"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
 
1946-ല്‍ ഒരു കൊലപാതകാരോപണത്തില്‍ [[പോലീസ്|പോലീസിനെ]] ഭയന്ന് നടന്നിരുന്ന മൊഹമ്മദ് അലി സമ്മാന്‍<ref name = "Tertu"/> 1946-ല്‍ പുസ്തകങ്ങള്‍ അടുത്തുള്ള ഒരു കോപ്റ്റിക് ക്രിസ്തീയ പുരോഹിതനെ ഏല്പിച്ചു. 1946 ഒക്ടോബര്‍ മാസത്തില്‍, പുരോഹിതന്റെ ഭാര്യാസഹോദരന്‍, കയ്യെഴുത്തുപ്രതികളിലൊന്ന് [[കെയ്റോ|കെയ്റോയിലെ]] കോപ്റ്റിക് മ്യൂസിയത്തിന് വിറ്റു. ഈ നാഗ് ഹമ്മദി ശേഖരത്തില്‍ ക്രമസംഖ്യ മൂന്നായി ഗണിക്കപ്പെടുന്ന പുസ്തകമായിരുന്നു അത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയ കോപ്റ്റിക് ഭാഷാവിദഗ്‌ധനും മതചരിത്രകാരനുമായ ജീന്‍ ഡോര്‍സ്, അതിനെ സംബന്ധിച്ച ആദ്യപരാമര്‍ശം 1948-ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍, അവശേഷിച്ച കയ്യെഴുത്തു പ്രതികള്‍, അവ കൈവശം വച്ചിരുന്ന കോപ്റ്റിക് പുരോഹിതന്‍ കെയ്റോയിലെ ഒരു [[സൈപ്രസ്|സൈപ്രസുകാരന്‍]] പുരാവസ്തുവ്യാപാരിയ്ക്കു വിറ്റു. ഈ അമൂല്യഗ്രന്ഥങ്ങള്‍ വിദേശത്തേയ്ക്ക് കടത്തപ്പെടുമെന്നു ഭയന്ന [[ഈജിപ്ത്|ഈജിപ്തിലെ]] പുരാവസ്തുവകുപ്പ് അതു തടഞ്ഞു. 1956-ല്‍ ഗമാല്‍ അബ്ദൂല്‍ നാസറിനെ അധികാരത്തിലെത്തിച്ച വിപ്ലവത്തെ തുടര്‍ന്ന്, ഈജിപ്തിന്റെ ദേശീയസ്വത്തായി പ്രഖ്യാപിക്കപ്പെട്ട ഈ ഗ്രന്ഥങ്ങള്‍ കോപ്റ്റിക് മ്യൂസിയത്തിന് കൈമാറി. അപ്പോള്‍ കോപ്റ്റിക് മ്യൂസിയത്തിന്റെ ഡയറക്ടറായിരുന്ന പഹോര്‍ ലബീബ്, ഈ ഗ്രന്ഥങ്ങളെ ഈജിപ്തില്‍ നിലനിര്‍ത്തുന്നതില്‍ പ്രത്യേകം താത്പര്യം കാട്ടി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/521668" എന്ന താളിൽനിന്ന് ശേഖരിച്ചത്