"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
==പ്രാധാന്യം==
 
ക്രിസ്തുവിനു മുന്‍പ് ഉരുവെടുത്ത് ക്രിസ്തുമതത്തിന്റെ ആദിമശതകങ്ങളില്‍ ഏറെ പ്രചാരം നേടിയ ഒരു മതവിശ്വാസവും ചിന്താവ്യവസ്ഥയുമായിരുന്നു [[ജ്ഞാനവാദം]]. ക്രിസ്തുമതവുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ട് കാലക്രമേണ അപ്രത്യക്ഷമായ ജ്ഞാനവാദത്തിന്റെ സാഹിത്യശേഖരവും പില്‍ക്കാലങ്ങളില്‍ നശിപ്പിക്കപ്പെടുകയോ വിസ്മൃതിയിലാവുകയോ ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കു മുന്‍പ് ജ്ഞാനവാദത്തിന്റെ ചിന്താലോകത്തെക്കുറിച്ചറിയാന്‍ ആകെ ആശ്രയിക്കാനുണ്ടായിരുന്നത് അതിനെ വിമര്‍ശിച്ച് ക്രിസ്തീയലേഖകന്മാര്‍ സൃഷ്ടിച്ച രചനകളിലെ ഉദ്ധരണികള്‍ മാത്രമായിരുന്നു. പക്ഷപാതപരമായ ക്രിസ്തീയവീക്ഷണത്തില്‍ നിന്നുള്ള വികലചിത്രം മാത്രമാണ് ഈ രചനകളില്‍ നിന്ന് കിട്ടിയിരുന്നത്. ജ്ഞാനവാദലിഖിതങ്ങള്‍ അടങ്ങിയ [[ബെര്‍ലിന്‍]] പുസ്തകം (Berlin Codex 8502) എന്ന കയ്യെഴുത്തുപ്രതി 1896-ല്‍ കണ്ടുകിട്ടിയിരുന്നെങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടത് 1955-ലാണ്. മറിയത്തിന്റെ സുവിശേഷം, യോഹന്നാന്റെ അപ്പോക്രിഫ, യേശുക്രിസ്തുവിന്റെ വിജ്ഞാനം എന്നീ മൂന്നു ജ്ഞാനവാദരചനകള്‍ മാത്രമാണ് ആ കയ്യെഴുത്തുപ്രതിയില്‍ ഉണ്ടായിരുന്നത്.<ref name = "oxford">നാഗ് ഹമ്മദി ഗ്രന്ഥശേഖരം, ഓക്സ്ഫോര്‍ഡ് ബൈബിള്‍ സഹായി(പുറങ്ങള്‍ 543-544)</ref>
 
 
മുന്‍പ് കേട്ടിട്ടില്ലാതിരുന്ന നാല്പതോളം രചനകളും നേരത്തേ അറിയാമായിരുന്ന പല രചനകളുടേയും വേറെ കയ്യെഴുത്തുപ്രതികളും അടങ്ങുന്ന നാഗ് ഹമ്മദി ശേഖരം, ജ്ഞാനവാദചിന്തയെക്കുറിച്ച് ജ്ഞാനവാദസ്രോതസ്സുകളില്‍ നിന്നു തന്നെയായ അറിവിനുള്ള വിപുലമായ സാധ്യത തുറന്നു. ഹെബ്രായ ബൈബിളിനേയും [[യഹൂദമതം|യഹൂദമതത്തേയും]] കുറിച്ചുള്ള പഠനത്തില്‍ [[ചാവുകടല്‍ ചുരുളുകള്‍|ചാവുകടല്‍ ചുരുളുകള്‍ക്കുള്ള]] പ്രാധാന്യമാണ്, ജ്ഞാനവാദത്തേയും ആദ്യകാലക്രിസ്തുമതത്തേയും കുറിച്ചുള്ള പഠനത്തില്‍ നാഗ് ഹമ്മദിയിലെ കണ്ടെത്തലിനുള്ളത്.<ref name = "oxford"/>
ജ്ഞാനവാദചിന്തയെക്കുറിച്ച് വിപുലമായ അറിവിനുള്ള സാധ്യത തുറന്നത് നാഗ് ഹമ്മദി ഗ്രന്ഥശേഖരമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/522180" എന്ന താളിൽനിന്ന് ശേഖരിച്ചത്