്ങളിലെങ്കിലും അവ ര്‍തമ്മില്‍ പൊരുത്തങ്ങള്‍ നിലനില്‍ക്കുകയും ചെയ്തു.
1902-ല്‍ ഒരു പ്രഭാഷണ ശ്രോതാവായി ഫ്രോയിഡിന്റെ ബൗദ്ധിക ജീവിതത്തിലേക്ക് കടന്നുവന്ന ആഡ്ലര്‍ 1905 ഓടു കൂടി അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിമാറി. 'ആത്മസുഹൃത്തും പൊറുപ്പിക്കാനാവാത്ത ശത്രു'വെന്നും പിന്നീട് ആഡ് ലറെപ്പറ്റി ഫ്രോയ്ഡ് രേഖപ്പെടുത്തുകയുണ്ടായി.<ref>നിത്യചൈതന്യ യതി, മനഃശ്ശാസ്ത്രജ്ഞന്മാരും (1994) പുറം. 60 , കറന്റ് ബുക്സ് കോട്ടയം .</ref>
മാനസികവ്യാപാരങ്ങളെല്ലാം മൗലികപ്രേരണകളുടെ ഫലമാണെന്ന് ഫ്രോയ് ഡും [[ കാള്‍ യുങ്| |യുങ്ങും ]]വിശ്വസിച്ചെങ്കില്‍ അവ യഥാര്‍ത്ഥത്തില്‍ ലക്ഷ്യോന്മുഖമാണെന്ന് ആഡ് ലെര്‍ വിലയിരുത്തി. ഫ്രോയിഡും ആഡ് ലറും ശൈശവാനുഭവങ്ങളുടെ പ്രാധാന്യത്തിലാണ് ഊന്നല്‍ നല്‍കിയത്. സ്വഭാവരൂപവത്കരണത്തിനും ചിലപ്പോല്‍ മനോരോഗത്തിനും നിദാനമാകുന്നത് ശൈശവ ലൈംഗികതയോ അതിന്റെ അടിച്ചമര്‍ത്തലോ ആണെന്ന് ഫ്രോയ്ഡ് കരുതി. എന്നാല്‍ ആഡ് ലറുടെ സമീപനത്തില്‍ സമൂഹത്തില്‍ അംഗീകാരവും ബഹുമതിയും ആധിപത്യവും ലഭിക്കാനാണ് [[മനുഷ്യന്‍]] ആഗ്രഹിക്കുന്നത്.<ref>ഡോ. കെ എം തരകന്‍, പാശ്ചാത്യസാഹിത്യ തത്ത്വശാസ്ത്രം, പുറം:.403, എസ്. പി. സി എസ്, കോട്ടയം (1990) ഒന്നാം പതിപ്പ് 1974.</ref>
 
"https://ml.wikipedia.org/wiki/ആൽഫ്രഡ്_അഡ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്